ചോക്ക് കഴിക്കുന്ന ശീലമുണ്ടോ? അതൊരു ഈറ്റിങ് ഡിസോർഡർ ആവാം

കുട്ടിക്കാലത്ത് പലരും ചോക്ക് കഴിക്കാറുണ്ട്. ഇത് ദോഷകരമല്ലാത്ത ഒരു ശീലമായി തോന്നാമെങ്കിലും നീണ്ടുനില്‍ക്കുന്ന ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല. 'പിക' എന്ന ഈറ്റിങ് ഡിസോര്‍ഡറുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രശ്‌നമാവാം ഇത്. പലപ്പോഴും ഭക്ഷ്യേതര വസ്തുക്കളോടുള്ള ആസക്തി ഉള്‍പ്പെടുന്ന ഒരു ഈറ്റിങ് ഡിസോര്‍ഡറാണ് പിക.
ആളുകളിൽ ഈ ശീലം വിട്ടുമാറാത്തതിനുകാരണങ്ങൾ, ഇതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ, ഫലപ്രദമായ ചികിത്സകള്‍യെ തൃപ്തിപ്പെടുത്തുന്നതിനായി നിരന്തരം വസ്തുക്കള്‍ ശേഖരിക്കുന്ന പിക എന്ന പക്ഷിയുടെ പേരിൽ നിന്നാണ് ഈറ്റിങ് ഡിസോര്‍ഡറിന് ഈ പേരുവന്നത്.
ഐസ്, കളിമണ്ണ്, പേപ്പര്‍ അല്ലെങ്കില്‍ ചോക്ക് പോലുള്ള ഭക്ഷ്യേതര വസ്തുക്കള്‍ കഴിക്കുന്ന പ്രവണതയുള്ള ആളുകളുണ്ട്. ചിലര്‍ക്ക് ചോക്കിന്റെ ഘടനയോ രുചിയോ താല്പര്യമായിരിക്കും. മറ്റുചിലര്‍ക്ക് സമ്മര്‍ദ്ദമോ ഉത്കണ്ഠയോ ഈ ശീലത്തിന് കാരണമായേക്കാം. നേരിയ ഒരു പ്രേരണയായി ആരംഭിക്കുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ ഒരു ആസക്തി നിറഞ്ഞ പെരുമാറ്റമായി മാറും.
ദീര്‍ഘകാലം ചോക്ക് കഴിക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാവാം. ദഹന പ്രശ്‌നങ്ങളാണ് ഏറ്റവും പ്രധാനം. ചോക്ക് ദഹിക്കില്ല, ആമാശയത്തിലോ കുടലിലോ അടിഞ്ഞുകൂടാം. കാലക്രമേണ, ഇത് മലബന്ധം, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു. ചിലപ്പോള്‍ ഇത് ദഹനനാളത്തെ തടസ്സപ്പെടുത്തിയേക്കാം, അങ്ങനെയുള്ള സാഹചര്യങ്ങളില്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം.
ചോക്കില്‍, പ്രത്യേകിച്ച് വൃത്തിയില്ലാത്തപ്പോള്‍, ഭക്ഷ്യവിഷബാധയോ പരാദ അണുബാധയോ സാധ്യത വര്‍ധിപ്പിക്കുന്ന ബാക്ടീരിയ, അഴുക്ക് അല്ലെങ്കില്‍ രാസവസ്തുക്കള്‍ എന്നിവയുടെ സാന്നിധ്യമുണ്ടാവാം. ഇവ ഓക്കാനം, ഛര്‍ദ്ദി, മറ്റ് ദഹനനാള പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും, പ്രത്യേകിച്ച് പ്രതിരോധശേഷി ദുര്‍ബലമായ കുട്ടികളില്‍.
ചോക്ക് ചവയ്ക്കുന്നത് പല്ലിന്റെ ഇനാമലിന് തേയ്മാനം വരുത്തുകയും ദ്വാരങ്ങള്‍, മോണയിലെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ചോക്ക് കണികകള്‍ പല്ലുകള്‍ക്കിടയില്‍ അടിഞ്ഞുകൂടുകയും പതിവായി കഴിക്കുന്നത് പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും.
ചോക്ക് പോലുള്ള ഭക്ഷ്യേതര വസ്തുക്കള്‍ ആളുകള്‍ അമിതമായി കഴിക്കുമ്പോള്‍ അവര്‍ പലപ്പോഴും ഭക്ഷണം ഒഴിവാക്കുന്നു, ഇത് വിശപ്പ് കുറയുന്നതിനും പോഷകാഹാരക്കുറവിനും കാരണമാകുന്നു. ഇത് വിളര്‍ച്ച പോലുള്ള അവസ്ഥകളെ വഷളാക്കുകയും ക്ഷീണം അല്ലെങ്കില്‍ പ്രതിരോധശേഷി കുറയുന്നതിനും കാരണമാവുകയും ചെയ്യും.
നേരത്തെയുള്ള തിരിച്ചറിയലും ഇടപെടലും കുട്ടികളെയും മുതിര്‍ന്നവരെയും ഈ ശീലം ഇല്ലാതാക്കാനും പോഷകാഹാരങ്ങളുടെ കുറവ് പരിഹരിച്ച് ആരോഗ്യകരമായ മാറ്റങ്ങള്‍ സ്വീകരിക്കാനും സഹായിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: curious about eating chalk? It might be pica, a disorder linked to eating non-food items. learn its causes, health risks, and effective treatments for a healthier life.