ലോകസംഗീതരംഗത്തെ മികച്ച സൃഷ്ടികള്‍ക്കുള്ള 2014-ലെ ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. 'ആല്‍ബം ഓഫ് ദി ഇയര്‍' പുരസ്‌കാരം നേടി ഇത്തവണ ഗ്രാമി വേദിയില്‍ തിളങ്ങിയത് പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് ആണ്. ഒപ്പം അവര്‍ ഒരു ചരിത്രംകൂടി കുറിച്ചു. നാലുതവണ 'ആല്‍ബം ഓഫ് ദി ഇയര്‍' അവാര്‍ഡ് നേടുന്ന ആദ്യ വ്യക്തിയെന്ന ചരിത്രം. ഏതൊരു കലാകാരന്റെയും കരിയറിലെ എക്കാലത്തെയും മികച്ച നേട്ടമാണിത്. പ്രമുഖ മ്യൂസിക് ഐക്കണുകളായ ഫ്രാങ്ക് സിനാത്ര, പോള്‍ സൈമണ്‍, സ്റ്റീവി വണ്ടര്‍ എന്നിവരെയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് ഇതോടെ മറികടന്നിരിക്കുന്നത്. മിഡ്‌നൈറ്റ്‌സ് എന്ന ആല്‍ബമാണ് 34-കാരിയായ ടെയ്‌ലറിനെ നേട്ടത്തിന്റെ കൊടുമുടിയിലെത്തിച്ചത്.
മിലി സൈറസ്, ബില്ലി ഐലിഷ് എന്നിവരാണ് പുരസ്‌കാരവേദിയില്‍ തിളങ്ങിയ മറ്റു രണ്ടുപേര്‍. റെക്കോഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം മിലി സൈറസിന്റെ 'ഫ്‌ളവേഴ്‌സി'നും, സോങ് ഓഫ് ദി ഇയര്‍ പുരസ്‌കാരം 'വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍' എന്ന ആല്‍ബത്തിന് ബില്ലി ഐലിഷിനും ലഭിച്ചു. മികച്ച നവാഗതയായി വിക്ടോറിയ മോനെറ്റും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യക്കും നേട്ടമുണ്ട് ഇത്തവണ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള (Best Global Music Album) പുരസ്‌കാരം ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ 'ദിസ് മൊമന്റ്' (This Moment) സ്വന്തമാക്കി. തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, എന്നിവര്‍ ചേര്‍ന്നാണിതൊരുക്കിയത്.
ഞായറാഴ്ച ലോസ് ആഞ്ജിലിസിലായിരുന്നു പുരസ്‌കാരപ്രഖ്യാപനം. 2010-ഫിയര്‍ലെസ്, 2016-1989, 2021-ഫോക്ലോര്‍ എന്നിവയാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ മുമ്പത്തെ പുരസ്‌കാരനേട്ടങ്ങള്‍
Content Highlights: grammy awards taylor swift wins album of the year for midnights
Published: 05 Feb 2024, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented