ടോളിവുഡിൽ (Tollywood) ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്'. പ്രഭാസ് നായകനാവുന്ന ചിത്രത്തിൽ ദീപികാ പദുകോൺ നായികയാവുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നത്. എന്നാൽ, കുഞ്ഞുണ്ടായശേഷം ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്ന ദീപികയുടെ ആവശ്യം അംഗീകരിക്കാൻ നിർമാതാക്കളും സംവിധായകനും വിസമ്മതിച്ചതോടെ നടി സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ കത്രീന കൈഫ് ഈ പ്രോജക്റ്റിന്റെ ഭാഗമാവുന്നു എന്ന് സോഷ്യൽ മീഡിയയിൽ പരക്കെ സംസാരമുണ്ട്. പ്രസവശേഷം കത്രീന ഈ ചിത്രത്തിലൂടെ തിരിച്ചെത്തുമെന്നാണ് അഭ്യൂഹം.
എന്നാൽ, കത്രീന സ്പിരിറ്റിലൂടെ തിരിച്ചെത്തുമെന്ന വാദം തീർത്തും തെറ്റാണെന്നാണ് ചില സ്രോതസ്സുകൾക്ക് പറയുന്നത്. "കത്രീന കൈഫിന്റെ ഭാവി അഭിനയ പദ്ധതികളെക്കുറിച്ചുള്ള അവകാശവാദങ്ങളിൽ യാതൊരു സത്യവുമില്ല. ഈ റിപ്പോർട്ട് പൂർണ്ണമായും ഊഹാപോഹങ്ങളെയും തെറ്റായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്, പരിശോധിച്ചുറപ്പിച്ചിട്ടുള്ളതല്ല"-ബന്ധപ്പെട്ട സ്രോതസ്സ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
രണ്ടു പതിറ്റാണ്ടിനുശേഷം അവർ ടോളിവുഡിലേക്ക് തിരിച്ചത്തുന്നുവെന്ന തരത്തിലായിരുന്നു അഭ്യൂഹം.
2004-ൽ വെങ്കടേഷിനൊപ്പം അഭിനയിച്ച 'മല്ലീശ്വരി' എന്ന ചിത്രത്തിലൂടെയാണ് അവർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. 2024-ൽ വിജയ് സേതുപതിക്കൊപ്പമുള്ള ശ്രീറാം രാഘവന്റെ ഹിന്ദി-തമിഴ് ചിത്രം 'മെറി ക്രിസ്മസ്'ലാണ് അവർ അവസാനമായി അഭിനയിച്ചത്.
അതേസമയം, സ്പിരിറ്റിൽ പ്രഭാസിനൊപ്പം തൃപ്തി ദിമ്രി നായികയായെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Industry sources confirm rumours of Katrina Kaif joining Spirit are false., The film stars Prabhas and Triptii Dimri, with 40% of the shoot completed., Katrina Kaif has not announced any comeback projects following the birth of her son in 2025., Spirit is officially scheduled for a theatrical release on March 5, 2027.
Published: 26 Jul 2026, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented