പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഹൽചൽ' ജനപ്രിയ കോമഡി ചിത്രങ്ങളിലൊന്നായിട്ടാണ് കണക്കാക്കുന്നത്. 2004-ലായിരുന്നു റിലീസ്. പുറത്തിറങ്ങി വർഷങ്ങൾക്കുശേഷം, ചിത്രത്തെ ചുറ്റിപ്പറ്റി പുതിയ വിവാദമുയരുകയാണ്. 'ഹൽചൽ' സിനിമയിൽ തനിക്ക് മോശം അനുഭവമുണ്ടായെന്ന് നടൻ അർഷാദ് വർസി ആരോപിച്ചതോടെയാണിത്. തനിക്ക് വലിയ റോളാണ് വാഗ്ദാനം ചെയ്തതെങ്കിലും കിട്ടിയത് ചെറിയ റോളാണെന്നാണ് വർസിയുടെ ആരോപണം.
വർസിയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്ന് പറയുകയാണ് പ്രിയദർശൻ ഇപ്പോൾ. മിഡ്-ഡേക്ക് നൽകിയ അഭിമുഖത്തിൽ, അർഷാദിന്റെ അഭിപ്രായങ്ങൾ വായിച്ചതിലുള്ള വിഷമവും ആരോപണങ്ങളോടുള്ള ഞെട്ടലും പ്രിയദർശൻ പ്രകടിപ്പിച്ചു. ഒരുപക്ഷേ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറയുന്നു. 'ഹൽചൽ' ബോക്സ് ഓഫീസ് വിജയമായിരുന്നെങ്കിലും, അർഷാദ് പിന്നീട് അതിനെ ഒരു ഫ്ലോപ്പ് എന്ന് പരാമർശിച്ചത് തന്നെ ആഴത്തിൽ വേദനിപ്പിച്ചുവെന്ന് പ്രിയൻ പറയുന്നു.
റിലീസിന് ശേഷം അർഷാദുമായി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ചും അദ്ദേഹം ഓർത്തു. "റിലീസിന് ശേഷം, വർസി വിളിച്ച് എന്നോട് പറഞ്ഞു, 'പ്രിയൻ സാർ, എനിക്ക് ഈ രീതിയിൽ പ്രശംസ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'. എന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നിട്ടും അവൻ അങ്ങനെ പറയാൻ കാരണം എന്തായിരിക്കും? ഈ ആരോപണങ്ങളിൽ ഞാൻ ആഴത്തിൽ വേദനിക്കുന്നു. പരാതിപ്പെടാൻ അവന് യാതൊരു കാരണവുമില്ലായിരുന്നു" പ്രിയൻ പറഞ്ഞു.
നേരത്തെ, ദി ലല്ലൻടോപിനു നൽകിയ അഭിമുഖത്തിലായിരുന്നു വർസിയുടെ ആരോപണം. "ഞങ്ങൾ സെറ്റിലെത്തി, അതൊരു ഞെട്ടലായിരുന്നു. പ്രിയദർശന് അതിനെക്കുറിച്ച് അറിയാമായിരുന്നെന്ന് ഞാൻ കരുതുന്നില്ല. അത് അദ്ദേഹത്തിന്റെ തെറ്റല്ല," നടൻ വ്യക്തമാക്കി.
അതേസമയം, അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന 'ഹൈവാൻ' ഉടൻ തിയേറ്ററുകളിലെത്തും. അർഷാദ് വാർസിക്കും ധാരാളം ചിത്രങ്ങളുണ്ട്, ഇതിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോമഡി ചിത്രമായ 'ധമാൽ 4', ചിത്രീകരണം പൂർത്തിയായി ഈ വർഷത്തെ ഈദിനോടനുബന്ധിച്ച് റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priyadarshan breaks his silence after Arshad Warsi called `Hulchul` a bad experience. Director expresses his shock and disappointment over the actor`s comments.
Published: 06 Jan 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented