
ആർഷ ബൈജു/ ഇൻസ്റ്റഗ്രാം(@aarsha_baiju)
മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന സിനിമയിലെ മീനാക്ഷിയെ പ്രേക്ഷകർ മറക്കാനിടയില്ല. സ്വാർഥനും ക്രൂരനുമായ മുകുന്ദനുണ്ണിയുടെ സൂത്രശാലിയായ ഭാര്യ മീനാക്ഷിയായി വന്ന് പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ആർഷ ചാന്ദിനി ബൈജു. 'പതിനെട്ടാംപടി' എന്ന ചിത്രത്തിലൂടെയാണ് ആർഷ മലയാളസിനിമയിലേക്കെത്തുന്നത്. തുടർന്നും ഒരു പറ്റം നല്ല കഥാപാത്രങ്ങൾ ആർഷയെ തേടിയെത്തി. മധുരമനോഹര മോഹം, ബോസ്കോ, തുടരും എന്നീ ചിത്രങ്ങളിലൂടെ അവർ മലയാളത്തിൽ ചുവടുറപ്പിച്ചു. 'ഹൗസ്മേറ്റ്സ്' എന്ന സിനിമയിലൂടെ തമിഴിലേക്കുള്ള അരങ്ങേറ്റവും ഗംഭീരമാക്കിയ ഈ ആലപ്പുഴക്കാരി സിനിമാസ്വപ്നങ്ങളു മായി യാത്ര തുടരുകയാണ്...
സിനിമാലോകത്തേക്കുള്ള യാത്രയുടെ തുടക്കം എങ്ങനെയായിരുന്നു?
സ്കൂൾ കലോത്സവങ്ങളിൽ സജീവമായിരുന്നു ഞാൻ. സിനിമയായിരുന്നു പണ്ടുതൊട്ടേ എന്റെ സ്വപ്നം. മോണോആക്ടുകൾ ചെയ്തുതുടങ്ങിയപ്പോൾ അഭിനയിക്കാൻ പറ്റുമെന്ന് മനസ്സിലാക്കി. അങ്ങനെയാണ് ഹൈസ്‌കൂൾ കാലഘട്ടം മുതലേ ഓഡിഷനുകൾക്ക് പോയിത്തുടങ്ങിയത്. പന്ത്രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ, ഓഡിഷനിലൂടെ 'പതിനെട്ടാംപടി'യിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടു. നായകൻ അയ്യപ്പന്റെ പ്രണയിനിയായ ദേവിയായി ഞാൻ സിനിമയിലേക്ക് വന്നു. അതൊരു സ്കൂൾപോലെയാണ് എനിക്ക് തോന്നിയത്. നവാഗതരായ കുറെ ആളുകൾ ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു പതിനെട്ടാം പടി. കൊറോണക്കാലത്ത് പുറത്തിറങ്ങിയ കരിക്ക് ഫ്ലിക്കിന്റെ, ആവറേജ് അമ്പിളി എന്ന വെബ് സീരീ സിലൂടെയാണ് ഞാൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ജീവിതത്തിൽ എല്ലാത്തിലും ആവറേജായ, ഒന്നിലും മികച്ചതാകാൻ പറ്റാതെപോയ ഒരു പെൺകുട്ടിയുടെ കഥയായിരുന്നു അത്.
ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം?
എന്നെ എക്സൈറ്റ് ചെയ്യിച്ച കഥാപാത്രം മുകുന്ദനുണ്ണിയിലെ മീനാക്ഷിയാണ്. പൊതുവേയുള്ള നായികാ സങ്കല്പങ്ങളിൽനിന്ന് തികച്ചും വ്യത്യസ്‌തമായിരുന്നു അത്. ആവറേജ് അമ്പിളിയിലെ പ്രകടനം കണ്ടാണ് മുകുന്ദൻ ഉണ്ണിയുടെ ഓഡിഷന് എന്നെ വിളിച്ചത്. അത് ശരിക്കും ഒരു ടേണിങ് പോയിന്റാ യിരുന്നു. സ്വാർഥയും സൂത്രശാലി യുമായിരുന്ന നായികയെ ആളുകൾ എന്നും ഓർത്തിരിക്കും.
എന്റെ ആദ്യത്തെ മുഴുനീള നായികാവേഷമായിരുന്നു അത്. എനിക്ക് എളുപ്പത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു. പതിനെ ട്ടാംപടിയിൽനിന്ന് മുകുന്ദനുണ്ണിയിലേക്ക് എത്തിയപ്പോൾ കൂടുതലും സീനിയർ ആയിട്ടുള്ള ആർട്ടിസ്റ്റുക ളായിരുന്നു. എല്ലാവർക്കുമൊപ്പം കംഫർട്ടബിളായി ആസ്വദിച്ച് ചെയ്ത സിനിമയാണത്. വിനീതേട്ടന്റെയും എന്റെയും കെമിസ്ട്രി ആളുകൾക്ക് ഇഷ്ടമായതിൽ സന്തോഷമുണ്ട്.
'തുടരും' സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങൾ?
ഏറെ സ്വീകാര്യത ലഭിച്ച ചിത്രമാണ് തുടരും. വളരെ വൈകാരികമായ കഥാപാത്രമായിരുന്നു മേരി. ക്ലൈമാക്സിലെ ട്വിസ്റ്റ് മേരിയിലൂടെയാണ് പറയുന്നത്. അത് സിനിമയിൽ വളരെ പ്രധാന്യമുള്ള വേഷമാണ്. തരുൺ ചേട്ടൻ (തരുൺ മൂർത്തി) നന്നായി ബ്രീഫ് ചെയ്ത് തന്നിരുന്നു. അതുകൊണ്ട് ആ കഥാപാത്രത്തെ നന്നായി ഉൾക്കൊണ്ട് അവതരിപ്പി ക്കാൻ സാധിച്ചു. ലാലേട്ടനൊപ്പവും ശോഭനാ മാമിനൊപ്പവുമുള്ള ഷൂട്ടിങ് അനുഭവങ്ങൾ രസകരമായിരുന്നു. അവരോടൊപ്പമുള്ള കോമ്പിനേഷൻ സീനുകളും ഉണ്ടായിരുന്നു. അത്രയും വലിയ കലാകാരന്മാരോടൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. അവരൊക്കെ വളരെ കൂളാണ്. തരുൺ ചേട്ടൻ ആവറേജ് അമ്പിളി കണ്ട് എന്നെ അഭിനന്ദിച്ചിരുന്നു. അങ്ങനെയാണ് തുടരും സിനിമയിലേക്ക് എത്തുന്നത്.
കുടുംബത്തിന്റെ പിന്തുണ
കലയായിരുന്നു എന്റെ ഇഷ്ട മേഖല. ചെറുപ്പംമുതലേ ശാസ്ത്രീയ സംഗീതവും നൃത്തവും പഠിച്ചിട്ടുണ്ട്. അന്നൊക്കെ ഞാൻ ഒരു നർത്തകി ആവുമെന്നാണ് വിചാരിച്ചിരുന്നത്. അച്ഛനും അമ്മയും ചെറുപ്പംമുതലേ എനിക്ക് ഇഷ്ടമുള്ള കലകളെല്ലാം പരിശീലിപ്പിക്കുമായിരുന്നു. പിന്നെ ഞാൻ പഠിച്ച മാന്നാറിലെ ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂൾ എന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടു ണ്ട്. പഠനത്തോടൊപ്പം കുട്ടികളുടെ കലാവാസനയ്ക്കും തുല്യ പ്രാധാന്യം നൽകിയിരുന്ന സ്കൂളായിരുന്നു. എന്റെ അമ്മ അവിടത്തെ ടീച്ചറായി രുന്നു. അച്ഛനും അമ്മയും ചേട്ടനും അപ്പൂപ്പനും അടങ്ങുന്നതാണ് എന്റെ കുടുംബം. അവരാണ് എന്റെ പ്രചോദനം. എം.എ ഇംഗ്ലീഷ് ബിരു ദധാരിയാണ് ഞാൻ. ഒപ്പം കണ്ടന്റ് റൈറ്റിങ് കോഴ്സും ചെയ്യുന്നുണ്ട്.
'ഹൗസ്മേറ്റ്സി'ന്റെ വിശേഷങ്ങൾ
നടൻ ശിവ കാർത്തികേയൻ നിർമിച്ച് നവാഗതനായ രാജവേൽ സംവിധാനം ചെയ്ത സിനിമയാണ് ഹൗസ് മേറ്റ്സ്. ഹൊറർ ഫാൻറസി ചിത്രത്തിൽ നായികാവേഷമാണ് ചെയ്തത്. ചിത്രം തിയേറ്ററുകളിലും ഒ.ടി.ടി യിലും നല്ല അഭിപ്രായങ്ങൾ നേടിയിരുന്നു. നല്ലൊരു തുടക്കമാണ് തമിഴിൽ ലഭിച്ചത്.
തമിഴിലെ ആദ്യചിത്രം
കിഷോർ കുമാർ നായകനായ ‘മുഗൈ' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിരുന്നു. രണ്ട് കഥാപാത്ര ങ്ങൾ മാത്രമുള്ള തമിഴ് ചിത്രം, ഒ.ടി.ടി. റിലീസിന് ഒരുങ്ങുകയാണ്.
ചെയ്യാൻ ആഗ്രഹമുളള കഥാപാത്രങ്ങൾ?
സിനിമയിൽ നർത്തകിയായും പാട്ടുകാരിയായും ഒക്കെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. കായികതാരമായി വരുന്ന സിനിമകൾ, ഫിറ്റ്നസ് ഡിമാൻഡ് ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ അവതരിപ്പിക്കണമെന്നുണ്ട്. ആവറേജ് അമ്പിളിയുടെ സംവിധാ യകനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനംചെയ്യുന്ന 'പ്ലൂട്ടോ' എന്ന സിനിമയാണ് മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ളത്. ഫാന്റസി കോമഡി ചിത്രത്തിൽ നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. തമിഴിലും മലയാളത്തിലുമായി സിനിമകളുടെ ചിത്രീകരണങ്ങളും ചർച്ചകളും പുരോഗമിക്കുകയാണ്.
കുഞ്ഞുനാളിലെ സിനിമാമോഹം ഓരോന്നായി പൂവണിയുന്നതിന്റെ നിറവിലാണ് ആർഷ. പതിനെട്ടാംപടി കേറി സിനിമയിലെത്തി ഇന്ന് മറ്റ് ഭാഷകളിലും തിരക്കുള്ള നായികയായി മാറി. സിനിമയെന്ന മാന്ത്രികലോകത്തിന്റെ ആഴങ്ങളിലേക്ക് യാത്രചെയ്യുമ്പോൾ വെള്ളിത്തിരയിൽ ശോഭനമായൊരു ഭാവി സ്വപ്നംകാണുകയാണ് ഈ ആലപ്പുഴക്കാരി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Arsha Chandini Baiju`s journey from her impactful role as Meenakshi in Mukundan Unni Associates to her exciting ventures in Tamil cinema and upcoming projects.
Published: 14 Dec 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented