വീണ്ടും ഷാജി പാപ്പനാകാനൊരുങ്ങി ജയസൂര്യ. താടിയും മുടിയും നീട്ടിവളർത്തിയിരുന്ന ജയസൂര്യ, ഷാജി പാപ്പനിലേക്കുള്ള രൂപമാറ്റത്തിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. ഭാര്യയ്ക്കും മകൾക്കുമൊപ്പം ജയസൂര്യ കാറിൽ വന്നിറങ്ങുന്നതിൽനിന്നാണ് വീഡിയോ തുടങ്ങുന്നത്.
പിന്നീട് ഷാജി പാപ്പനിലേക്കുള്ള മാറ്റമാണ് ആ വീഡിയോയിലൂടെ കാണിക്കുന്നത്. മിഥുൻ മാനുവൽ തോമസിനെയും സഹനിർമാതാവായ വിജയ് ബാബുവിനെയും വീഡിയോ കോൾ ചെയ്യുന്നതും വീഡിയോയിലുണ്ട്. പാപ്പന്റെ ട്രേഡ് മാർക്ക് മീശയും കറുത്ത മുണ്ടുമണിഞ്ഞുള്ള ആ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
2015-ലാണ് 'ആട്' റിലീസാവുന്നത്. ആ സമയത്ത് സിനിമ തിയേറ്ററിൽ കാര്യമായ പ്രതികരണങ്ങളൊന്നുമുണ്ടാക്കിയില്ല. പിന്നീട് ടിവിയിലൂടെയും മറ്റുമാണ് സിനിമയെ ആളുകൾ ആവേശത്തോടെ സ്വീകരിച്ചത്. പതിയെ അതിനൊരു കൾട്ട് പദവി ലഭിച്ചു.
ഷാജി പാപ്പനും ഷർബത്ത് ഷമീറും സാത്താൻ സേവ്യറും ഡ്യൂഡും അറക്കൽ അബുവും ക്യാപ്റ്റൻ സച്ചിൻ ക്ലീറ്റസും പി.പി. ശശി ആശാനുമെല്ലാം ആളുകളുടെ മനസ്സിലിടം നേടി. 'ആടി'ലെ തമാശകൾ പിന്നീട് ട്രോളായും മീമുകളായും സോഷ്യൽമീഡിയയും ഏറ്റെടുത്തു. ആ ആവേശം കണക്കിലെടുത്ത് മാർച്ച് 2018-ൽ സിനിമ റീ-റിലീസായി. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ് സിനിമ നിർമിച്ചത്. സിനിമയുടെ രണ്ടാം ഭാഗം റിലീസായത് ഡിസംബർ 2017-ലാണ്. മൂന്നാം ഭാഗം 2026 മാർച്ചിലായിരിക്കും തിയേറ്ററുകളിലെത്തുക.
''വീണ്ടും ഷാജി പാപ്പാൻ ആകാൻ പോകുന്നതിന്റെ ആകാംക്ഷയുണ്ട്. എത്രയൊക്കെ നല്ല സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എവിടെ പോയാലും ആളുകൾ ഷാജി പാപ്പാ എന്നുവിളിക്കും. അതൊരു വല്ലാത്ത സന്തോഷമാണ്. ഒരു സിനിമ വരിക, അത് ഫ്‌ളോപ്പാവുക, അതിന്റെ രണ്ടാം ഭാഗം ചിന്തിക്കുക...ഇങ്ങനെയൊക്കെ ചിന്തിച്ച മറ്റൊരു ഇന്ത്യൻ സിനിമയുണ്ടോയെന്നുപോലും എനിക്കറിയില്ല'', എന്നാണ് 'ആട് 3'യുടെ പൂജാചടങ്ങിൽവെച്ച് ജയസൂര്യ പറഞ്ഞത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Jayasurya transforms back into the iconic Shaji Pappan for `Aadu 3`, set for a March 2026 release
Published: 13 Oct 2025, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented