2014-ലാണ് ഹൃത്വിക് റോഷനും സുസെയ്ൻ ഖാനും വിവാഹമോചിതരായത്. 14 വർഷത്തെ വിവാഹജീവിതത്തിനുശേഷമാണ് ബന്ധം വേർപെടുത്താൻ ഇവർ തീരുമാനിച്ചത്. രണ്ടുകുട്ടികളുമുണ്ട് ഇരുവർക്കും. സൗഹൃദപരമായിട്ടാണ് ഇരുവരും പിരിഞ്ഞത്.

To advertise here,

വിവാഹമോചനത്തിലേക്ക് നയിച്ച കാരണത്തെപ്പറ്റി ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. പല കാരണങ്ങളും പറഞ്ഞുകേട്ടു. നടൻ അർജുൻ രാംപാലിനൊപ്പം സുസെയ്ൻ ഡിന്നർ കഴിക്കുന്നൊരു ഫോട്ടോ അന്ന് പ്രചരിച്ചിരുന്നു. അർജുനുമായി സുസെയ്ൻ പ്രണയത്തിലാണെന്നും അതാണ് പിരിയാൻ കാരണമെന്നുമായിരുന്നു ഒരുവിഭാഗം പറഞ്ഞത്. 'ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അവർ പിരിഞ്ഞത്' എന്നാണ് ഹൃത്വിക്കിന്റെ അച്ഛൻ രാകേഷ് റോഷൻ പറഞ്ഞത്.

ഒരുഘട്ടത്തിൽ തങ്ങളുടേത് തെറ്റായ ബന്ധമെന്നാണ് സുസെയ്ൻ വിശേഷിപ്പിച്ചത്. ''ശരിയല്ലെന്ന് തോന്നുന്ന ഒരു ബന്ധത്തിൽ തുടരുന്നതിനേക്കാൾ വേർപിരിയുന്നതാണ് നല്ലത്'', എന്നാണ് ഒരഭിമുഖത്തിൽ സുസെയ്ൻ ഖാൻ പറഞ്ഞത്. ''ഒരുമിച്ചല്ലെങ്കിലാണ് നല്ലത് എന്ന് ഞാൻ തീരുമാനിക്കുന്ന ഒരു ഘട്ടത്തിൽ ഞങ്ങൾ എത്തിയിരുന്നു''.

വിവാഹമോചനസമയത്ത് ജീവനാംശമായി സുസെയ്ൻ 400 കോടി ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ പരസ്പരം സംസാരിച്ച് 380 കോടിയിലേക്ക് അത് ഒതുക്കിയെന്നും. പിരിഞ്ഞശേഷവും തന്റെ അടുത്ത സുഹൃത്തായിട്ടാണ് സുസെയ്ൻ ഹൃത്വിക്കിനെ കാണുന്നത്. ആവശ്യമുള്ളപ്പോഴെല്ലാം തന്റെ മുൻ പങ്കാളിയെ പിന്തുണയ്ക്കുകയും ചെയ്തു സുസെയ്ൻ. ഒരിക്കൽ ഒരു പാർട്ടിയിൽനിന്നുള്ള ഹൃത്വിക്കിന്റെയും കങ്കണ റണൗട്ടിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അന്ന് ഹൃത്വിക്കിനെ പിന്തുണച്ചുകൊണ്ട് ആദ്യം മുന്നോട്ടുവന്നത് സുസെയ്ൻ ആയിരുന്നു. 'മോർഫ്' ചെയ്ത ചിത്രങ്ങളെന്ന് വിശേഷിപ്പിച്ചുകൊണ്ട് അതേ പാർട്ടിയിൽനിന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയും സുസെയ്ൻ പങ്കുവെച്ചു.

നടിയും ഗായികയുമായ സബാ ആസാദിനെയാണ് ഇപ്പോൾ ഹൃത്വിക് ഡേറ്റ് ചെയ്യുന്നത്. അർസ്ലൻ ഗോനിയുമായി സുസെയ്ൻ പ്രണയത്തിലാണ്. പക്ഷേ ഇന്നും ഹൃതിക്കിനും സുസെയ്‌നുമിടയിൽ സൗഹൃദം നിലനിൽക്കുന്നുണ്ട്. നാലുപേരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്. തങ്ങളുടെ രണ്ട് ആൺകുട്ടികളെ ഒരുമിച്ച് വളർത്തുകയും ചെയ്യുന്നു ഹൃത്വിക്കും സുസെയ്‌നും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi