ബോളിവുഡ് താരം ബ്രാഡ് പിറ്റ് ജീവിതത്തില്‍ പുതിയ തുടക്കത്തിന് തയ്യാറെടുക്കുന്നതായി സൂചന. ദീര്‍ഘകാലമായി പെണ്‍സുഹൃത്തായിരുന്ന ഐന്‍സ് ഡി റേമനോട് ബ്രാഡ് പിറ്റ് വിവാഹാഭ്യര്‍ഥന നടത്തിയെന്നാണ് വിവരം. 61-കാരനായ ബ്രാഡ് പിറ്റിന്റെ കാമുകിക്ക് 32 ആണ് പ്രായം. ജ്വല്ലറി ഡിസൈനര്‍ കൂടിയാണ് ഐന്‍സ്.
ന്യൂസിലാന്‍ഡിലേക്ക് ആറാഴ്ച നീളുന്ന സിനിമാഷൂട്ടിനായി പോകുന്നതിനു മുമ്പാണത്രേ ബ്രാഡ് ഐന്‍സിനോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ആഞ്ജലീന ജോളിയുമായി വിവാഹം വേര്‍പെടുത്തിയതിനു പിന്നാലെ തന്റെ ഭൂതകാലത്തില്‍ നിന്നും അദ്ദേഹം മോചിതനായെന്നും എത്ര ദൂരേക്ക് സഞ്ചരിച്ചാലും താന്‍ ഐന്‍സിന് ഒപ്പം തന്നെയുണ്ടെന്ന് പ്രകടിപ്പിക്കാന്‍ കൂടി വേണ്ടിയാണ് വിവാഹാഭ്യര്‍ഥനയെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ബ്രാഡ് പിറ്റിന്റെ മൂന്നാമത്തെ വിവാഹമായിരിക്കുമിത്. ജെനിഫര്‍ ആനിസ്റ്റണും ആഞ്ജലീന ജോളിയുമായിരുന്നു മുന്‍ പങ്കാളികള്‍. 2000-ത്തിലാണ് ജെനിഫര്‍ ആനിസ്റ്റണെ വിവാഹം ചെയ്യുന്നത്. 2005-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നാലെയാണ് ആഞ്ജലീന ജോളിയുമായി ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയത്. ആരാധകര്‍ക്കിടയില്‍ ഇവര്‍ 'ബ്രാഞ്ജലീന' എന്നറിയപ്പെട്ടു.
2014-ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. മൂന്നു കുട്ടികളാണ് ദമ്പതിമാര്‍ക്ക്. മൂന്നു കുട്ടികളെക്കൂടി ഇരുവരും ദത്തെടുക്കുകയും ചെയ്തിരുന്നു. 2016-മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞത്. ഗാര്‍ഹികപീഡനം, സ്വത്തുക്കള്‍ പങ്കിടല്‍ തുടങ്ങിയ വിഷയങ്ങളില്‍ എട്ടു വര്‍ഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ 2024 അവസാനമാണ് ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം അവസാനിപ്പിച്ചത്.
ഐന്‍സ് വിനോദമേഖലയിലുള്ള ഒരു വ്യക്തിയല്ലാത്തതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്ത രീതിയിലാണ് ആരാധകര്‍ കാണുന്നത്. ഇന്‍ഡ്‌സ്ട്രിക്ക് പുറത്തുള്ളയാളായതുകൊണ്ടുതന്നെ പങ്കാളി തന്നോട് മത്സരിക്കില്ലെന്ന തോന്നല്‍ ബ്രാഡ് പിറ്റിനുണ്ടാവുമെന്ന് ചിലര്‍ വിലയിരുത്തുന്നു. അത് അദ്ദേഹത്തിന് വലിയ ആശ്വാസമായിരിക്കുമെന്നും.
2022 മുതലാണ് ഐന്‍സും ബ്രാഡ് പിറ്റും പ്രണയത്തിലാവുന്നത്. ഐന്‍സ് ആദ്യ ഭര്‍ത്താവ് പോള്‍ വെസ്ലിയുമായി വേര്‍പിരിഞ്ഞ സമയമായിരുന്നു ഇത്. 2024-ല്‍ ഐന്‍സ് വിവാഹമോചിതയാവുകയും ചെയ്തു.
Content Highlights: brad pitt proposes marriage to longtime girlfriend ines de ramon
Published: 24 Apr 2025, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented