മൂന്ന് വര്‍ഷം മുമ്പ് വളരെ നിശബ്ദമായി കര്‍ണാടകയിലെ തിയേറ്ററുകളിലെത്തിയ ഒരുസിനിമ, കണ്ടവരെല്ലാം ആ ചിത്രത്തെ വാനോളം പുകഴ്ത്തിയപ്പോള്‍ അതിവേഗം മൊഴിമാറ്റി മറ്റ് ഭാഷകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ചു. ഇളംകാറ്റ് തിയേറ്ററുകളില്‍ കൊടുങ്കാറ്റാകാൻ അധികകാലം വേണ്ടി വന്നില്ല.
14 കോടി ചെലവില്‍ നിര്‍മിച്ച ‘കാന്താര’ റിലീസ് ചെയ്തിടങ്ങളിലെല്ലാം കൈയടി നേടി, 400 കോടി ബോക്‌സോഫീസ് കലക്ഷന്‍ നേടിയാണ് തിയേറ്റര്‍ വിട്ടത്. തെയ്യക്കോലത്തിന്റെ വിശ്വാസവഴികളെയും ഒരുഗ്രാമത്തില്‍ നടക്കുന്ന സമകാലീനസംഭവങ്ങളെയും കോര്‍ത്തിണക്കി കഥ പറഞ്ഞ ചിത്രം കാഴ്ചയുടെ പുതുതലം ഒരുക്കുകയായിരുന്നു. ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘കാന്താര’ അക്ഷരാര്‍ഥത്തില്‍ ബാഹുബലിയും കെജിഎഫ് പോലെയും ഒരു സിനിമാബ്രാന്‍ഡായി മാറി.
125 കോടി ബജറ്റ്, ബ്രാഹ്‌മാണ്ഡ സെറ്റുകള്‍, മികച്ച താരനിര, പാന്‍ ഇന്ത്യന്‍ റിലീസ്, അക്ഷാര്‍ഥത്തില്‍ റിലീസിന് മുമ്പേ കാടിളക്കി കൊണ്ടാണ് 'കാന്താര'യുടെ രണ്ടാം ഭാഗം തിയേറ്റററിലേക്ക് എത്തുന്നത്. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റർ വണ്‍' എന്നാണ് പ്രീക്വലിന് പേരിട്ടിരിക്കുന്നത്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ മൂന്നിരട്ടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. 125 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.
ചിത്രത്തിനായി വലിയ തുകയാണ് ഋഷഭ് ഷെട്ടി പ്രതിഫലമായി കൈപ്പറ്റുന്നത്. ലാഭവിഹിതം പങ്കുവയ്ക്കുന്ന രീതിയിലാണ് ഋഷഭ് ഷെട്ടിയും നിര്‍മാതാക്കളും തമ്മിലുള്ള കരാര്‍ എന്നാണ് വിവരം. മലയാളിതാരം ജയറാം ചിത്രത്തില്‍ ഒരുപ്രധാനവേഷം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് ‘കാന്താര’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഏഴുഭാഷകളില്‍ ഒരുമിച്ചാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 1000 കോടി ബോക്‌സോഫീസില്‍ നേടി പുതുചരിത്രം കുറിക്കുക എന്നതാണ് ‘കാന്താര’ ലക്ഷ്യമിടുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: From ₹14 crore to ₹125 crore, Kantara 2 aims for a ₹1000 crore box office triumph. The prequel explores Kantara`s legend with a pan-Indian release.
Published: 25 Sept 2025, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented