2025 ഡിസംബർ 5-ന് തിയേറ്ററുകളിൽ എത്തിയ 'ധുരന്ധർ,' റെക്കോർഡുകൾ തകർത്ത് എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാനിരിക്കെ, വലിയ പ്രമോഷനുകളുടെ ആവശ്യമില്ലാത്ത വിധം, ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. യുഎഇയിൽ (UAE) ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, സിനിമ കാണാനായി മാത്രം ആരാധകർ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പറന്നെത്തുന്നു എന്നതാണ് പുതിയ വിശേഷം.
ചിത്രത്തിൽ, ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ തലവനായ അജയ് സന്യാലായി എത്തിയ താരമാണ് നടൻ ആർ മാധവൻ. സോണിയ ഷേണായിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
"ധുരന്ധർ കാണാനായി മാത്രം ദുബായിൽ നിന്ന് ആളുകൾ ഒരു ദിവസത്തേക്ക് ഇന്ത്യയിൽ വന്ന് സിനിമ കണ്ട് മടങ്ങുന്നു. നല്ല ഉള്ളടക്കത്തിന്റെ (Content) കരുത്താണത്. മാർച്ച് 19-ന് 'ധുരന്ധർ 2' റിലീസ് ചെയ്യുമ്പോൾ ദുബായിലുള്ളവർ അവരുടെ ബിസിനസ് മീറ്റിങ്ങുകൾ പോലും ഇന്ത്യയിൽ പ്ലാൻ ചെയ്യുകയാണ്. സിനിമ നിരോധിച്ച സാഹചര്യത്തിൽ അവർക്ക് ഐപിടിവി (IPTV) വഴി സിനിമ കാണാമായിരുന്നു. പക്ഷേ, ഒരു തിയേറ്ററിൽ ജനക്കൂട്ടത്തോടൊപ്പം സിനിമ കാണുന്ന അനുഭവം മറ്റൊന്നാണ്. അത് ഒരു കമ്മ്യൂണിറ്റി അനുഭവമാണ്. ടിവിക്ക് മുന്നിൽ തനിച്ച് ഡാൺഡിയ (Dandiya) കളിക്കുന്നത് പോലെയല്ല അത്; ആളുകൾക്കിടയിൽ മൈതാനത്ത് പോയി കളിക്കുമ്പോഴാണ് അതിന്റെ ആവേശം ലഭിക്കുന്നത്."
ഇന്ത്യ-പാകിസ്ഥാൻ യുദ്ധങ്ങളെ ആസ്പദമാക്കി സിനിമകൾ ചെയ്യുന്ന രീതിക്ക് 'ധുരന്ധർ' ഒരു വിരാമമിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയ്ക്ക് അത്തരം സ്ഥിരം കഥകളോട് താല്പര്യമില്ലെന്നും ഈ ചിത്രം ആ മാറ്റത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
രൺവീർ സിങ് നായകനായ, ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലർ ആഗോളതലത്തിൽ വൻ വിജയമാണെങ്കിലും യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിരോധനം നേരിട്ടു. ഇത് ഏകദേശം 90 കോടി രൂപയുടെ (10 മില്യൺ ഡോളർ) നഷ്ടം വരുത്തിയതായി വിദേശ വിതരണക്കാരനായ പ്രണബ് കപാഡിയ അറിയിച്ചു. എങ്കിലും ഓരോ രാജ്യത്തെയും നിയമങ്ങളെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഭാഗം ഹിന്ദിയിൽ മാത്രമാണ് റിലീസ് ചെയ്തതെങ്കിൽ, മാർച്ച് 19-ന് പുറത്തിറങ്ങുന്ന 'ധുരന്ധർ 2' ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറുമാണ്.
പാകിസ്ഥാനിലെ കറാച്ചിയിൽ അധോലോക ഗ്രൂപ്പുകൾക്കിടയിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇന്റലിജൻസ് ഏജന്റിന്റെ കഥയാണ് ഈ രണ്ട് ഭാഗങ്ങളുള്ള സിനിമ പറയുന്നത്. രണ്ടാം ഭാഗത്തിൽ ഹംസ അലി മസ്ഹാരി എന്ന ഏജന്റ് പാകിസ്ഥാൻ അധോലോകത്ത് കൂടുതൽ കരുത്തനായി മാറുന്നതാണ് പ്രമേയം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The film 'Dhurandhar' achieved massive box office success despite being banned in the UAE and other Middle Eastern countries., Dedicated fans are traveling from Dubai to India just for a day to experience the movie in theaters., Actor R. Madhavan highlights this as a testament to the power of strong content over distribution hurdles., The sequel, 'Dhurandhar 2', is set for a multi-language release, including Malayalam, Tamil, Telugu, and Kannada.
Published: 26 Feb 2026, 12:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented