എം.ജി. ശ്രീകുമാര്‍ എന്ന അതുല്യഗായകന്‍ മോഹന്‍ലാലിന് വേണ്ടി പാടുമ്പോഴെല്ലാം രൂപവും സ്വരവും തമ്മില്‍ അതിശയിപ്പിക്കുന്ന ഇണക്കമാണ്. മോഹന്‍ലാല്‍ എന്ന നടന് കിട്ടിയ മഹാഭാഗ്യങ്ങളില്‍ ഒന്നാണ് ശ്രീകുമാറിന്റെ ശബ്ദവുമായുള്ള ഈ പൊരുത്തം. മനസ്സില്‍ അലയടിക്കുന്ന ഇത്തരം നിരവധി ഗാനരംഗങ്ങളാണ് മോഹന്‍ലാലിന്റെ മുഖം ഇത്രമേല്‍ ആഴത്തില്‍ മലയാളി മനസ്സില്‍ കൊത്തിവെച്ചതും. ശ്രീകുമാറിന്റെ മധുരശബ്ദം ഒഴുകിയിറങ്ങിയ പാട്ടുകളെല്ലാം ആസ്വാദകന്റെ കണ്ണില്‍ ലാലിന്റേതായി. ഈ ദ്വയം ഒരുമിച്ചപ്പോഴെല്ലാം മലയാള സിനിമയ്ക്ക് കിട്ടി- മധുരമനോഹര സംഗീതകാഴ്ചകള്‍. മനസ്സില്‍ തുളുമ്പുന്ന ചില നൊസ്റ്റാള്‍ജിക് ഈണങ്ങള്‍ ഓര്‍ത്തെടുക്കാം.

To advertise here,

1986-ല്‍ പുറത്തുവന്ന താളവട്ടത്തിലെ പൊന്‍വീണേ.. എന്ന ഗാനം. ലാലും ശ്രീയും ചേര്‍ന്ന ആദ്യ ഹിറ്റ് എന്ന വിശേഷിപ്പിക്കാവുന്ന ഗാനം. വിനു എന്ന നായകന് എല്ലാം നഷ്ടമാകുന്നത് ഈ ഗാനരംഗത്തോടെയാണ്. തകര്‍ച്ചയ്ക്ക് മുന്‍പുള്ള സന്തോഷക്കനി. ആ സന്തോഷം ഹൃദ്യമായി ശ്രീകുമാറിന്റെ ആലാപനത്തിലൂടെ കാഴ്ചക്കാരിലേക്കെത്തുകയും ചെയ്തു. 

placeholder
... മോഹനരാഗത്തില്‍ ഔസേപ്പച്ചന്‍ ചിട്ടപ്പെടുത്തിയ ഈ ഒറ്റ ഗാനം മതി എന്ന പ്രിയദര്‍ശന്‍ ചിത്രത്തെ ഓര്‍മിക്കാന്‍. മാധവം മായ്ഞ്ഞുപോയി മാമ്പൂ കൊഴിഞ്ഞുപോയി എന്ന് ശ്രീകുമാര്‍ പാടിയപ്പോള്‍, ലാലിന്റെ കണ്ണില്‍ വേദന നിറഞ്ഞപ്പോള്‍ കഥയുടെ നൊമ്പരം പ്രേക്ഷകര്‍ നെഞ്ചേറ്റി.

ആദ്യാവസാനം സംഗീതമഴയൊരുക്കിയ പ്രിയദര്‍ശന്റെ ചിത്രം. മറ്റാര്‍ക്കും മോഹിക്കാന്‍ പോലുമാകാത്ത ഉയരങ്ങളിലേക്ക് മോഹന്‍ലാലിന് എന്നേക്കുമായി ചിരപ്രതിഷ്ഠ നേടിക്കൊടുത്തതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന എക്കാലത്തെയും ഹിറ്റ്. ശ്രീകുമാറിന്റെ ദൗത്യം എളുപ്പമായിരുന്നില്ല- വിഷ്ണു എന്ന നായകന്റെ എല്ലാ ജീവിതഭാവങ്ങള്‍ക്കും ശബ്ദമേകുക. 

റൊമാന്‍സിന്റെ മൂന്ന് വർണങ്ങളുള്ള  ഗാനങ്ങള്‍ ഒരേ സിനിമയില്‍ ശ്രീകുമാര്‍ പാടി. മൂന്നും ഒന്നിനൊന്ന് മികച്ചുനിന്നു.  ദൂരെ കിഴക്കുദിക്കിന്‍ എന്ന പാട്ടില്‍ കുസൃതിയുടെ അകമ്പടിയുള്ള  റൊമാന്‍സ്. മഴ കാത്ത് കഴിഞ്ഞ മനസ്സിന്റെ വേഴാമ്പല്‍ മാരിമുകിലിനെ പ്രണയിച്ചപോലെയുള്ള  വിഷ്ണുവിന്റെ ആദ്യപ്രണയം. ഈറന്‍ മേഘം എന്ന പാട്ടിലൂടെ ഈ ആദ്യപ്രണയത്തിന്റെ സൗഭഗം വഴിഞ്ഞൊഴുകി. പാടം  പൂത്തകാലം... വിഷ്ണുവിന്റെ ജീവിതത്തിലെ രണ്ടാം വസന്തമാണ് കാണിച്ചത്.    

ശാസ്ത്രീയസംഗീതത്തിലുള്ള തന്റെ അസാമാന്യ പ്രതിഭ തെളിയിക്കാന്‍  ശ്രീകുമാറിന് ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ മതിയായിരുന്നു. അതിലൊന്ന് നഗുമോ ഗനലേനി എന്ന ത്യാഗരാജ കീര്‍ത്തനം. നെടുമുടി വേണും മോഹന്‍ലാലും മത്സരിച്ചഭിനയിക്കുന്ന രംഗം. ലാലിന്റെ ശബ്ദമായി ശ്രീകുമാറും നെടുമുടിയുടെ ശബ്ദമായി നെയ്യാറ്റിന്‍കര വാസുദേവനും. (സിനിമയില്‍ നിന്ന് ക്ലാസിക്കല്‍ മ്യൂസിക് അപ്രത്യക്ഷമാകുന്ന ഇക്കാലത്തും  ഹൃദയം സിനിമയിലൂടെ പുനരാവിഷ്‌കരിക്കപ്പെട്ടത് ഈ ഗാനത്തിന്റെ ജനപ്രീതി വെളിവാക്കുന്നു. ) രണ്ടാമത്തേത്,  സിനിമയുടെ ക്ലൈമാക്‌സിനെ കണ്ണീര്‍ക്കടലിലാഴ്ത്തുന്ന മുത്തുസ്വാമി ദീക്ഷിതരുടെ സ്വാമിനാഥ പരിപാലയാം സുമാം എന്ന കീര്‍ത്തനം. വിഷ്ണുവിന്റെ ആസന്നമായ മരണത്തിന്റെ സകല ദൈന്യതയും ശ്രീകുമാര്‍ ആലാപനത്തിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒറ്റ ഷോട്ടില്‍ സ്വരങ്ങള്‍ പാടുന്നതായി അഭിനയിച്ചു കാട്ടിയ മോഹന്‍ലാലിന്റെ പ്രതിഭ മഹാത്ഭുതം തന്നെ. സംഗീതസുഖം കൊണ്ടും ദൃശ്യാനുഭൂതി കൊണ്ടും മലയാളസിനിമ എക്കാലവും ഓര്‍ത്തിരിക്കും സ്വാമിനാഥ.. 

placeholder
വും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്‍. സേതുമാധവന്‍. നിര്‍ഭാഗ്യത്തിന്റെ മലയാള സിനിമാ പര്യായമായ കഥാപാത്രം. സേതുവിന്റെ നഷ്ടങ്ങളെയാകെ എന്ന ഒറ്റഗാനം പകരുന്നുണ്ട്. രാഗം ആനന്ദ ഭൈരവിയെങ്കിലും മനസ്സുടയാതെ കേള്‍ക്കാനാകില്ല, ഈ പാട്ട്. പുള്ളോര്‍ക്കുടത്തിന്റെ വിങ്ങല്‍ പോലെ ശ്രീകുമാറിന്റെ ശബ്ദത്തില്‍ വേദന തിങ്ങുന്നു. പരന്നുകിടക്കുന്ന പാടനിരപ്പിന്റെ നടുവിലൂടെ തലകുനിച്ച് ഏകനായി തോള്‍ ചെരിച്ചുകൊണ്ടുള്ള ലാലിന്റെ ആ പോക്കും. 

ആമോദത്തിരകളില്‍ ആറടി പൊന്നും തേനും വയമ്പും പൊന്നോമനയ്ക്കായി കാത്തുവെച്ച ദശരഥത്തിലെ രാജീവ്. ഒടുവില്‍ ഒരു കണ്ണീര്‍ചിരിയായി രാജീവ് മാറുമ്പോള്‍ പ്രേക്ഷക മനസ്സില്‍ അയാളുടെ നഷ്ടസ്വപ്നങ്ങള്‍ക്ക് ശ്രീകുമാറിന്റെ സ്വരമാണ്. മന്ദാരച്ചെപ്പുണ്ടോ..

നിറയെ പാട്ടുകള്‍ കോര്‍ത്ത് പ്രിയദര്‍ശന്‍ ഒരുക്കിയ വന്ദനം. മാധ്യമവതി രാഗത്തില്‍ അനുരാഗത്തിന്റെ ഈണം പോലെ മനസ്സില്‍ മെല്ലെത്താഴ്ന്ന അന്തിപ്പൊന്‍വെട്ടം. തീരം തേടുമോളം... സുജാതയും ശ്രീകുമാറും തകര്‍ത്തുപാടിയ പ്രേമഗീതം. മോഹന്‍ലാലിന്റെ കുറുമ്പും കുരുത്തക്കേടും കൊണ്ട് ചിരികാഴ്ചയായിത്തീര്‍ന്ന കവിളിണയില്‍ കുങ്കുമമോ എന്ന ഗാനം. ശ്രീകുമാറിനല്ലാതെ വേറാരും ഗായകനും ലാലിന്റെ ശരീരഭാഷയുടെ ഒഴുക്കിന് ശബ്ദത്തിന്റെ പരിഭാഷ നല്കാനാകില്ല.

placeholder
ചിരിക്കിലുക്കത്തിന്റെ ത്തില്‍, എസ്.പി.ബിയുടെ കൂടെചുറ്റിയടിച്ച ശ്രീകുമാര്‍ തന്നെയാണ് പാടി കാണികളെ മയക്കത്തിലാഴ്ത്തിയതും പാടി കാണികളെ ഉണര്‍ത്തിയതും. ജ്യേഷ്ഠന്‍ എം.ജി. രാധാകൃഷ്ണന്‍ സംഗീതസംവിധായകനായ ഐ.വി. ശശി ക്ളാസിക് ത്തില്‍ ശ്രീകുമാറിന് ചില അനശ്വര സംഗീതസമ്മാനങ്ങള്‍ കരുതിവെച്ചിരുന്നു. പോലെ വീണുടഞ്ഞു,  നീലന്റെ അഹംഭാവവും അമ്മ നഷ്ടമായ വേദനയും.   പോലെ അയാളെ പൊതിഞ്ഞ പ്രണയം. ആത്മസുഹൃത്തിനോടുള്ള സ്‌നേഹവും അയാളുടെ പ്രതിഭയോടുള്ള പ്രണാമവുമായി ... 

കമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ചിത്രകലയെ വെല്ലുന്ന ദൃശ്യചാരുതയും ചേര്‍ന്ന തേന്മാവിന്‍ കൊമ്പത്ത്  മാണിക്കന്റെയും കാര്‍ത്തുമ്പിയുടെയും പ്രണയം പറഞ്ഞു. ബോണി ഇഗ്നേഷ്യസ് ആണ് സിനിമയ്ക്ക് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. മോഹന്‍ലാല്‍ -ശോഭന ജോഡി അവിസ്മരണീയമാക്കിയ കറുത്തപെണ്ണേ നിന്നെ ദൃശ്യങ്ങള്‍ക്ക് ശ്രീകുമാറും ചിത്രയും സ്വരമായി. വേഗച്ചുവടുകളുടെ  മാനം തെളിഞ്ഞേ നിന്നാല്‍ എന്ന ഗാനത്തതിനും ശ്രീകുമാര്‍-ചിത്ര കൂട്ടുകെട്ട് ഹരം  പകര്‍ന്നു. നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും എല്ലാവരും തള്ളിപ്പറഞ്ഞതിന്റെ പരിഭവം  ശ്രീകുമാര്‍ കള്ളിപ്പൂങ്കുയിലെ എന്ന ഗാനത്തിലൂടെ മനസ്സുകളിലേക്കെത്തി. തനിച്ചായവന്റെ നോവ്  മോഹന്‍ലാല്‍ പകര്‍ന്നാടുക കൂടി ചെയ്തപ്പോള്‍ വീണ്ടും ജനിച്ചു, ഒരനശ്വര ഗാനം.

placeholder
ചൂടിച്ച, ചിരിച്ചുകൊഞ്ചിയ അതേ ത്തില്‍ എന്ന ചോദ്യത്തില്‍ ശ്രീകുമാറിന്റെ ആലാപനമധുരം നിറയ്ക്കുന്ന നൊമ്പരത്തേന്‍ ആര്‍ക്കു മറക്കാനാകും? ഇനിയൊരിക്കലും തിരിച്ചുവരാനാകാതെ, കറുത്തകടലിനപ്പുറം മരണപ്പെട്ട  കാമുകനെ കാത്തിരിക്കുന്ന പാറുക്കുട്ടിയുടേതാണ് . തത്തമ്മകളെപ്പോലെ അനുരാഗം കുറുകിയ, കളുമില്ലാതെ ഒന്നായ ഗോവര്‍ധനും പാറുക്കുട്ടിയും. അപൂര്‍ണമായ അവരുടെ അനുരാഗത്തിന്റെ ഏടുകളെല്ലാം ശ്രീകുമാറിന്റെ ശബ്ദം അതിമനോഹരമാക്കി. എന്ന ഗാനം പോലെ ഒരിക്കലും വാടാത്ത ഇളയരാജ മാജിക്കായിരുന്നു കാലാപാനി.  

ചന്ദ്രലേഖയിലെ അപ്പുക്കുട്ടാ, അമ്മൂമ്മക്കിളി, മാനത്തെ ചന്ദിരനൊത്തൊരു തുടങ്ങിയ  ഗാനങ്ങള്‍. ചിത്രത്തിലെ താമരപ്പൂവില്‍ വാഴും എന്ന ഗാനം ഹംസധ്വനി, യദുകുല കാംബോജി, ബാഗേശ്രീ, ശഹാന, ദേശ് എന്നീ വിഭിന്നരാഗങ്ങളുടെ സുന്ദരച്ചേര്‍ച്ചയായി. മോഹന്‍ലാല്‍ സ്വരങ്ങള്‍ പാടിയഭിനയിച്ച് വിസ്മയിപ്പിച്ച രംഗങ്ങളുടെ  മേന്മയും പാട്ടിനുണ്ട്. 

എം.ജി. രാധാകൃഷ്ണന്‍-എം.ജി. ശ്രീകുമാര്‍ ചേട്ടനിയന്മാര്‍ അഗ്‌നിദേവനായി കൈകോര്‍ത്തപ്പോള്‍ പിറന്നു, രാക്കുളിരിന്റെ സുഖം പകരുന്ന നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ.. എ.ആര്‍. റഹ്‌മാന്‍ സംഗീതമൊരുക്കിയ ആദ്യ സിനിമയെന്ന പെരുമയുള്ള യോദ്ധയില്‍ ശ്രീകുമാറിന് കിട്ടിയത് നാക്കുളുക്കിപ്പിക്കുന്ന പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ക്കലി എന്ന പാട്ടാണ്. കാവിലെ പാട്ടുമത്സരത്തിന്റെ വീറും വാശിയും കുടുകുടെ ചിരിപ്പിക്കുന്ന വിരുന്നായി ജഗതിയും മോഹന്‍ലാലും അരങ്ങിലെത്തിച്ചപ്പോള്‍ യേശുദാസിനൊപ്പം ശ്രീകുമാര്‍ പാടിക്കയറി. 

placeholder
എം.ജി. രാധാകൃഷ്ണന്‍

ഒരു യാത്ര മൊഴിയില്‍ കാക്കാല കണ്ണമ്മ എന്ന തമിഴ് ഗാനത്തില്‍ എസ്.പി.ബി. സാക്ഷാല്‍ ശിവാജി ഗണേശന്റെ ശബ്ദമായപ്പോള്‍ മോഹന്‍ലാലിന്റെ ചുവടുകള്‍ക്ക് ചടുലത നല്‍കിയത് ശ്രീകുമാറായിരുന്നു. അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ മിഥുനത്തിലെ സേതുമാധവന് കൂട്ടായതും ശ്രീകുമാര്‍ തന്നെ.അക്കരെയക്കരെ അക്കരെയിലെ സ്വര്‍ഗ്ഗത്തിലോ നമ്മള്‍... ദാസനും വിജയനും കാണുന്ന അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് നിറമാകാം ശ്രീകുമാറിനെ പോലെ വേറാര്‍ക്ക് സാധിക്കും?  വിഷ്ണുലോകത്തിലെ കസ്തൂരി, മിണ്ടാത്തതെന്തേ, അപ്പുവിലെ കൂത്തമ്പലത്തില്‍ വെച്ചോ..., മോഹന്‍ലാല്‍ നൃത്തമാടിത്തിമിര്‍ത്ത അഭിമന്യുവിലെ രാമായണക്കാറ്റേ, അദ്വൈതത്തിലെ മഴവില്‍ കൊതുമ്പിലേറി വന്ന, പവിത്രത്തിലെ വാലിന്മേല്‍ പൂവുള്ള... 

ഇരുവരും ഒത്തുചേര്‍ന്നതില്‍  എണ്‍പതുകളിലും തൊണ്ണൂറുകളിലും  പുറത്തുവന്ന ഏതാനും ചില ഗാനങ്ങള്‍ മാത്രമാണ് മേല്‍പറഞ്ഞത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു പതിറ്റാണ്ടുകളിലും നിരവധി  മോഹന്‍ലാല്‍-ശ്രീകുമാര്‍ ഗാനങ്ങള്‍ പിറന്നിട്ടുണ്ട്. കാക്കക്കുയില്‍, നരസിംഹം, പ്രജ, ഒളിമ്പ്യന്‍ അന്തോണി ആദം, നരന്‍, ഹലോ, ഒരു മരുഭൂമിക്കഥ, ഒപ്പം, ഒടിയന്‍....ഒടുവില്‍ മരക്കാര്‍ വരെ... ഇവയില്‍ പലതും ഹിറ്റ്ചാര്‍ട്ടിന്റെ മുന്‍നിരയിലുണ്ട്. കാത്തിരിക്കാം, രൂപവും ശബ്ദവും അലിഞ്ഞുചേരുന്ന കൂടുതല്‍ ശ്രീകുമാര്‍-മോഹന്‍ലാല്‍ സംഗീതക്കാഴ്ചകള്‍ക്കായി.