ഹൃദ്രോഗങ്ങൾ കൂടുന്നു, വർഷംതോറും 1.79 കോടി മരണം; മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയാം

AIനിർമിതചിത്രം
AIനിർമിതചിത്രം

നെഞ്ചുവേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാത്തതുകൊണ്ട് ഹൃദയം സുരക്ഷിതമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിശ്വാസം. എന്നാൽ ഹൃദയാഘാതവും പക്ഷാഘാതവും ഉൾപ്പെടെയുള്ള ഹൃദയ-രക്തക്കുഴൽ രോഗങ്ങൾ പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെയാണ് ഗുരുതരമാകുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രോഗവിഭാഗമാണ് ഹൃദയ-രക്തക്കുഴൽ രോഗങ്ങൾ (Cardiovascular Diseases - CVDs).

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, വർഷംതോറും ഏകദേശം 1.79 കോടി ആളുകളാണ് ഇത്തരം രോഗങ്ങൾ കാരണം മരിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് മരണങ്ങളും 70 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത്. ഹൃദയാഘാതവും പക്ഷാഘാതവുമാണ് ഈ മരണങ്ങളിൽ വലിയൊരു പങ്കിനും കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗസാധ്യത തിരിച്ചറിയാനും അപകടം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Continue reading