മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'കളങ്കാവൽ' നവംബർ 27-ന് തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം. ചിത്രത്തിൽ, വിനായകൻ ചെയ്യുന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിരാജ് സുകുമാരനെയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനിപ്പോൾ. ക്ലബ് എഫ്എമ്മിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
“ഞങ്ങളുടെ മനസ്സിൽ രണ്ട് കഥാപാത്രങ്ങളുണ്ടായിരുന്നു, ഒന്ന് മമ്മൂക്കയും മറ്റൊന്ന് പൃഥ്വിയും. ആ സാധ്യതയാണ് ഞങ്ങളാദ്യം പരിഗണിച്ചത്, അത് പൃഥ്വിരാജിനോട് അവതരിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മമ്മൂക്കയുടെ പേര് പറഞ്ഞില്ലെങ്കിലും, മറ്റേ കഥാപാത്രത്തിന് അദ്ദഹമായിരിക്കും അനുയോജ്യനെന്ന് പൃഥ്വിരാജ് തന്നെയാണ് നിർദേശിച്ചത്. അപ്പോൾ ഞങ്ങൾ പറഞ്ഞു, ഞങ്ങൾക്കും അതേ ആശയം തന്നെയായിരുന്നുവെന്ന്.”
അദ്ദേഹം തുടർന്നു, “വിനായകന്റെ കഥാപാത്രത്തെപ്പറ്റി ആദ്യം പൃഥ്വിരാജിനോടാണ് പറഞ്ഞത്. പക്ഷേ, അതിനിടയിൽ ചില സങ്കീർണ്ണമായ കാര്യങ്ങളുണ്ടായി. ഞങ്ങൾ മമ്മൂക്കയെ സമീപിച്ചു, അദ്ദേഹം പ്രോജക്റ്റ് സ്വീകരിക്കുകയും ചെയ്തു, അങ്ങനെ സ്വാഭാവികമായും ഇതൊരു മമ്മൂട്ടി ചിത്രമായി മാറി. അതോടെ മുൻഗണന അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ലഭ്യതയ്ക്കുമായി. മമ്മൂട്ടിയുടെ ഡേറ്റുകൾ അനുസരിച്ച് മുഴുവൻ ഷൂട്ടും പ്ലാൻ ചെയ്തപ്പോൾ, എമ്പുരാൻ്റെ തിരക്കുകൾ കാരണം പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടിയില്ല. അതോടെ ഞങ്ങൾ മറ്റ് നടന്മാരെ പരിഗണിച്ചു, ഒടുവിൽ വിനായകനെ നിർദേശിച്ചത് മമ്മൂക്കയാണ്.”-അദ്ദേഹം പറഞ്ഞു.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. രണ്ട് സമുദായങ്ങൾക്കിടയിലെ തർക്കം പരിഹരിക്കാൻ ഒരു അതിർത്തി ഗ്രാമത്തിലെത്തുന്ന പ്രത്യേക അന്വേഷണ സംഘത്തെ ചുറ്റിപ്പറ്റിയാണ് കഥ. എന്നാലവിടെ അതിലും ഭയാനകമായ ചിലത് ഒളിഞ്ഞിരിപ്പുണ്ടെന്ന് അവർ കണ്ടെത്തുന്നു.
സിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, രജിഷ വിജയൻ, അരവിന്ദ് എസ്കെ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ആക്ഷൻ ചിത്രമായ 'വിലായത്ത് ബുദ്ധ'യാണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവംബർ 21-ന് ചിത്രം റിലീസ് ചെയ്യും. ഇതിനുപുറമെ, ഗ്ലോബ്ട്രോട്ടർ, ഖലീഫ, നോബഡി തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how Mammootty`s crime thriller Kalamkaval was initially offered to Prithviraj Sukumaran before Vinayakan joined the cast. Learn more about the casting process and film details.
Published: 14 Nov 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented