ഗർഭിണി രണ്ടാൾക്കുള്ള ഭക്ഷണം കഴിക്കണോ? കുനിഞ്ഞു ജോലി ചെയ്തില്ലെങ്കിൽ സിസേറിയനാകുമോ?

ഗർഭകാലം ഒരു കൂട്ടം സംശയങ്ങളുടേത് കൂടിയാണ്. കിടക്കേണ്ടത് എങ്ങനെ, കുനിഞ്ഞ് ജോലി ചെയ്യാമോ? ചെയ്തില്ലെങ്കിൽ പ്രശ്‌നമാകുമോ, പപ്പായയും പൈനാപ്പിളും കഴിക്കാമോ.. ഇങ്ങനെ ഒത്തിരി ചോദ്യങ്ങൾ ഗർഭിണിയുടെയും കൂടെയുള്ളവരുടെയും മനസ്സിലുണ്ടാവും. ഒപ്പം അബദ്ധധാരണകളും. ഗർഭാവസ്ഥയുടെ തുടക്കം മുതൽ പ്രസവം വരെയുള്ള 40 ആഴ്ചകൾ ഏറെ ശ്രദ്ധയും കരുതലും ആവശ്യമുള്ള സമയമാണ്. എന്നാൽ എപ്പോഴും വിശ്രമം ആവശ്യമില്ല താനും. എന്തൊക്കെ കരുതലുകളാണ് സ്വീകരിക്കേണ്ടത്? തെറ്റിദ്ധാരണകൾ എങ്ങനെ മാറ്റാം?
ഛർദ്ദിയും ഓക്കാനവും