സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർ പ്രായത്തിന് അനുയോജ്യമായ വേഷങ്ങളിലേക്ക് കൂടുതൽ മാറണമെന്ന് നടൻ ഇമ്രാൻ ഖാൻ.
ഇന്നത്തെ യുവ പ്രേക്ഷകർ സ്വന്തം പ്രായവും അനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന കലാകാരന്മാരോട് കൂടുതൽ ഇടപഴകാനുള്ള പ്രവണത കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഷോഷാ'യുമായുള്ള അഭിമുഖത്തിൽ ബോളിവുഡിലെ മൂന്ന് ഖാൻമാരെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇമ്രാൻ ഇങ്ങനെ ഉത്തരം പറഞ്ഞത്. ''ഒരു നായകൻ എന്ന നിലയിൽ, അഭിനേതാക്കൾക്കും പ്രായമാവാൻ തുടങ്ങുന്നു. നിങ്ങൾക്ക് നായകനായി അഭിനയിക്കാൻ കഴിയുന്ന ചില വർഷങ്ങളുണ്ട്. കുറച്ചുകഴിയുമ്പോൾ അത്തരം വേഷങ്ങൾ ചെയ്യാൻ കഴിയാത്ത ഒരു കാലഘട്ടം വരുന്നു. മൂന്ന് ഖാൻമാരും ഇപ്പോൾ 60-കളിൽ എത്തിയിരിക്കുന്നു. അവർക്ക് 30 വർഷത്തെ താരപദവിയുണ്ട്. അതിന്റെ ഒരു ഭാഗം സ്വാഭാവികമാണെന്നും ഏതൊരു നടന്റെയും യാത്രയുടെ അനിവാര്യമായ ഭാഗമാണെന്നും ഞാൻ കരുതുന്നു. അതുകഴിഞ്ഞ് നിങ്ങൾ പ്രായമാകുമ്പോൾ, നിങ്ങൾ ചെയ്യുന്ന വേഷങ്ങൾ മാറ്റാൻ തുടങ്ങുന്നു'', ഇമ്രാന്റെ വാക്കുകൾ.
''നിങ്ങളെ അറിയുന്നവരും നിങ്ങളോടൊപ്പം വളരുന്നവരുമായ ഒരു പ്രേക്ഷകർ ഉള്ളതിനാൽ നിങ്ങളുടെ താരപദവിയും മാറാൻ തുടങ്ങുന്നു. തുടർന്ന് പ്രായത്തിലും അനുഭവത്തിലും തങ്ങളോട് കൂടുതൽ അടുപ്പമുള്ള ആളുകളുമായി സ്വയം അടുക്കാൻ തുടങ്ങുന്ന ഒരു പുതിയ യുവതലമുറയുണ്ട്. നമ്മൾ സിനിമകളോ ഷോകളോ കാണുമ്പോൾ, ഒന്നാമതായി, ആ കഥകളിലും കഥാപാത്രങ്ങളിലും നമ്മളെത്തന്നെ കാണാൻ ശ്രമിക്കുകയാണ്. അതാണ് നിങ്ങളിൽ പ്രതിധ്വനിക്കുന്നത്. സഹജമായി, നിങ്ങളുടെ പ്രായത്തോടും ജീവിതാനുഭവത്തോടും കൂടുതൽ അടുപ്പമുള്ള ഒരാളുമായി നിങ്ങൾ ബന്ധപ്പെടുന്നു. 70 വയസ്സുള്ള ഒരു മനുഷ്യന്റെ കഥ കാണാൻ യുവതലമുറ ആഗ്രഹിച്ചേക്കില്ല''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Imran Khan suggests Bollywood superstars like Shah Rukh, Aamir, and Salman Khan should embrace age-appropriate roles as younger audiences connect with relatable characters.
Published: 07 Feb 2026, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented