കൊളസ്‌ട്രോള്‍ കുറയ്ക്കും, ഹൃദയത്തെ സംരക്ഷിക്കും, ചോളത്തിനുണ്ട് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍

ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായൊരു ഭക്ഷണമായിട്ടാണ് ചോളത്തെ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, മിനറല്‍സ് എന്നിവയുടെ കലവറയായ ചോളം ഒട്ടേറെ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പറയപ്പെടുന്നു. ചോളത്തിന്റെ ഗുണങ്ങളെന്തൊക്കെയെന്നു നോക്കാം.
- ചോളത്തില്‍ നാരുകള്‍ ധാരാളമുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുന്നു.
- ചോളത്തിലെ നാരുകള്‍ ഒരു പ്രീബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും കുടലിലെ ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയെ പോഷിപ്പിക്കുകയും ചെയ്യുന്നു.
- സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകള്‍ വരാനുള്ള സാധ്യത കുറയ്ക്കും. ദഹനപ്രക്രിയ എളുപ്പമാക്കും.
- ചോളത്തില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകള്‍ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹരോഗികള്‍ക്ക് ദിവസേന ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്ന ഒന്നാണ് ചോളം.
- വൈറ്റമിന്‍ എ, സി, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് ചോളം.
- ചോളത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
- ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
- പ്രതിരോധശേഷി കൂട്ടും.
- തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് ചോളം.
- പോപ്പ്‌കോണ്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും സംസ്‌കരിച്ച രൂപത്തിലുള്ളവ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
(കടപ്പാട്: www.hopkinsmedicine.org, www.sciencedirect.com)
Content Highlights: health benefits of sweetcorn cholesterol diabetes control