മോഹൻലാൽ നായകനാകുന്ന 'ദൃശ്യം 3' തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. ബുധനാഴ്ച തന്റെ എക്സ് ഹാൻഡിലിലൂടെ മോഹൻലാൽ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
"വർഷങ്ങൾ കടന്നുപോയി. പക്ഷേ ഭൂതകാലം മാഞ്ഞില്ല. #'ദൃശ്യം 3', വേൾഡ് വൈഡ് റിലീസ്- 2 ഏപ്രിൽ 2026," അദ്ദേഹം കുറിച്ചു.
കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങുന്നതിന് തൊട്ടുപിന്നാലെയാണ് മോഹൻലാൽ ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായത് എന്നതും ശ്രദ്ധേയമാണ്.
ഏറെ പ്രശംസ നേടിയ ദൃശ്യം സീരീസിന്റെ മൂന്നാം ഭാഗം 2025 സെപ്റ്റംബറിൽ കൊച്ചി ലോ കോളേജിൽ നടന്ന പൂജ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ അടുത്ത അധ്യായമാണ് ദൃശ്യം 3 എന്ന് ലോഞ്ചിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തി.
"നാലര വർഷത്തിന് ശേഷം ജോർജുകുട്ടിയുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്. അതാണ് കഥയുടെ കാതൽ," ജീത്തു ജോസഫ് വിശദീകരിച്ചു. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് മൂന്നാം ഭാഗവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
"ആദ്യ രണ്ട് ഭാഗങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണം, ജോർജുകുട്ടിയുടെ യാത്രയ്ക്ക് ഇനിയും കാര്യങ്ങൾ പറയാനുണ്ടെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി. ജീത്തുവുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ പുതിയ പതിപ്പ് ഞങ്ങൾ തീരുമാനിച്ചത്,"അദ്ദേഹം വിശദമാക്കി.
തൊടുപുഴ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് സിനിമ ചിത്രീകരിച്ചത്. എറണാകുളത്തെ അഞ്ച് ദിവസത്തെ ഷെഡ്യൂളോടെയാണ് ചിത്രീകരണം പൂർത്തിയായത്. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബർ 2-ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Get ready for Drishyam 3! Mohanlal`s highly anticipated thriller is gearing up for a theatrical release. Discover what`s next for Georgekutty.
Published: 15 Jan 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented