‘വയർ കുറയ്ക്കാനായി സ്വയം ഉപദ്രവിച്ചിരുന്നു, പെൺകുട്ടികൾ അങ്ങനെ ചെയ്യരുതെന്നാണ് എനിക്ക് പറയാനുള്ളത്’

തപ്സീ പന്നു/ Instagram: tapsee
തപ്സീ പന്നു/ Instagram: tapsee

അഭിനയരംഗത്തേക്ക് കടന്നുവന്നപ്പോൾ വയറ് ഫ്ലാറ്റാവാൻ വേണ്ടി സ്വയം ഉപദ്രവിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് ബോളിവുഡ് നടി താപ്സി പന്നു. താൻ ഒരിക്കൽ ആദർശ ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിച്ചിരുന്നു. സ്വയം അമിതമായി ദ്രോഹിച്ചു. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ മികച്ചതാക്കാൻ വേണ്ടി സ്വയം കഠിനാധ്വാനം ചെയ്യരുതെന്നും ശരീരത്തെ സ്നേഹിക്കണമെന്നും അവർ ആരാധകരോട് അഭ്യർത്ഥിച്ചു.

ഞായറാഴ്ച, ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് താപ്‌സിയുടെ തുറന്നുപറച്ചിൽ. "ഞാൻ വളരുന്ന സമയത്ത് എനിക്ക് ഈ വ്യാമോഹമുണ്ടായിരുന്നു, കാരണം ഞാൻ വളരെ ഫിറ്റായിരുന്നു, പക്ഷെ എന്റെ വയറിനു താഴെയുള്ള ഭാഗത്തെ കൊഴുപ്പ് എപ്പോഴും അങ്ങനെ തന്നെ നിന്നു, അതിന്റെ കാരണം എനിക്ക് മനസ്സിലായിരുന്നില്ല. ഞാൻ അമിതമായി വ്യായാമം ചെയ്തു, ശരീരത്തെ കൂടുതൽ ഉപദ്രവിച്ചു. എൻ്റെ ശരീരത്തിന് സംരക്ഷണം വേണമെന്ന് തലച്ചോറ് മുന്നറിയിപ്പ് നൽകി."-താപ്സി പറഞ്ഞു.

ഓരോ സ്ത്രീയുടെയും ശരീരം വ്യത്യസ്തമാണെന്നും, ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ട് എല്ലാ ദിവസവും വയറിന്റെ ആകൃതി ഒരേപോലെയായിരിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും താപ്‌സി വിശദീകരിച്ചു. "മറ്റേതെങ്കിലും പെൺകുട്ടിയുടേതുപോലെ ആവണമെന്നില്ല, അതംഗീകരിക്കണം. ഞാൻ വളരെ വൈകിയാണ് ഇതംഗീകരിച്ചത്. എനിക്കപ്പോൾ മനസ്സിലായി, ചില ദിവസങ്ങളിൽ അത് സംഭവിക്കും, ചില ദിവസങ്ങളിൽ സംഭവിക്കില്ല. എൻ്റെ പോഷകാഹാര വിദഗ്ദ്ധൻ ഇതിനെക്കുറിച്ച് എന്നോട് വിശദീകരിച്ചതിങ്ങനെയാണ്-വയറിന് താഴെ അല്പം കൊഴുപ്പും ജലാംശവും ഉണ്ടാകുന്നത് പ്രധാനമാണ്, അത് നമ്മുടെ പ്രത്യുത്പാദന അവയവങ്ങൾക്ക് സംരക്ഷണം നൽകും, സ്ത്രീ എന്ന നിലയിൽ ആ സംരക്ഷണം ആവശ്യമാണ്"

"അത് നിങ്ങൾക്ക് ആരോഗ്യകരമാണ്. അതിനാൽ, നല്ല ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ലഭിക്കാൻ വേണ്ടി സ്വയം ദ്രോഹിക്കരുത് (Torturing Yourself). അല്പം കൊഴുപ്പുണ്ടാകുന്നത് ആരോഗ്യകരമാണ്"-അവർ പറഞ്ഞു.

നെറ്റ്ഫ്ലിക്സ് ചിത്രമായ 'ഗന്ധാരി'യാണ് താപ്സിയുടെ പുതിയ ചിത്രം. ഈ വർഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Taapsee Pannu shares personal struggle with over-exercising for a flat stomach., Expert insight on why minor belly fat and water retention are natural and protective for women., The importance of hormonal health over social media-perfect body standards., Update on Taapsee Pannu's recent film 'Assi' and upcoming Netflix project 'Gandhari'.