
''ഞാനെന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും...''
''ഞാനതുകേട്ട് തൃക്കുന്നപ്പുഴയിലിരുന്ന് ഓര്‍ത്തോര്‍ത്ത് നിലവിളിക്കും...''
''അങ്ങനെ പാടി പാടി ചങ്ക് പൊട്ടി ചാവും...
ഇന്നും മലയാളികള്‍ പലപ്പോഴും ഓര്‍ത്തോര്‍ത്ത് പറയുന്ന ഡയലോഗുകളാണിത്. സിനിമ: ചെമ്മീന്‍. മലയാളസിനിമയെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയ ചെമ്മീന്‍, 1965 ഓഗസ്റ്റ് പത്തൊമ്പതിനായിരുന്നു റിലീസ് ചെയ്തത്. അമ്പത്തെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയിലെ കറുത്തമ്മയും പരീക്കുട്ടിയും സിനിമാപ്രേമികളുടെ മനസ്സില്‍ നിറവോടെ നില്‍ക്കുന്നു. ഒപ്പം മനോഹരമായ പാട്ടുകളും.
തകഴിയുടെ ചെമ്മീന്‍ എന്ന നോവലാണ് അതേ പേരില്‍ സിനിമയായി പുറത്തിറങ്ങിയത്. തിരക്കഥയെഴുത്ത് മുതല്‍ ഷൂട്ടിങ് തീരുന്നതുവരെ തടസ്സങ്ങളായിരുന്നു സിനിമയെ കാത്തിരുന്നത്. എന്നാല്‍, റിലീസായപ്പോള്‍ പല റെക്കോര്‍ഡുകളും തകര്‍ത്തുമുന്നേറുകയും ചെയ്തു.
തകഴിയുടെ നോവലിനോടുള്ള ഇഷ്ടമാണ്, അത് സിനിമയാക്കുന്നതിലേക്ക് സംവിധായകന്‍ രാമു കാര്യാട്ടിനെ എത്തിക്കുന്നത്. ആദ്യം മറ്റൊരാളായിരുന്നു സിനിമ നിര്‍മിക്കാമെന്നേറ്റത്. അങ്ങനെ എസ്.എല്‍.പുരം സദാനന്ദന്‍ തിരക്കഥ എഴുതാന്‍ തുടങ്ങി. അതുവായിച്ച് കഴിഞ്ഞപ്പോള്‍ നിര്‍മാതാവിനൊരു സംശയം, പടം വിജയിക്കുമോ? ഒടുവിലയാള്‍ നിര്‍മിക്കുന്നില്ലെന്ന് തീരുമാനിച്ചു. എന്നിട്ടും രാമു കാര്യാട്ട് പിന്‍മാറിയില്ല. ഏറ്റവും വലിയ സ്വപ്‌നമാണീ സിനിമ. എങ്ങനെ വേണ്ടെന്നുവെയ്ക്കും. കൈയിലാണെങ്കില്‍ പൈസയുമില്ല. കുറേ അലഞ്ഞു. ഒടുവിലൊരു സുഹൃത്ത് വഴിയാണ് എറണാകുളത്തുള്ള ബാബു സേട്ടിനെക്കുറിച്ചറിയുന്നത്. അദ്ദേഹം നിര്‍മിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
നോവലില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഷൂട്ട് ചെയ്യണമെന്നായിരുന്നു രാമു കാര്യാട്ടിന്റെ ആഗ്രഹം. അങ്ങനെ പുറക്കാട് ബീച്ചിലെത്തി. പക്ഷേ, അവിടെയുള്ള ചിലര്‍ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന ബോട്ടുകള്‍ക്ക് വാടക കൂടുതല്‍ ചോദിച്ചു. അതോടെ ലൊക്കേഷന്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് നാട്ടികയിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഒന്‍പത് ലക്ഷമായിരുന്നു നിര്‍മാണത്തിന് ചെലവായത്. പക്ഷേ ഒരുവര്‍ഷം കൊണ്ടുതന്നെ നാല്പത് ലക്ഷം തിരിച്ചുകിട്ടി.
കൊട്ടാരക്കര ശ്രീധരന്‍ നായര്‍, മധു, ഷീല, സത്യന്‍, എസ്.പി.പിള്ള, അടൂര്‍ ഭവാനി, ഫിലോമിന, അടൂര്‍ പങ്കജം...താരസമ്പന്നമായിരുന്നു സിനിമ. കുറേ പ്രത്യേകതകള്‍ കൂടി ഈ സിനിമയ്ക്കുണ്ട്. മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണകമലം നേടിയ ദക്ഷിണേന്ത്യയിലെ ആദ്യസിനിമ, ഈസ്റ്റ്മാന്‍ കളറിലിറങ്ങിയ ആദ്യ മലയാളചിത്രങ്ങളിലൊന്ന്...പല വിദേശ സിനിമാഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചു. കാന്‍സ്, ചിക്കാഗോ ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും ഡബ്ബ് ചെയ്തിട്ടുമുണ്ട്.
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ, മാനസമൈനേ വരൂ, പുത്തന്‍ വലക്കാരെ, കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ എന്നീ പാട്ടുകള്‍ക്കിന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. വയലാറിന്റെ വരികള്‍ക്ക് സലില്‍ ചൗധരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സംഗീതസംവിധായകന്‍ സലില്‍ ചൗധരി മലയാളത്തിലേക്ക് കടന്നുവരുന്നതും ചെമ്മീനിലൂടെയാണ്.
Content Highlights: chemmeen movie completed 58 years
Published: 20 Aug 2023, 02:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented