പ്രിയങ്കാ ചോപ്രയുടെ അമ്മ മധു ചോപ്ര അടുത്തിടെ മകളുടെ ബോളിവുഡിലേക്കുള്ള യാത്രയെപ്പറ്റി തുറന്നുപറച്ചില്‍ നടത്തിയിരുന്നു. കരിയറിന്റെ തുടക്കത്തില്‍ പ്രിയങ്ക ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. പ്രിയങ്ക വളരെ ചെറുപ്പമായിരുന്നതിനാലും സിനിമാമേഖലയെപ്പറ്റി മോശം കാര്യങ്ങള്‍ കേട്ടിരുന്നതിനാലും അവളെ സംരക്ഷിക്കാന്‍ താനെപ്പോഴും കൂടെയുണ്ടാവുമായിരുന്നെന്ന് മധു ചോപ്ര പറയുന്നു.

To advertise here,

'ആദ്യദിനങ്ങളിലെല്ലാം സെറ്റുകളില്‍ ഒരു ദുര്‍മന്ത്രവാദിനിയെപ്പോലെ ഞാനിരിക്കുമായിരുന്നു. ഞങ്ങള്‍ പുറത്തുനിന്നുള്ളവരാണ്, നല്ലൊരിടമല്ല ഇതെന്ന് ഞാന്‍ കേട്ടിരുന്നു.അവള്‍ ഞങ്ങളുടെ ഒരേയൊരു മകളാണ്, പരീക്ഷണത്തിന് തയ്യാറായിരുന്നില്ല. സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മിടുക്കിയായിരുന്നു പ്രിയങ്ക. ഒരിക്കല്‍ ഒരു സംവിധായകന്‍ സ്വകാര്യമായി കഥ പറയണമെന്ന് പറഞ്ഞു, എന്നോട് പുറത്തു പോകാനും ആവശ്യപ്പെട്ടു. എന്നാല്‍ ആ സിനിമയില്‍ നിന്ന് അവള്‍ ഇറങ്ങിപ്പോന്നു. സിനിമ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു'.

'എപ്പോഴും ഉറച്ച തീരുമാനങ്ങളെടുത്തിരുന്ന പ്രിയങ്ക സിനിമ നഷ്ടപ്പെടുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല, എപ്പോഴും ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു. സ്വയം വിലമതിക്കണമെന്ന് അവളെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. നീ ഒരു 25 പൈസയെപ്പോലെ പെരുമാറിയാല്‍ ആളുകള്‍ നിന്നെ അങ്ങനെ കാണും, നീ ഒരു രൂപയാകൂ, അപ്പോള്‍ ആളുകള്‍ നിന്നെ വിലമതിക്കും, മാലിന്യം പോലെ കാണില്ല എന്ന് എപ്പോഴും അവളോട് പറയാറുണ്ടായിരുന്നെ'ന്നും മധു ചോപ്ര പറഞ്ഞു.