
ചിത്രത്തിന്റെ പോസറ്റർ, ഉണ്ണിമുകുന്ദൻ/ ഇന്‍സ്റ്റഗ്രാം(iamunnimukundan)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രിയുടെ ജീവിതം പറയുന്ന 'മാ വന്ദേ' എന്ന ബയോപിക് സിൽവർ കാസ്റ്റ് ക്രിയേഷൻസ് പ്രഖ്യാപിച്ചു. നടൻ ഉണ്ണി മുകുന്ദനാണ് നരേന്ദ്ര മോദിയായി എത്തുന്നത്.
മോദിയുടെ കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവായുള്ള അരങ്ങേറ്റം വരെയുള്ള അദ്ദേഹത്തിന്റെ അസാധാരണമായ ജീവിതയാത്ര ചിത്രം വരച്ചുകാട്ടും. മോദിയുടെ ജീവിതത്തിലുടനീളം പ്രചോദനമായ അമ്മ ശ്രീമതി ഹീരാബെനുമായുള്ള ആഴത്തിലുള്ള ബന്ധവും സിനിമയിൽ പ്രതിപാദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. വീർ റെഡ്ഡി എം. ആണ് ചിത്രം നിർമ്മിക്കുന്നത്.
സംവിധായകൻ ക്രാന്തി കുമാർ സി.എച്ച്. ഒരുക്കുന്ന ചിത്രം, അത്യാധുനിക വി.എഫ്.എക്സും അന്താരാഷ്ട്ര നിലവാരത്തിലുമാണ് ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തരായ സാങ്കേതികവിദഗ്ധരാണ് 'മാ വന്ദേ'യുടെ അണിയറയിൽ. 'ബാഹുബലി', 'ഈച്ച' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഛായാഗ്രാഹകൻ കെ.കെ. സെന്തിൽ കുമാർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, ദേശീയ പുരസ്‌കാര ജേതാവായ എഡിറ്റർ ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ ചിത്രത്തിന്റെ ദൃശ്യമികവിന് മേൽനോട്ടം വഹിക്കും. കിംഗ് സോളമനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'കെ.ജി.എഫ്', 'സലാർ' തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ സംഗീതത്തിലൂടെ ശ്രദ്ധേയനായ രവി ബസ്രൂർ ആണ് സംഗീതം നൽകുന്നത്.
ഇംഗ്ലീഷ് ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ 'മാ വന്ദേ' പാൻ-ഇന്ത്യൻ റിലീസായി എത്തും. നരേന്ദ്ര മോദിയുടെ ജീവിതത്തിൻ്റെയും നേതൃത്വത്തിൻ്റെയും പ്രചോദനാത്മകമായ പൈതൃകം ഒപ്പിയെടുക്കുന്ന, അവിസ്മരണീയമായ ഒരു സിനിമാനുഭവം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
മാർക്കോ എന്ന ആക്ഷൻ ത്രില്ലറാണ് ഉണ്ണി മുകുന്ദന്‍റേതായി അവസാനമായി പുറത്തിറങ്ങിയത്. ചിത്രം ആഗോളശ്രദ്ധ പിടിച്ചുപറ്റുകയും ഒരു അഭിനേതാവെന്ന നിലയിൽ താരത്തെ പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Unni Mukundan stars as Narendra Modi in `Ma Vande`, a biopic chronicling PM Modi`s life from childhood to national leader.
Published: 17 Sept 2025, 01:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented