തെന്നിന്ത്യന്‍ അഭിനേത്രി അമലാ പോള്‍ അമ്മയാകാനൊരുങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അമലയും ഭര്‍ത്താവ് ജഗദ് ദേശായിയും ഈ വാര്‍ത്ത വെളിപ്പെടുത്തിയത്. 'Now i know that 1+1 is 3 with you' എന്നാണ് ചിത്രങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന കാപ്ഷന്‍. ബീച്ചില്‍ വെച്ചെടുത്ത മനോഹരമായ പ്രഗ്നന്‍സി ഫോട്ടോഷൂട്ട് എല്ലാവരുടെയും മനംകവരുന്നു.

To advertise here,

കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. കൊച്ചിയില്‍ വെച്ചായിരുന്നു അവരുടെ ലാവന്‍ഡര്‍ തീം വെഡ്ഡിങ്. അതിനും പത്തുദിവസങ്ങള്‍ക്ക് മുമ്പ്, അമലയുടെ ജന്‍മദിനത്തിലായിരുന്നു ജഗദ് അമലയെ അവിചാരിതമായി പ്രൊപോസ് ചെയ്തത്. 

ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ ജഗദ്, ഇപ്പോള്‍ ഗോവയിലാണ് താമസിക്കുന്നത്. ഗോവ കേന്ദ്രമായുള്ള വില്ല ഗ്രൂപ്പിന്റെ സെയില്‍സ് ഹെഡാണ്. യാത്രകളോടുള്ള ഇഷ്ടമാണ് അമലയെയും ജഗത്തിനെയും തമ്മില്‍ അടുപ്പിക്കുന്നത്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്.

ആടുജീവിതമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന അമലയുടെ സിനിമ. മലയാളം, തമിഴ്, തെലുഗു, കന്നഡ സിനിമകള്‍ക്കുശേഷം, കഴിഞ്ഞവര്‍ഷം ബോളിവുഡിലും അമല അരങ്ങേറ്റം കുറിച്ചിരുന്നു. അജയ് ദേവ്ഗണിന്റെ ആക്ഷന്‍ ത്രില്ലറായ ഭോല എന്ന സിനിമയിലാണ് അവര്‍ അഭിനയിച്ചത്.