രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന പഴങ്ങൾ ഇവയാണ്..

പഴങ്ങള്‍ പ്രകൃതിയുടെ തനതായ മധുരപലഹാരങ്ങളാണ്. പഴങ്ങള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. മധുരപലഹാരങ്ങള്‍ കഴിക്കാന്‍ സാധിക്കാത്ത പ്രമേഹരോഗികൾ പോലും മധുരമുള്ള പഴങ്ങള്‍ യഥേഷ്ടം കഴിക്കാറുണ്ട്. എന്നാല്‍ അങ്ങനെ കഴിക്കുമ്പോഴും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്.
പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ലെന്നത് തെറ്റിദ്ധാരണയാണ്. ചില പഴങ്ങള്‍ക്ക് ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡെക്‌സ് ഉണ്ട്. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് എന്നത് ഭക്ഷണം കഴിച്ചതിനുശേഷം എത്ര വേഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നു എന്നതിന്റെ ഒരു അളവുകോലാണ്. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനം ഉയര്‍ത്തുന്നു. അതേസമയം ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡെക്‌സ് ഉള്ള ഏതൊരു ഭക്ഷണവും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുതിച്ചുയരാന്‍ കാരണമാക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഏറ്റവും മികച്ച പഴം ബെറികളാണ്, ഇത് ഗ്ലൂക്കോസ് കൂടുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. മിക്കതരം ബെറികള്‍ക്കും ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറവാണ്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് കുറയ്ക്കുന്നു. കൂടാതെ, ബ്ലൂബെറി പോലുള്ളവയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, അതിനാല്‍ അവ എന്തുകൊണ്ടും നിങ്ങള്‍ക്ക് വളരെ നല്ലതാണ്.
സ്റ്റോണ്‍ ഫ്രൂട്ടുകള്‍ മിതമായ അളവില്‍ കഴിക്കുന്നത് സുരക്ഷിതമാണ്. അകത്ത് വിത്തിനെ പൊതിഞ്ഞ് 'പിറ്റ്' എന്ന് വിളിക്കുന്ന കട്ടിയുള്ള ഒരു പുറന്തോടുള്ളതും, പുറംഭാഗം മാംസളമായതുമായ പഴങ്ങളാണ് സ്റ്റോണ്‍ ഫ്രൂട്ട്.
ഉദാ: ആപ്പിള്‍, പീച്ച്, പിയര്‍ പോലുള്ള സാധാരണ പഴങ്ങള്‍. ഇവ ദിവസം ഒന്ന് ഒക്കെ കഴിക്കുന്നത് നല്ലതാണ്. മിതമായി കഴിക്കണം എന്നതിനര്‍ത്ഥം ഈ സ്റ്റോണ്‍ ഫ്രൂട്ടുകള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിവുണ്ട് എന്നുതന്നെയാണ്. അതും ഓര്‍ക്കണം.
ഇതുപോലുള്ള പഴങ്ങള്‍ പഞ്ചസാരയില്ലാത്ത പീനട്ട് ബട്ടറോ അല്ലെങ്കില്‍ ആല്‍മണ്ട് ബട്ടറോ പോലുള്ള ഏതെങ്കിലും തരത്തിലുള്ള കൊഴുപ്പുമായോ പ്രോട്ടീനുമായോ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണെന്നും പറയുന്നു. ഇത് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കാനും ഇന്‍സുലിന്‍ കൂടുന്നത് തടയാനും ഉള്ള മികച്ച മാര്‍ഗ്ഗമാണ്. ഇത് കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാനും നിങ്ങളെ സഹായിക്കും.
ഗ്ലൈസെമിക് ഇന്‍ഡെക്‌സ് വളരെ കൂടുതലുള്ള ചില പഴങ്ങളുണ്ട്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വളരെ ശ്രദ്ധിക്കേണ്ട വിഭാഗമാണ്. മുന്തിരി, വാഴപ്പഴം, തണ്ണിമത്തൻ എന്നിവയാണ് ഉദാഹരണങ്ങള്‍. എന്നുകരുതി ഇവ തീരെ കഴിക്കരുതെന്നല്ല. വളരെ ശ്രദ്ധിച്ചുവേണം എന്നുമാത്രം. പ്രമേഹരോഗികള്‍ ഇവ പരമാവധി ഒഴിവാക്കുന്നതാവും നല്ലത്.
(പൊതുവായ വിവരങ്ങൾ മാത്രമാണിവ. ആരോഗ്യ വിദഗ്ദന്റെ നിർദേശത്തോടെ മാത്രം മുന്നോട്ടുപോവുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: learn about fruits and their glycemic index. discover which fruits are best for blood sugar control and how to incorporate them into a healthy diet.