മഴക്കാലത്ത് പൊറോട്ട കഴിക്കുന്നത്‌ കുറയ്ക്കണോ; മഴക്കാലഭക്ഷണക്രമം ഇങ്ങനെ

പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ഴക്കാലത്ത് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതുകൊണ്ട് നമ്മുടെ ആഹാരശുചിത്വത്തിനൊപ്പം ആഹാരരീതിയിലും ഏറെ ശ്രദ്ധ വേണം. മഴക്കാലത്ത് ദഹനപ്രക്രിയ കൂടുതല്‍  കഠിനമായതിനാല്‍  കഴിക്കുന്ന ഭക്ഷണവും ശ്രദ്ധിക്കണം. 
 
വെള്ളംകുടിക്കാം ശ്രദ്ധയോടെ
 
മഴക്കാലത്ത് ജലജന്യരോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എപ്പോഴും തിളപ്പിച്ച  വെള്ളം മാത്രം ഉപയോഗിക്കുക. ദിവസവും  12 ഗ്ലാസില്‍  കൂടുതല്‍ വെള്ളം കുടിക്കുന്നത്  നല്ലതാണ്. മഴക്കാലത്ത് ദഹനം മന്ദഗതിയില്‍  ആയതിനാല്‍ വേഗം ദഹിക്കുന്ന ഭക്ഷണയിനങ്ങള്‍  വേണം തിരഞ്ഞെടുക്കാന്‍. ഇറച്ചി, നെയ്യ്, പൊറോട്ട, വറുത്തതും പൊരിച്ചതുമായ ആഹാരം എന്നിവ കുറയ്ക്കാം. തണുപ്പിനെ മറികടക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണമാണ് നമ്മുടെ കഞ്ഞി. കൂടാതെ  ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍  തുടങ്ങിയവയും ഉത്തമമാണ്. കാച്ചിയ മോര്, രസം, സൂപ്പുകള്‍ എന്നിവ  ഉപയോഗിക്കുന്നത് നല്ലതാണ്. കറികളില്‍ എരിവ്, പുളി എന്നിവ നിയന്ത്രിക്കണം. 
 

പ്രഭാതഭക്ഷണം ഒഴിവാക്കരുതേ
 
നല്ല തണുപ്പുള്ള മഴക്കാലത്ത് മൂടിപ്പുതച്ചുറങ്ങാനാണ് എല്ലാവര്‍ക്കും ആഗ്രഹം. വൈകിയെഴുന്നേല്‍ക്കുന്നതുകൊണ്ടുതന്നെ  പ്രഭാതഭക്ഷണം ഒഴിവാക്കാന്‍ സാധ്യതയുണ്ട്.  പ്രത്യേകിച്ച് കുട്ടികള്‍. ഇത് അനുവദിക്കരുത്.  കുട്ടികളെ കൃത്യസമയത്തുതന്നെ പ്രഭാത  ഭക്ഷണം കഴിപ്പിക്കണം. വീട്ടില്‍ തന്നെയുണ്ടാക്കാവുന്ന നമ്മുടെ നാടന്‍ പലഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അത്താഴം ലഘുവായും നേരത്തെയും  കഴിക്കുക. അത്താഴത്തിന് കഞ്ഞി പോലുള്ള ള്ളവയാണ് ഉത്തമം.
 
ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

  • എണ്ണയും മധുരവും കുറയ്ക്കുക. 
  • പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക.  
  • ഭക്ഷണത്തില്‍  മുളകുപൊടി കുറച്ച് കുരുമുളകുപൊടി ഉപയോഗിക്കാം.  കറിയില്‍  മഞ്ഞള്‍പൊടി ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
  • പയര്‍ -പരിപ്പ് വര്‍ഗ്ഗങ്ങളും മുഴുധാന്യങ്ങളും  കടല്‍ മത്സ്യവും മുട്ടയും ആഹാരത്തിന്റെ  ഭാഗമാക്കാം. 
  • തട്ടുകടയില്‍ നിന്നുള്ള ആഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 
  • തിളപ്പിച്ച വെള്ളവും തിളപ്പിച്ച്  തണുപ്പിച്ച വെള്ളവും മാത്രം കുടിക്കുക. 
  • ചുക്ക് കാപ്പി തുടങ്ങി ഔഷധഗുണമുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുക.  
  • ശീതളപാനീയങ്ങള്‍ക്ക് പകരം  പഴച്ചാര്‍ ഉപേയാഗിക്കാന്‍ ശ്രദ്ധിക്കുക. 

ചില ഹെല്‍ത്തി റെസിപ്പികള്‍ പരിചയപ്പെടാം

രുചിക്കാപ്പം പോഷകവും നല്‍കുന്ന ചില പാചകക്കുറിപ്പുകള്‍  പരീക്ഷിക്കാം. റാഗി, മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, ശര്‍ക്കര, അവല്‍  തുടങ്ങിയവ ചേര്‍ത്ത് തയ്യാറാക്കുന്നവയാണിവ.
 
സ്‌മൈലി ബൗള്‍

 സാധാരണയി  നിന്നും വ്യത്യസ്തമായി നമ്മുെട കുട്ടികള്‍ക്കു  േവണ്ടി ഒരു സുഖിയന്‍.
  
ആവശ്യമായ ചേരുവകള്‍
  
മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിയത് :  രണ്ട് കപ്പ് / കരിപ്പെട്ടി ചിരകിയത്: ഒരു കപ്പ് / അരിെപ്പാടി: മൂന്ന് ടീസ്പൂണ്‍  / റാഗിെപ്പാടി: രണ്ട് കപ്പ് / പഞ്ചസാര: രണ്ട് ടീസ്പൂണ്‍ / ഏലയ്ക്ക :  രണ്ടെണ്ണം / കശുവണ്ടി നുറുക്കിയത്  :10 എണ്ണം  
പുഴുങ്ങിയ ചെറുപയര്‍ നന്നായി  ഉടെച്ചടുക്കുക. അതില്‍  കരിപ്പെട്ടിയും  ബാക്കിയുള്ള ചേരുവകളും േചര്‍ത്തിളക്കി ചപ്പാത്തിയുെട മാവിന്റെ പരുവത്തില്‍  എടുക്കുക. ഇത് സ്‌മൈലിയുടെ ആകൃതിയില്‍ പരത്തി ആവിയില്‍   പുഴുങ്ങി എടുക്കാം. സ്‌മൈലി അല ങ്കരിക്കാന്‍ ഉണക്കമുന്തിരി, കശുവണ്ടി  
തുടങ്ങിയവ ഉപേയാഗിക്കാം. 
 
മിക്‌സഡ് സാലഡ് 

ആപ്പിള്‍ നുറുക്കിയത് : ഒരു കപ്പ് / പേരയ്ക്ക നുറുക്കിയത് : ഒരു കപ്പ് / പപ്പായ  നുറുക്കിയത് : ഒരു കപ്പ് / കുക്കുംബര്‍  
നുറുക്കിയത്: ഒരു കപ്പ് / കാരറ്റ് നുറുക്കിയത്: ഒരു കപ്പ് / െചറുനാരങ്ങാനീര്:  കാല്‍  ടീസ്പൂണ്‍ / ഉപ്പ്: ആവശ്യത്തിന് 

എല്ലാം ഒരു ബൗള്‍  യാജിപ്പിച്ച്  ചറുനാരങ്ങാനീരും ആവശ്യത്തിന്  ഉപ്പും േചര്‍ത്തുപേയാഗിക്കാം. എന്നിട്ട്  മല്ലിയില, കറിേവപ്പില, സവാള, തക്കാൡഎന്നിവ െകാണ്ട് അലങ്കരിച്ച്  ഉപേയാഗിക്കാം.
 
ചെറുപയര്‍ ഇഡ്ഡലി
 
മുളപ്പിച്ച ചെറുപയര്‍: 250 ഗ്രാം / ചെറുതായി അരിഞ്ഞ സവാള: 100 ഗ്രാം/ കാരറ്റ് ചെറുതായി അരിഞ്ഞത്: 50 ഗ്രാം / ഇഞ്ചി അരിഞ്ഞത് : രണ്ട് ടീസ്പൂണ്‍ പച്ചമുളക് ചെറുതായി അരിഞ്ഞത് :  ഒരു ടീസ്പൂണ്‍/ ഉഴുന്ന് : 250 ഗ്രാം / അരി: 500 ഗ്രാം 

ഉഴുന്നും അരിയും അരച്ച് 5 മണി ക്കൂര്‍ വെക്കുക. മുളപ്പിച്ച ചെറുപയര്‍  പുഴുങ്ങിവെക്കുക. അടികട്ടിയുള്ള  ചട്ടിയില്‍  സവാളയും കാരറ്റും ചേര്‍ത്തിളക്കുക. ഇതിലേക്ക്‌  മുളപ്പിച്ച പയറും  ചേര്‍ക്കണം. പുളിച്ച മാവി  ഇഞ്ചിയും പച്ചമുളകും പിന്നെ തയ്യാറാക്കിയ  കൂട്ടും ചേര്‍ത്തിളക്കി ഇഡ്ഡലിത്തട്ടിലൊ ഴിച്ച് ആവിയില്‍  വേവിച്ചെടുക്കാം.
 
ചുക്കുകാപ്പി
 
പൊടിച്ച ചുക്ക്: രണ്ട് ടീസ്പൂണ്‍ / കരിപ്പെട്ടി: അരക്കപ്പ് / വെള്ളം: നാല് കപ്പ് / കുരുമുളകുപൊടി: അര ടീസ്പൂണ്‍/തുളസിയില: അഞ്ചെണ്ണം / ഏലയ്ക്ക :രണ്ടെണ്ണം / കാപ്പിപ്പൊടി: കാല്‍ ടീ സ്പൂണ്‍
  
വെള്ളത്തില്‍ ചുക്കുപൊടി, കരിപ്പെട്ടി, തുളസിയില എന്നിവ ചേര്‍ത്ത്  തിളപ്പിക്കുക. ശേഷം അതിലേക്ക്  തൊലികളഞ്ഞ ഏലയ്ക്കയും കുരുമുള കുപൊടിയും കാപ്പിപ്പൊടിയും ചേര്‍ത്ത് ഒന്ന്കൂടി ചൂടാക്കി ഉപയോഗിക്കാം. 

വിവരങ്ങള്‍ക്ക് കടപ്പാട് : ശുഭശ്രീ പ്രശാന്ത്‌

Content Highlights: some healthy foods and instructions in rainy season