സ്വാതി മുത്ത്യം, സിപ്പിക്കുൾ മുത്ത്, പേർ സൊല്ലും പിള്ളൈ തുടങ്ങിയ സിനിമകളിലാണ് താരങ്ങളായ കമൽഹാസനും രാധിക ശരത് കുമാറും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 'സ്വാതി മുത്ത്യം' എന്ന തെലുഗുസിനിമ 1986-ലാണ് റിലീസായത്. ആ സിനിമ തമിഴിലേക്ക് മൊഴിമാറ്റം നടത്തി 'സിപ്പിക്കുൾ മുത്ത്' എന്ന പേരിൽ അതേ വർഷം തന്നെ തിയേറ്ററുകളിലെത്തി. 'സ്വാതി മുത്ത്യ'ത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.
'സ്വാതി മുത്ത്യ'ത്തിൽ താനും കമലും കെട്ടിപ്പിടിക്കുന്ന സീൻ എപ്പോഴും ഓർമിക്കപ്പെടുന്നതായത് എങ്ങനെയെന്ന് പറയുകയാണ് രാധിക ശരത്കുമാർ. ഈ അനുഭവം തന്റെ ശരീരഘടനയെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയെ എങ്ങനെ മൂർച്ചപ്പെടുത്തിയെന്നും അവർ പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങൾ പറഞ്ഞത്. അന്ന് വർണ്ണ പക്ഷപാതം സിനിമാ വ്യവസായത്തെ എങ്ങനെയാണ് സ്വാധീനിച്ചതെന്നും അവർ വിവരിക്കുന്നു. ''ഒരു സീനിൽ കമൽഹാസനെ പിന്നിൽനിന്ന് കെട്ടിപ്പിടിക്കണം. ആ സീൻ എടുക്കാനുള്ള ശ്രമങ്ങളായി. എത്രയായിട്ടും എനിക്കതിന് കഴിയുന്നില്ല. ഒടുവിൽ സംവിധായകൻ ഷൂട്ട് നിർത്തിവെച്ചു, 'നിങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലേ' എന്ന് സംവിധാകയൻ ചോദിച്ചു. കമലും ഞാനും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന് വിശ്വാസമായില്ല. ഒടുവിൽ ശരീരദുർഗന്ധമാണോ കാരണമെന്ന സംശയമായി അദ്ദേഹത്തിന്. എവിടുന്നോ പെർഫ്യൂം കൊണ്ടുവന്ന്, കമൽഹാസന്റെ ദേഹം മുഴുവൻ സ്‌പ്രേ ചെയ്തു. എന്നിട്ടും എനിക്ക് ആ സീൻ ഷൂട്ട് ചെയ്യാൻ കഴിയുന്നില്ല'', ആ സീനിനുവേണ്ടി മാത്രം മണിക്കൂറുകളെടുത്തെന്ന് രാധിക വെളിപ്പെടുത്തുന്നു.
''ഒടുവിൽ ഞാൻ കാര്യം തുറന്നുപറഞ്ഞു. ഒടുവിൽ കമൽഹാസനോട് ഞാൻ പറഞ്ഞു, 'നിങ്ങൾക്ക് നല്ല നിറമുണ്ട്. എന്റെ കൈകളാണെങ്കിൽ, എന്റെ മുഖത്തേക്കാൾ എത്രയോ ഇരുണ്ടതും. ഞാൻ പിന്നിൽനിന്ന് കെട്ടിപ്പിടിക്കുമ്പോൾ വളരെ മോശമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരുതവണ ഷൂട്ട് ചെയ്തപ്പോൾ എനിക്കത് അനുഭവപ്പെടുകയും ചെയ്തു. സ്‌ക്രീനിൽ കാണുമ്പോഴും മോശമായിരിക്കും. ഇതാണ് എന്റെ പ്രശ്‌നം'. ഇതുകേട്ട കമൽ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഒട്ടും ആശങ്ക വേണ്ട'. ഒടുവിൽ എങ്ങനെയൊക്കെയോ ആ സീൻ ഷൂട്ട് ചെയ്തു''.
കൂടുതൽ നിറമുള്ള ചർമത്തിനോടുള്ള അമിതമായ ആസക്തി ഒരുകാലത്ത് സിനിമാമേഖലയിൽ ഉണ്ടായിരുന്നുവെന്ന് രാധിക പറയുന്നു. ''പക്ഷേ ആ ഷൂട്ടിങ്ങിനുശേഷം സ്വന്തം ചർമത്തിന്റെ നിറത്തിൽ സന്തോഷമായിരിക്കാൻ ഞാൻ പഠിച്ചു. നിറത്തേക്കാൾ കഴിവിനാണ് പ്രാധാന്യമെന്നും മനസ്സിലായി. പക്ഷേ ഇപ്പോഴും കമൽ എന്നെ കാണുമ്പോൾ കളിയാക്കും, 'ഓ, ഇവൾക്ക് നിറത്തിൽ അത്രയ്ക്ക് ശ്രദ്ധയുണ്ട്' എന്ന്'', രാധികയുടെ വാക്കുകൾ.
തായ് കിഴവി എന്ന സിനിമയാണ് രാധികയുടേതായി റിലീസാവാനിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Radhika Sarathkumar reveals struggles with a hugging scene with Kamal Haasan due to her skin tone and industry colorism
Published: 12 Feb 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented