അമിതമായ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും ഓർമക്കുറവ് ഉണ്ടാകുമോ? ചെറുപ്പക്കാരിലെ അൽഷിമേഴ്സിന്റെ കാരണങ്ങൾ

എഐ നിർമിത ചിത്രം
എഐ നിർമിത ചിത്രം

ഓര്‍മ്മകള്‍ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയാണ് ഡിമെൻഷ്യ അഥവാ സ്മൃതിനാശം എന്ന് പറയുന്നത്. ലോകത്തില്‍ ആകമാനം 55 ദശലക്ഷം പേര്‍ക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇത് നാല് ദശലക്ഷത്തിനടുത്തുവരും. 2030 ആകുമ്പോഴേക്കും ഇത് 78 ദശലക്ഷം എത്തുമെന്നും, 2040 ആകുമ്പോള്‍ മരണത്തിലേക്ക് നയിച്ചേക്കാവുന്നതില്‍ മൂന്നാമത്തെ കാരണമാവുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ ഒരു രോഗാവസ്ഥയെ പറ്റി സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി സെപ്തംബര്‍ മാസം അൽഷിമേഴ്സ് മാസമായും സെപ്തംബര്‍ 21 അൽഷിമേഴ്സ് ദിനമായും ആചരിക്കുന്നു. ഈ വര്‍ഷത്തെ തീം എന്നത് 'ഡിമെൻഷ്യയെപ്പറ്റി ചോദിക്കൂ, അൽഷിമേഴ്സിനെപ്പറ്റി ചോദിക്കൂ' എന്നതാണ്. മറവിരോഗത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിനെ പറ്റി ആളുകള്‍ക്ക് കൂടുതല്‍ ചോദിക്കുവാനും ആറിയുവാനുമുള്ള സാഹചര്യം സൃഷ്ടിക്കുക. അതായത് അല്‍ഷിമേഴ്സ് രോഗം വരാന്‍ പ്രേരകമാകുന്ന ഘടകങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിനുവേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഒപ്പം തന്നെ അല്‍ഷിമേഴ്സ് രോഗലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് അതിനുവേണ്ട ചികിത്സ ഒട്ടും താമസിയാതെ തുടങ്ങുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ തീം കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം അൽഷിമേഴ്സ് രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ ചേര്‍ത്തുനിര്‍ത്തുകയും വേണം. രോഗ തീവ്രതയ്ക്കു കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നതിനു പുറമെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഡിമെന്‍ഷ്യയുടെ അപകട സാധ്യത മാത്രമല്ല, വിട്ടുമാറാത്ത മറ്റു അവസ്ഥകളും കുറയ്ക്കുന്നു.

Content Highlights: Learn about dementia, Alzheimer`s, its causes, symptoms, treatment, and care.

Continue reading