'ധുരന്ധർ' സർവ റെക്കോഡുകളും തകർത്തു മുന്നേറുകയാണ്. ആഗോളതലത്തിൽ 702 കോടിയാണ് സിനിമ ഇതുവരെയായി കളക്ട് ചെയ്തിട്ടുള്ളത്. വാരാന്ത്യമാകുമ്പോഴേക്കും 800 കോടി കടക്കുമെന്നാണ് സിനിമാനിരൂപകർ അഭിപ്രായപ്പെടുന്നത്. ബോക്‌സോഫീസിൽ വേഗത്തിൽ 500 കോടി നേടുന്ന ഇന്ത്യൻചിത്രങ്ങളിലൊന്നുമായി ഇത്.
രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ.മാധവൻ, അർജുൻ രാംപാൽ തുടങ്ങിയവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകര ശൃംഖലകൾ തകർക്കാൻ പാകിസ്താനിലെ ല്യാരിയിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ എന്ന ഇന്ത്യൻ ചാരനായിട്ടാണ് സിനിമയിൽ രൺവീർ എത്തുന്നത്.
എന്നാൽ, ഈ സ്‌പൈ ആക്ഷൻ ത്രില്ലർ സിനിമ പാകിസ്താനിൽ നിരോധിച്ചിരിക്കുകയാണ്. എങ്കിലും രാജ്യത്ത് അനധികൃതമായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സിനിമയായി മാറിക്കഴിഞ്ഞു 'ധുരന്ധർ'. റിപ്പോർട്ടുകൾ പ്രകാരം 12 ദിവസംകൊണ്ട് 20 ലക്ഷം തവണ സിനിമ ഡൗൺലോഡ് ചെയ്തു. അതോടെ വ്യാജമായി ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഇന്ത്യൻസിനിമയായി ഇത് മാറി. ഷാരൂഖ് ഖാന്റെ 'റയീസ്', രജനീകാന്തിന്റെ '2.0' എന്നീ ചിത്രങ്ങളെയാണ് 'ധുരന്ധർ' കടത്തിവെട്ടിയത്.
സിനിമയിലെ അക്ഷയ് ഖന്നയുടെ നൃത്തം ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറബിക് ഗാനമായ 'FA9LA'യിലെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ എൻട്രിയും. ഈയിടെ പ്രചരിച്ച ഒരു വീഡിയോയിൽ പാകിസ്താനിലെ ഒരു പാർട്ടിയിലും ഈ ഗാനം ഉച്ചത്തിൽ മുഴങ്ങുന്നത് കേൾക്കാം. പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ കൂടി പങ്കെടുത്ത പാർട്ടിയിൽനിന്നുള്ള ദൃശ്യങ്ങളാണ് വൈറലാവുന്നത്. പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഭൂട്ടോയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതും സീറ്റിൽ ഇരുത്തുന്നതും.
ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനെതിരെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) കറാച്ചി കോടതിയിൽ ഹർജി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: India`s spy thriller `Dhurandhar` banned in Pakistan but illegally downloaded 2 million times. Huge box office success! Starring Ranveer Singh
Published: 19 Dec 2025, 12:24 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented