കങ്കണ റണാവത്തിന്റെ ഒരു പഴയ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിയിരുന്നു. നടൻ അക്ഷയ് ഖന്നയുമായി താൻ ഫ്ലർട്ട് ചെയ്യാൻ ശ്രമിച്ചിരുന്നെന്ന് കങ്കണ പറയുന്ന വീഡിയോയാണിത്. അനിൽ കപൂറും സഞ്ജയ് ദത്തും പങ്കെടുത്ത, കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ സംസാരിക്കവേയാണ് കങ്കണ ഈ പരാമർശം നടത്തിയത്.
ആരോടെങ്കിലും ഫ്ലേർട്ട് ചെയ്യാൻ ശ്രമിച്ചിട്ട്, പ്രതികരണമൊന്നും കിട്ടാതിരുന്നിട്ടുണ്ടോയെന്ന് ഷോക്കിടെ, കരൺ ജോഹർ കങ്കണയോട് ചോദിക്കുന്നു, നടി ഉടൻ മറുപടി പറഞ്ഞു, 'ഉണ്ട്, അക്ഷയ് ഖന്ന'. ഇത് കരൺ ജോഹറിനെയും സഞ്ജയ് ദത്തിനെയും അത്ഭുതപ്പെടുത്തി. എന്തുകൊണ്ട് എന്ന് ഇരുവരും ചോദിച്ചു. "ഞാൻ ആദ്യം അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു, പിന്നെ ഫ്ളേർട്ട് ചെയ്യാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം എന്നോട് സംസാരിച്ചില്ല. അദ്ദേഹം ഒരിക്കലും സംസാരിക്കാറില്ല. ആരോടും സംസാരിക്കാറില്ല" എന്നായിരുന്നു അതിന് കങ്കണ നൽകിയ മറുപടി. എന്നാൽ അനിൽ കപൂറിനോട് അക്ഷയ് ഖന്ന സംസാരിച്ചതായും അവർ ഓർത്തെടുത്തു. "അതെ..അദ്ദേഹമെനിക്ക് അനുജനെപ്പോലെയാണ്" എന്നായിരുന്നു അനിലിന്റെ മറുപടി. ധുരന്ധർ സിനിമയിലെ നൃത്തരംഗത്തിലൂടെ അക്ഷയ് ഖന്ന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണിപ്പോൾ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പഴയ വീഡിയോകളും നൃത്തങ്ങളുമെല്ലാം ആരാധകർ തപ്പിപ്പിടിച്ചെടുക്കുന്നുണ്ട്.
2025 അക്ഷയ് ഖന്നയ്ക്ക് നിർണ്ണായകമായൊരു വർഷമായിരുന്നു. രണ്ട് വലിയ ബ്ലോക്ക്ബസ്റ്ററുകളോടെയാണ് നടൻ വർഷം പൂർത്തിയാക്കിയത്. 'ഛാവ'യും 'ധുരന്ധറും'. ഷാരൂഖ് ഖാന്റെ 'ചൈയ്യ ചൈയ്യ' എന്ന ഗാനത്തിന് അക്ഷയ് നൃത്തം ചെയ്യുന്ന ഒരു പഴയ ക്ലിപ്പും കഴിഞ്ഞദിവസങ്ങളിൽ വൈറലായി. ഒരു അവാർഡ് പരിപാടിക്കിടെയായിരുന്നു ഇത്. ട്വിങ്കിൾ ഖന്നയാണ് അക്ഷയ്ക്കൊപ്പം നൃത്തം ചെയ്യാനെത്തിയത്.
അതേസമയം, 'മഹാകാളി' എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അക്ഷയ്. അദ്ദേഹത്തിന്റെ കരിയറിലെ ഒരു പുതിയ അധ്യായമായിരിക്കുമിത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A viral video reveals Kangana Ranaut confessed to trying to flirt with Akshaye Khanna, but he never responded. Discover more about this surprising celebrity revelation and Akshaye`s career.
Published: 09 Feb 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented