ഓട്ടിസം ലോകത്ത് കൂടുകയാണ്; പാരമ്പര്യവും വൈകിയുള്ള വിവാഹവും കാരണമാകുന്നുണ്ടോ?

#ഡോ. അഹമ്മദ് ഷാഫി/ഷിനില മാത്തോട്ടത്തിൽ
പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഓട്ടിസമുണ്ടോയെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓട്ടിസം ഒരു ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡർ ആയതിനാൽ ശാരീരികമായി അതിന്റെ ലക്ഷണങ്ങളൊന്നും ജനനസമയത്ത് കാണിക്കില്ല. കുട്ടികളുടെ വളർച്ചാഘട്ടത്തിൽ സാമൂഹികഇടപെടൽ, സംസാരവികസനം, ഭാഷാവികസനം എന്നിവയെയെല്ലാം ബാധിക്കുന്ന ഒരു അവസ്ഥയായതിനാൽ ആ ഘട്ടത്തിൽ മാത്രമേ അത് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഓട്ടിസത്തിന്റെ കൃത്യമായ കാരണം നിർവചിച്ചിട്ടില്ലെങ്കിലും ജനതികവും ചുറ്റുപാടുകളുമായി ബന്ധപ്പെട്ട കാരണങ്ങളാണ് പ്രധാനമായും പറയാറുള്ളത്. 

രക്തപരിശോധനയിലൂടെയോ ബ്രെയ്ൻ സ്കാനിലൂടെയോ ജനിതകപരിശോധനയിലൂടെയോ എല്ലാത്തരം ഓട്ടിസങ്ങളും കണ്ടുപിടിക്കാനാവില്ല. ഓട്ടിസത്തെപ്പറ്റിയുടെ ചില അടിസ്ഥാനവിവരങ്ങൾ. 

Continue reading