രൺവീർ സിങ്ങിന്റെ ധുരന്ധർ-2 ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെ, ചിത്രത്തിന്റെ മൂന്നാംഭാഗത്തെപ്പറ്റി ചർച്ചകൾ നടക്കുകയാണ്. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതായി അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ട് ഓൺലൈനിൽ പ്രചരിച്ചതോടെയാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായത്. ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര പ്രതികരിച്ചിരിക്കുകയാണ് ഈ ഘട്ടത്തിൽ.
ജൂൺ മാസത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വ്യാജവാർത്തയിൽ സൂചിപ്പിക്കുന്നത്. വാർത്ത വ്യാജമായിരുന്നെങ്കിലും ആരാധകർക്കിടയിൽ ആവേശമുണ്ടാക്കാൻ അതുതന്നെ ധാരാളമായിരുന്നു. ഒട്ടേറെപ്പേർ ധുരന്ധറിന് മൂന്നാംഭാഗമുണ്ടെന്ന് ശരിക്കും വിശ്വസിച്ചു.
Also Read
"അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ല. ധാരാളം കിംവദന്തികളുണ്ട്."-എന്നാണ് ഒരു അഭിമുഖത്തിൽ മുകേഷ് പ്രതികരിച്ചത്. അഭിസംബോധന ചെയ്യേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ എക്സിലൂടെ അത് അറിയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ധുരന്ധറിൽ രൺവീറിനുമൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും മുകേഷ് തുറന്നുപറഞ്ഞു. "രൺവീർ ഒരു മികച്ച നടനാണ്. വളരെ കഠിനാധ്വാനം ചെയ്യുന്നയാളും. അദ്ദേഹത്തിന്റെ ആദ്യകാല ടെസ്റ്റുകളിൽ ചിലത് ഞാനാണ് ചെയ്തതെന്ന് ഓർക്കുന്നു. ലൂട്ടേര സിനിമയുടെ സമയത്ത് ഞാൻ അദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട്, അതിന് ശേഷം ഞാൻ 83 ചെയ്തു. അത് ഏകദേശം 15- 16 വർഷം മുൻപാണ്. എനിക്കിപ്പോഴും ചില പഴയ ഓർമകളുണ്ട്. അദ്ദേഹം എപ്പോഴും ഒരു മികച്ച നടനായിരുന്നു. എന്തുചെയ്യാനാവുമെന്ന് കാണിക്കാൻ ഒരു അവസരം മാത്രമേ അദ്ദേഹത്തിന് ആവശ്യമുള്ളൂ."-മുകേഷ് പറഞ്ഞു.
ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ രണ്ടാംഭാഗം മാർച്ച് 19-നാണ് തിയേറ്ററുകളിലെത്തിയത്. ഇന്ത്യയിൽ 500 കോടി രൂപയിലേറെയും ലോകമെമ്പാടും 850 കോടി രൂപയും ഇതിനകം ചിത്രം നേടിയിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mukesh Chhabra clarifies that reports of Dhurandhar 3 are false., Viral end-credit clip for 'Dhurandhar Part 3: The Mayhem' identified as fake., Dhurandhar 2 continues to dominate the box office with over ₹850 crore global collection., Casting director praises Ranveer Singh's dedication and acting prowess.
Published: 24 Mar 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented