വേര്‍തിരിവുകള്‍ വേണ്ട, അമിതപ്രതീക്ഷകളും; സ്‌കൂള്‍ തുറക്കുമ്പോള്‍

മഴയും പുത്തനുടുപ്പും ബാഗും കുടയും ചിരിയും കരച്ചിലുമെല്ലാമായി വീണ്ടും ഒരു സ്‌കൂള്‍ക്കാലംകൂടി. കുട്ടികളെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആശങ്കകളേറെയാണ്. അത്രയും നാള്‍ നമ്മുടെ ചിറകിനടിയില്‍ ഒതുങ്ങിയിരുന്ന കുഞ്ഞ് വിശാലമായ ലോകത്തേക്ക് ഇറങ്ങുകയാണ്. കുട്ടി കരയുമോ, പേടിക്കുമോ, ഭക്ഷണം കഴിക്കുമോ.. അങ്ങനെ നൂറുകൂട്ടം സംശയങ്ങളാണ് മാതാപിതാക്കള്‍ക്ക്. അധ്യാപകരും വലിയ സമ്മര്‍ദ്ദത്തിലായിരിക്കും. ആദ്യമായി സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളില്‍ പലവിഭാഗക്കാരുണ്ട്. ചിലര്‍ക്ക് ആകാംഷയും സന്തോഷവുമാണെങ്കില്‍ ചിലര്‍ക്ക് അത് ഭയവും ആശങ്കയുമായിരിക്കും. ചിലര്‍ നാണംകുണുങ്ങികളായിരിക്കും. സ്‌കൂളിനോട് പൊരുത്തപ്പെടാനും ഇഷ്ടപ്പെടാനും കുട്ടികള്‍ക്ക് സമയം നല്‍കാന്‍ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം. പുത്തന്‍ പ്രതീക്ഷകളോടെ സ്‌കൂള്‍ തുറക്കല്‍ ആഘോഷമാക്കുമ്പോള്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ചെയ്യാന്‍ ഏറെക്കാര്യങ്ങളുണ്ട്.
1. അവിടെ കളിക്കാന്‍ കൂട്ടുകാരെക്കിട്ടും, ടീച്ചര്‍ക്ക് നല്ല സ്‌നേഹമാണ്... എന്നൊക്കെ പറഞ്ഞ് സ്‌കൂളില്‍ പോകുന്നതിനുമുമ്പുതന്നെ സ്‌കൂളിനെപ്പറ്റി ഒരു ചിത്രം കുട്ടിയുടെ മനസ്സിലുണ്ടാക്കാം.. നെഗറ്റീവ് കമന്റുകള്‍ ഒഴിവാക്കാം. സ്‌കൂളില്‍ പോയിതുടങ്ങുന്നതിനുമുമ്പ് സ്‌കൂള്‍ കാണാനായി കുട്ടിയെക്കൂട്ടി പോകാം. കുട്ടികള്‍ കളിക്കുന്നതും മറ്റും കാട്ടിക്കൊടുക്കാം. സ്‌കൂളില്‍ ആദ്യദിനം കുട്ടികള്‍ക്ക് എന്തെങ്കിലും ചെറിയ ഗിഫ്റ്റ് നല്‍കാം. പേനയോ പൂവോ ചോക്ലേറ്റോ അങ്ങനെയെന്തും. ഓരോ കുട്ടികളുടെയും മാതാപിതാക്കളുമായും കൃത്യമായ ബന്ധം അധ്യാപകര്‍ സൂക്ഷിക്കണം.
Content Highlights: reopening of schools things to consider