കടുകുമണി വലുപ്പമുള്ള പ്രശ്‌നത്തെ, ചിന്തിച്ചുചിന്തിച്ച് ചപ്പാത്തി വലുപ്പത്തിലാക്കാറുണ്ടോ?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

കടുകു വലിപ്പമുള്ള മാവുരുളകൊണ്ട് ചപ്പാത്തി പരത്തുക എന്ന് പറയില്ലേ. ഓവര്‍ തിങ്കിങ് സ്വഭാവമുള്ളവരുടെ ചിന്തയുടെ പോക്ക് ഇങ്ങനെയാണ്. എന്തെങ്കിലും നിസ്സാര പ്രശ്‌നമോ, ആശങ്കയോ, സംശയമോ ഉടലെടുത്താല്‍ മതി, പിന്നെ അതിന്മേല്‍ ചിന്തിച്ച് കാടുകയറും. മനസ്സ് അസ്വസ്ഥതയുണ്ടാക്കുന്ന പലതും ആലോചിച്ചുകൂട്ടും. ടെന്‍ഷനും സങ്കടവും ദേഷ്യവുമൊക്കെയുണ്ടാവും. മനസ്സമാധാനം നഷ്ടമാകും. ഇനി നിങ്ങള്‍ക്ക് ഈ സ്വഭാവരീതി ഉണ്ടോ എന്നറിയാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഒന്ന് വായിച്ചുനോക്കൂ.

  • രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും നിങ്ങളുടെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒരേ കാര്യമാണോ ഉള്ളത്. ഇത് ഓവര്‍തിങ്കിങ്ങിന്റെ ലക്ഷണമാണ്
  • നിങ്ങളുടെ പക്കല്‍ പരിഹാരമില്ലാത്ത ഏതെങ്കിലും വിഷയത്തെപ്പറ്റി അമിതമായി ആലോചിച്ച് അസ്വസ്ഥപ്പെടുന്നുണ്ടോ?
  • ഒരു തീരുമാനമെടുത്തശേഷം അതേപ്പറ്റി വീണ്ടും വീണ്ടും ചിന്തിച്ച് എടുത്ത തീരുമാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടല്‍
  • ചിന്തയുടെ ഈ ലൂപ്പില്‍ കുരുങ്ങുന്നതു വഴി മനസ്സ് തളരുന്നതായുള്ള തോന്നൽ
  • ഈ സ്വഭാവരീതിയുള്ളവര്‍ക്ക് മനസ്സിന് സ്വസ്ഥത കുറവായിരിക്കാം  

പരിഹാരങ്ങള്‍

  • ഒരേ കാര്യത്തെപ്പറ്റി അമിതമായി ചിന്തിച്ച് ആശങ്കപ്പെട്ടുതുടങ്ങുമ്പോള്‍ കണ്ണുകളടച്ച് ദീര്‍ഘശ്വാസമെടുക്കുക. ഇത് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹത്തിന് നല്ലതാണ്
  • ഇഷ്ടമുള്ള സിനിമകാണുകയോ, ഇഷ്ടമുള്ള വിഭവങ്ങള്‍ തയ്യാറാക്കുകയോ കഴിക്കുകയോ വ്യായാമം ചെയ്യുകയോ വായിക്കുകയോ പുറത്തിറങ്ങി നടക്കുകയോചെയ്യാം
  • ആലോചിക്കുന്ന കാര്യത്തിന്റെ നിസ്സാരതയെപ്പറ്റി വെറുതെയൊന്ന് ചിന്തിച്ചുനോക്കാം
  • സമാനമായ ചിന്തകള്‍ ഉണ്ടാകാനിടയായ മുന്‍സാഹചര്യങ്ങളെപ്പറ്റി ആലോചിക്കുക
  • എന്താണ് നിങ്ങളെ അലോസരപ്പെടുത്തുന്ന വിഷയമെന്ന് വ്യക്തമായി ആലോചിക്കുക. നിങ്ങളുടെ ചിന്തയുടെ അങ്ങേയറ്റത്ത് സംഭവിക്കാനിടയുള്ള കാര്യമെന്തെന്നും ഓര്‍ക്കുക
  • അമിതമായ ചിന്തയ്ക്കിടയാക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും കുറിച്ചുവെക്കുക. സമാനമായ സാഹചര്യങ്ങളിലേക്ക് മനസ് വഴുതുമ്പോള്‍ അതെടുത്ത് വായിക്കാം
  • കഴിഞ്ഞുപോയ ഒരു കാര്യത്തെയോ വരാന്‍ പോകുന്ന കാര്യത്തെയോ ചിന്തിച്ചാണ് ആശങ്കപ്പെടുന്നതെങ്കില്‍ ഈ നിമിഷം നിങ്ങളുടെ പക്കലുള്ള സന്തോഷത്തെക്കുറിച്ച് ഓര്‍ക്കുക
  • ധ്യാനം പരിശീലിക്കുക
  • ചിന്തകള്‍ വല്ലാതെ അലട്ടിത്തുടങ്ങുമ്പോള്‍ സംഖ്യകള്‍ പിന്നിലേക്ക് എണ്ണിനോക്കാം
  • മനസ്സ് ടിവി പോലെയാണെന്നും ചിന്തകള്‍ അതിലെ ചാനലുകളാണെന്നും സങ്കല്പിക്കുക. ബോധപൂര്‍വം ഒരു റിമോട്ടുകൊണ്ടെന്നപോലെ ചാനലുകള്‍ മാറ്റുക
  • എന്തിനുമെന്നപോലെ ചിന്തകള്‍ക്കും പരിധിവെക്കുക
  • നിങ്ങളെ ആശങ്കപ്പെടുത്തുന്ന വിഷയം എന്താണെന്ന് വ്യക്തമായി എഴുതി നിങ്ങളുടേതായ ഒരു പരിഹാരവും കുറിച്ചുചേര്‍ക്കുക
  • ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയോട് ഇതേപ്പറ്റി സംസാരിക്കുക. 
    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Overthinking causing you stress? Learn practical tips to manage your thoughts and find peace of mind.