
'ധുരന്ധർ' സിനിമയ്‌ക്കൊപ്പം അതിലെ പാട്ടുകളും നൃത്തരംഗങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷരാരത്, ലുട്ട് ലേ ഗയാ, മൂവ്-യേ ഇഷ്‌ക് ഇഷ്‌ക്, ധുരന്ധർ...തുടങ്ങിയ ഓരോ പാട്ടുകളും സൂപ്പർഹിറ്റായി. 'ഷരാരത്' ആണ് എല്ലാവരും നെഞ്ചോടുചേർത്തത്. ക്രിസ്‌റ്റൈൽ ഡിസൂസ, അയേഷ ഖാൻ തുടങ്ങിയവരാണ് ആ നൃത്തരംഗത്തിൽ അഭിനയിച്ചത്. എന്നാൽ, തുടക്കത്തിൽ വേറൊരു താരത്തെയായിരുന്നു ഈ നൃത്തരംഗത്തിലേക്ക് ആലോചിച്ചതെന്ന് പറയുകയാണ് കൊറിയോഗ്രാഫർ വിജയ് ഗാംഗുലി.
ഒരു വിവാഹാഘോഷമായിട്ടാണ് പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കറാച്ചിയിലെ ഒരു വിവാഹത്തിൽ അയേഷയും ക്രിസ്റ്റൈലും നൃത്തം ചെയ്യുന്നതാണ് രംഗം. ''എന്റെ മനസ്സിൽ മറ്റൊരാളായിരുന്നു ആ രംഗത്ത് നൃത്തം ചെയ്യുന്നത്. ആ പേര് ഞാൻ പറയുകയും ചെയ്തു. പക്ഷേ സംവിധായകൻ ആദിത്യ ധർ അത് വേണ്ടെന്നുപറഞ്ഞു. ആളുകൾ ഐറ്റംഡാൻസ് എന്നു വിളിക്കുന്നൊരു സംഭവം വേണ്ടെന്നും അങ്ങനെയായാൽ അത് സിനിമയിൽനിന്ന് പുറത്തുപോവുമെന്നും അദ്ദേഹം പറഞ്ഞു. ശരിയാണ്, ഒരു പെൺകുട്ടി മാത്രമായിരുന്നു ആ സീനിലെങ്കിൽ, കഥയിൽനിന്ന് ശ്രദ്ധ തിരിക്കുമായിരുന്നു'', അദ്ദേഹം വിശദീകരിച്ചു.
പക്ഷേ വിജയ് യുടെ മനസ്സിൽ ഒരു താരം തന്നെയായിരുന്നു. ഒടുവിൽ സംവിധായകൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അങ്ങനെയാണ് അയേഷയും ക്രിസ്റ്റൈലും സിനിമയിലെത്തുന്നത്. ''ഈ ഒരു വ്യക്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആദിത്യ ആഗ്രഹിച്ചില്ല. തമന്ന ആയിരുന്നെങ്കിൽ, അത് അവളെക്കുറിച്ചാകുമായിരുന്നു. അവളിലേക്ക് ശ്രദ്ധപോകുമായിരുന്നു,'' അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ വെബ്‌സീരീസുകളും മികച്ച കഥാപാത്രങ്ങളുമായി നല്ല തിരക്കിലാണ് നടി തമന്ന ഭാട്ടിയ. ഒപ്പം ഐറ്റംഡാൻസുകളും ചെയ്യുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Choreographer Vijay Ganguly reveals director Aditya Dhar`s surprising reason for not casting Tamannaah in a key dance sequence for the film `Dhurandhar
Published: 22 Dec 2025, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented