ഹിന്ദു സ്ത്രീകളെയും ഇതരമത വിവാഹങ്ങളെയും കുറിച്ചുള്ള നടി കങ്കണാ റണാവത്തിന്റെ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. നടി സോനാക്ഷി സിൻഹയേയും ഭർത്താവ് സഹീർ ഇഖ്ബാലിനെയും കുറിച്ച് പേര് പരാമർശിക്കാതെ മോശം ഭാഷയിൽ കങ്കണ സംസാരിക്കുകയും ചെയ്തു. ഇതിനിടെ, തന്റെ അനുയോജ്യനായ ജീവിതപങ്കാളിയെക്കുറിച്ച് Kangana Ranaut മുമ്പ് പറഞ്ഞ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ആ വീഡിയോയ്ക്ക് Sonakshi Sinha ലൈക്ക് ചെയ്തിരുന്നുവെന്നതാണ് ശ്രദ്ധേയമായത്.
പഴയ അഭിമുഖത്തിൽ കങ്കണ പറയുന്നത് താൻ 30-കളുടെ തുടക്കത്തിലുള്ള ഒരു പങ്കാളിയെയാണ് ഇഷ്ടപ്പെടുന്നതെന്നാണ്. തൻ്റെ ജീവിതത്തെപ്പറ്റി അയാൾക്ക് വളരെക്കുറച്ചേ അറിയുകയുള്ളൂവെങ്കിലും കുഴപ്പമില്ല, വളരെ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കങ്കണ പറഞ്ഞു. ഈ വീഡിയോയാണ് സോനാക്ഷി ലൈക്ക് ചെയ്തത്.
Also Read
"ഞാൻ ഇതിനകം പറഞ്ഞല്ലോ, 30-കളുടെ തുടക്കത്തിലുള്ള ഒരാൾ, പിന്നെ എൻ്റെ കാര്യങ്ങളെക്കുറിച്ച് അയാൾക്ക് അധികം അറിയില്ലെങ്കിലും എനിക്ക് കുഴപ്പമില്ല, കാരണം ഞാനയാൾക്കൊപ്പം വളരെ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്. കൂടാതെ, ഞാൻ നല്ല ചിക്കനുണ്ടാക്കും, ചിക്കൻ കോർമ, ചിക്കൻ മഖാനി പോലുള്ള വ്യത്യസ്തമായ കറികൾ, കൂടാതെ എല്ലാ ഇന്ത്യൻ ഭക്ഷണങ്ങളും ഉണ്ടാക്കും" -കങ്കണ പറയുന്നു.
അതേസമയം തിങ്കളാഴ്ച പങ്കുവെച്ച പോസ്റ്റിൽ, സിനിമാ വ്യവസായത്തിലെ ചില 'ഹിന്ദു പെൺമക്കൾ' വിവാഹം കഴിക്കുകയോ 'മുസ്ലിം' പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുകയോ ചെയ്യുന്നതുവരെ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാടുള്ളവരായിരുന്നില്ലെന്നാണ് കങ്കണയുടെ പരാമർശം. അത് സോനാക്ഷി സിൻഹയെ പരോക്ഷമായി ലക്ഷ്യമിട്ടതാണെന്ന് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു. നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായി സോനാക്ഷി നിലപാടെടുത്തതിനു പിന്നാലെയാണ് കങ്കണ അവരെ ഉന്നം വെച്ചത്.
സോനാക്ഷി 2024 ജൂണിൽ നടൻ സഹീർ ഇഖ്ബാലിനെ വിവാഹം കഴിച്ചിരുന്നു. അതേസമയം, ഹിന്ദു മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളെ അവരുടെ മതത്തെക്കുറിച്ച് പഠിപ്പിക്കണമെന്നും, അങ്ങനെ അവർ മതത്തിന് പുറത്തുള്ളവരെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാമെന്നും കങ്കണ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Resurfacing of Kangana Ranaut's 2026 interview clip regarding ideal partners., Contextual link between the viral video and recent comments on interfaith marriages., Implicit references to Sonakshi Sinha's marriage to Zaheer Iqbal., Mention of the ongoing 2026 NEET-UG political controversy and student protests.
Published: 04 Aug 2026, 04:40 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented