താരങ്ങളായി തിളങ്ങിനില്‍ക്കുന്നവരുടെ സൗകര്യത്തിന് ലൊക്കേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മാറിയെന്നും പ്രൊഫഷണലിസമാണ് പുതിയ ട്രന്‍ഡെന്നും പറയുകയാണ് നടന്‍ രാം കപൂര്‍. ടെലിവിഷന്‍ താരമായ രാം കപൂര്‍ സിനിമകളില്‍ സഹതാരമായും വേഷമിടാറുണ്ട്. പുതിയ താരങ്ങള്‍ക്ക് പ്രൊഫഷണിസം വളരെ പ്രധാനപ്പെട്ടതാണ്, മുന്‍കാലങ്ങളിലെപ്പോലെയല്ല. ആലിയ ഭട്ടും വരുണ്‍ ധവാനും അത്രയേറെ ജോലിയോടു കൂറു പുലര്‍ത്തുന്നവരാണ്. മുമ്പ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഷൂട്ട് നടക്കുന്നതിനിടെ സഹതാരങ്ങളടക്കം 80 പേരടങ്ങുന്ന സംഘത്തെ ഒരു താരം രണ്ടുദിവസത്തോളം കാത്തുനില്‍പ്പിച്ച അനുഭവമുണ്ടായിട്ടുണ്ടെന്നും രാം പറഞ്ഞു.
പക്ഷേ അതൊന്നും ഇന്ന് നടക്കില്ല. അഭിഷേക് ബച്ചനടക്കമുള്ളവര്‍ അച്ചടക്കത്തോടെ പെരുമാറുന്നു. അവര്‍ക്കറിയാം അതു വേണമെന്ന്. ആലിയ ഇന്നു നില്‍ക്കുന്ന സ്ഥാനത്തെത്തിയത് അത്രമാത്രം പ്രൊഫഷണലിസമുള്ളതുകൊണ്ടാണ്. അവളുടെ രീതികള്‍ നിങ്ങളെ ഞെട്ടിക്കും. സെറ്റില്‍ അത്രയേറെ തയ്യാറെടുപ്പുമായിട്ടാണ് അവരെത്തുന്നത്. സര്‍ എന്താണ് വേണ്ടതെന്ന് സംവിധായകരോട് അങ്ങോട്ട് ചോദിക്കുകയാണ്. അങ്ങനെയൊന്നുമല്ലെങ്കില്‍ നിങ്ങള്‍ പുറത്തുപോകേണ്ടിവരും.
സൂപ്പര്‍സ്റ്റാറുകളും ഇന്ന് ഈ സ്റ്റാന്റേര്‍ഡ് പിന്തുടരുന്നുണ്ട്. ഞാനൊന്നും ജോലിതുടങ്ങിയ സമയത്ത് ഇങ്ങനെയായിരുന്നില്ല. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ ആമിര്‍ ഖാന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പ്രൊഫഷണല്‍ മാന്യതയുള്ളവരാണ്.
സല്‍മാന്‍ ഖാന്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതും മദ്യപിക്കുന്നതുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ജോലിക്കായി തയ്യാറെടുക്കേണ്ടി വരുമ്പോള്‍ അദ്ദേഹം ഉപേക്ഷ കാട്ടില്ല. രാത്രി 12 മണി വരെ ഷൂട്ടിങ് ചെയ്ത് ഒരുമണിക്ക് വീട്ടിലെത്തി മൂന്നുമണി വരെ അദ്ദേഹം വര്‍ക്കൗട്ട് ചെയ്യുമെന്നും രാം കപൂര്‍ പറയുന്നു.
ഒരിക്കല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഷൂട്ട് നടക്കുന്നതിനിടെ മൂന്ന് ദിവസത്തോളം വൈകിയാണ് സെറ്റില്‍ ഗോവിന്ദയെത്തിയതെന്ന് നിര്‍മ്മാതാവ് വാസു ഭഗ്‌നാനി വെളിപ്പെടുത്തിയിരുന്നു. എത്തിയശേഷം മിക്ക ജോലികളും ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും. അതേസമയം, രാം കപൂര്‍ പറഞ്ഞ താരവും ഗോവിന്ദ തന്നെയാണെന്ന അനുമാനത്തിലാണ് സോഷ്യല്‍മീഡിയ.
Content Highlights: salman khan would workout till 3am, says ram kapoor
Published: 07 Jan 2025, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented