ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിങ് ചിത്രം ധുരന്ധർ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം, ജനുവരി 30-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രം, ഒരാഴ്ചയ്ക്കുള്ളിൽ 'അനിമൽ', 'ഫൈറ്റർ', 'പുഷ്പ 2 ദ റൂൾ' തുടങ്ങിയ വലിയ ചിത്രങ്ങളെ മറികടന്നു. തിയേറ്ററിൽ റിലീസ് ചെയ്തശേഷം നെറ്റ്ഫ്ലിക്സിലെത്തിയ ഒരു ഹിന്ദി റിലീസിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വാരാന്ത്യ വ്യൂസാണിത്.

To advertise here,

7.6 മില്യൺ വ്യൂസാണ് ചിത്രത്തിന് ലഭിച്ചത്. ഇത്തരത്തിൽ ഏഴു മില്യൺ മറികടക്കുന്ന ആദ്യചിത്രംകൂടിയാണിത്.  

സന്ദീപ് റെഡ്ഡി വാംഗയുടെ 'അനിമൽ' നെറ്റ്ഫ്ലിക്സിൽ ആദ്യ വാരാന്ത്യത്തിൽ 6.2 മില്യൺ വ്യൂസുമായി ഒന്നാം സ്ഥാനത്തായിരുന്നു. 'ഫൈറ്റർ' ആദ്യ വാരാന്ത്യത്തിൽ 5.9 മില്യൺ വ്യൂസുമായി രണ്ടാംസ്ഥാനത്തും. 'പുഷ്പ 2: ദ റൂൾ' 5 മില്യൺ വ്യൂസ് നേടി. വിവിധ ഡേറ്റകൾ അനുസരിച്ച് ഏഴ് രാജ്യങ്ങളിലെ നോൺ-ഇംഗ്ലീഷ് ചിത്രങ്ങളുടെ പ്രതിവാര ടോപ് ടെൻ ലിസ്റ്റിൽ 'ധുരന്ധർ' ഒന്നാം സ്ഥാനത്തെത്തി. 26.1 മില്യൺ മണിക്കൂറാണ് ചിത്രത്തിന്റെ വ്യൂ.

തിയേറ്റർ റിലീസ് നിരോധിക്കപ്പെട്ട പാകിസ്താനിലും ധുരന്ധർ ട്രൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. 

ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് ധുരന്ധർ. ഇന്ത്യയെ ലക്ഷ്യമിടുന്ന ഒരു ഭീകര ശൃംഖലയെ തകർക്കാനായി പാക്കിസ്ഥാനിലേക്ക് നുഴഞ്ഞുകയറുന്ന ചാരനായിട്ടാണ് രൺവീർ സിങ് അഭിനയിക്കുന്നത്. അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു, സാറ അർജുനും രാകേഷ് ബേദിയും സഹവേഷങ്ങളിൽ എത്തുന്നു. ബോക്സ് ഓഫീസിൽ ലോകമെമ്പാടും 1300 കോടി രൂപയിൽ കൂടുതൽ കളക്ഷൻ നേടിയ ചിത്രം, കളക്ഷനിൽ 1000 കോടി രൂപ കടക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായി മാറി.

പ്രേക്ഷകർ ഇപ്പോൾ 'ധുരന്ധർ: ദ റിവഞ്ച്' എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന രണ്ടാംഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. മാർച്ച് 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi