മുപ്പത്തിയഞ്ചില്‍ അമ്മയായാല്‍; താമസിച്ചുള്ള ഗര്‍ഭധാരണത്തില്‍ പ്രത്യേകം പരിചരണം വേണോ?

ജോലിയും സാമ്പത്തികഭദ്രതയും ഉറപ്പാക്കിയ ശേഷം മാത്രം മതി വിവാഹവും കുഞ്ഞും എന്ന തീരുമാനമെടുക്കുന്ന സ്ത്രീകളുടെ എണ്ണം ഏറിവരുകയാണ്. അതുകൊണ്ടുതന്നെ മുപ്പതുകളില്‍ വിവാഹിതരാകുകയും മുപ്പത്തിയഞ്ചുകളില്‍ കുഞ്ഞിനെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നവരും ധാരാളം. താമസിച്ച് ഗര്‍ഭിണിയാകുമ്പോള്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കുഞ്ഞിനും അമ്മയ്ക്കും പ്രത്യേകം കരുതല്‍ നല്‍കേണ്ട സമയമാണ് ഈ പ്രായത്തിലെ ഗര്‍ഭാവസ്ഥ. എന്നാല്‍ സാധാരണപോലെ ഗര്‍ഭിണിയാവാനും കുഞ്ഞിനെപ്രസവിക്കാനും കൃത്യമായ പരിചരണം നല്‍കിയാല്‍ ബുദ്ധിമുട്ടുകളൊന്നുമില്ലതാനും.
അമ്മമാര്‍ സൂക്ഷിക്കണം
ഗര്‍ഭകാലത്തിന് ആധുനികവൈദ്യശാസ്ത്രത്തിന് മുന്നില്‍ വയസ്സ് പ്രശ്‌നമൊന്നുമല്ല. എങ്കിലും പ്രായം കൂടുന്നതിനനുസരിച്ച് രോഗങ്ങള്‍ ഉണ്ടാക്കിവയ്ക്കുന്ന തരത്തിലുള്ള ജീവിതശൈലി പിന്തുടരരുതെന്ന് മാത്രം. പ്രായം കൂടുന്നതിനനുസരിച്ച് പ്രമേഹം, രക്തസമ്മര്‍ദം, ഗര്‍ഭപാത്രത്തില്‍ ഫൈബ്രോയ്ഡ്, അണ്ഡാശയ മുഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇത് ഗര്‍ഭധാരണത്തിലും പ്രസവപ്രക്രിയയിലും ബുദ്ധിമുട്ടുകളുണ്ടാക്കാം.
മുപ്പത്തഞ്ചിനുശേഷം ഗര്‍ഭിണികളാകുന്ന അമ്മമാരില്‍ പ്രമേഹം, അമിതരക്തസമ്മര്‍ദം, ഗര്‍ഭച്ഛിദ്രം, രക്തം കട്ടപിടിക്കാനുള്ള സാധ്യതകൂടുതല്‍ എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. കിഡ്നി തകരാറുകള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ ഉള്ളവരാണെങ്കില്‍ അവ കൂടാനുള്ള സാധ്യതയും ഏറെയാണ്.
ജൃലലരഹമാുശെമ (ഗര്‍ഭകാലത്തെ അമിത രക്തസമ്മര്‍ദം), Gestational diabetes (ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം), Multiple Pregnancy (ഇരട്ടക്കുട്ടികള്‍), പ്രസവത്തിന് മുന്‍പുള്ള രക്തസ്രാവം, പ്രസവവേദന മണിക്കൂറുകളോളം നീണ്ടുപോയി സിസേറിയനുള്ള സാധ്യത കൂടുക, സാധാരണപ്രസവമാകാതെ സിസേറിയനാകുക... എന്നിങ്ങനെ സങ്കീര്‍ണതകള്‍ ഏറെയുണ്ട്.
കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ വരാം
കുഞ്ഞുങ്ങളിലെ ജനിതകരോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും ഈ പ്രായത്തിലെ ഗര്‍ഭത്തില്‍ സാധ്യത കൂടുതലാണ്. താമസിച്ചുള്ള ഗര്‍ഭധാരണത്തില്‍ കുഞ്ഞിന് ജനിതകരോഗങ്ങള്‍ വരാനുള്ള സാധ്യതയേറെയാണ്. ഡൗണ്‍സിന്‍ഡ്രോം 350-ല്‍ ഒന്ന് എന്ന ക്രമത്തിലാണ് എന്നാണ് കണക്കുകള്‍. അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞിന്റെ ആരോഗ്യത്തെയും അത് മോശമായി ബാധിക്കും. ഉദാഹരണത്തിന് അമ്മയ്ക്ക് പ്രമേഹമുണ്ടെങ്കില്‍ കുഞ്ഞിന് അതിന്റെ പാര്‍ശ്വഫലങ്ങളായ അമിത വളര്‍ച്ച, ജന്മനായുള്ള അംഗവൈകല്യങ്ങള്‍, കുഞ്ഞ് ചാപിള്ളയാവുക എന്നിങ്ങനെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാവാം. രക്തസമ്മര്‍ദം അധികമുള്ള അമ്മയുടെ കുഞ്ഞിന് വളര്‍ച്ചക്കുറവ് ഉണ്ടാവാം. നേരത്തേയുള്ള പ്രസവത്തിനും സാധ്യതയേറെയാണ്. ഇന്ന് ജനിതകവൈകല്യങ്ങള്‍ കണ്ടെത്താന്‍ നിരവധി പരിശോധനകളുണ്ട്. 95 ശതമാനം പ്രശ്‌നങ്ങളും ഇങ്ങനെ കണ്ടെത്താനാവും.
യാത്രകള്‍ ഒഴിവാക്കണോ?
സങ്കീര്‍ണതകളൊന്നുമില്ലാത്ത ഗര്‍ഭകാലത്ത് ആദ്യത്തെ മൂന്ന് മാസവും അവസാന മൂന്ന് മാസവും യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ മൂന്നുമാസം അബോര്‍ഷനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, ഛര്‍ദിയും മറ്റ് അവശതകളും കൂടുതലുണ്ടാകുന്നതും ഈ സമയത്താണ്. അവസാനമാസങ്ങളില്‍ പെട്ടെന്നുള്ള പ്രസവം പോലുള്ളവയ്ക്കും സാധ്യതയേറെയാണ്. ബാക്കി മൂന്ന് മാസങ്ങളില്‍ ഡോക്ടറുടെ അനുമതിയോടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കി മാത്രം യാത്രകള്‍ പോകാം. യാത്രകള്‍ വേണ്ടിവന്നാല്‍ പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കരുതിയിരിക്കണം. വിമാനയാത്രയാണെങ്കില്‍ നാല് മണിക്കൂറില്‍ കുറഞ്ഞ രീതിയിലുള്ള യാത്ര തിരഞ്ഞെടുക്കുക. ട്രെയിനിലോ കാറിലോ ഉള്ള യാത്രയില്‍ ഒരേയിരിപ്പ് ഒഴിവാക്കണം. പ്രമേഹം, ഹൃദയരോഗങ്ങള്‍, ഗര്‍ഭപാത്രത്തിന് കട്ടികുറയല്‍ അങ്ങനെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുള്ളവര്‍ യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
രണ്ടാമത്തെ കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍
ആദ്യ കുഞ്ഞിന്റെ ജനനശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ രണ്ടാമതൊരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പെട്ടെന്നുതന്നെ ഗര്‍ഭിണിയാകുന്നതാണ് നല്ലത്. പ്രായം കൂടുംതോറും ഈ പറഞ്ഞ സങ്കീര്‍ണതകള്‍ക്കൊപ്പം ഓവേറിയന്‍ റിസേര്‍വ് (ഓരോ തവണയും അണ്ഡാശയത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളുടെ എണ്ണം) കുറയുകയും ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുകയും ചെയ്യും.
ഭക്ഷണത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം
സാധാരണ ഗര്‍ഭകാലത്തേതുപോലെതന്നെ ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയണ്‍, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ ധാരാളമടങ്ങിയ ഭക്ഷണം, ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ എല്ലാം കഴിക്കണം. എന്നാല്‍ അമിതഭാരമുണ്ടാകാതെ നോക്കുകയും വേണം. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയവയുള്ളവര്‍ അതിനനുസരിച്ച് ഭക്ഷണക്രമീകരണം നടത്തണം.
വ്യായാമങ്ങള്‍
ഗര്‍ഭകാലത്തിന് മുന്‍പേ വ്യായമമൊന്നും ചെയ്യാത്തവര്‍ക്ക് ഈ സമയത്ത് നടപ്പാണ് ഉത്തമമായ വ്യായാമം. അപ്പര്‍ബോഡി എക്‌സര്‍സൈസുകളും ബ്രിസ്‌ക് വാക്ക് തുടങ്ങിയവയും ചെയ്യാം. മുന്‍പ് ആരോഗ്യകരമായ വ്യായാമങ്ങള്‍ ചെയ്തിരുന്നവര്‍ക്ക് ആയാസം കൂടുതലുള്ളവ (ജംപിങ്, സ്‌കൂബാ ഡൈവിങ്, ബോക്‌സിങ്) ഒഴിവാക്കി മറ്റുള്ളവ ചെയ്യാം. നീന്തല്‍, പ്രിനേറ്റല്‍ യോഗ, ലോ ഇംപാക്ട് ഡാന്‍സ് (കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ വേണ്ട) എന്നിവ പരീക്ഷിക്കാം.
കടപ്പാട്: ഡോ. ജുബൈരിയത്ത് കെ.വി.
സീനിയര്‍ കണ്‍സല്‍ട്ടന്റ്്
ഒബ്സ്റ്റട്രിക്‌സ്& ഗൈനക്കോളജി വിഭാഗം, ആസ്റ്റര്‍ മിംസ്, കണ്ണൂര്‍
Content Highlights: pregnancy after 35 years of age