പ്രതിരോധശേഷി കൂട്ടാനും അസുഖങ്ങൾ തടയാനും സ്ഥിരമായി കഴിക്കേണ്ട 9 ഭക്ഷണങ്ങൾ

കാലാവസ്ഥയിൽ ചെറിയൊരു മാറ്റം വന്നാൽ തന്നെ തുമ്മലും മൂക്കടപ്പും ക്ഷീണവുമൊക്കെ അനുഭവപ്പെടുന്നവരുണ്ട്. പ്രത്യേകിച്ച് മഴക്കാലത്തും കാലാവസ്ഥ മാറുന്ന സമയത്തും ജലദോഷവും മറ്റ് അണുബാധകളും പിടിപെടാനുള്ള സാധ്യത കൂടാം. എല്ലാ അസുഖങ്ങളും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണശീലം പ്രതിരോധ സംവിധാനത്തിന്റെ സാധാരണ പ്രവർത്തനത്തെ പിന്തുണയ്ക്കും.
'ഇമ്യൂണിറ്റി ബൂസ്റ്റർ' എന്ന പേരിൽ ഒരു പ്രത്യേക ഭക്ഷണത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം വൈവിധ്യമാർന്ന ഭക്ഷണക്രമമാണ് പ്രധാനമെന്ന് വിദഗ്ധർ പറയുന്നു. മതിയായ പ്രോട്ടീൻ, കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, വെള്ളം എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക്, സെലീനിയം, വിറ്റാമിൻ എ തുടങ്ങിയ പോഷകങ്ങളും ഭക്ഷണത്തിലൂടെ ലഭിക്കണം. കൂടാതെ, എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കവും ശരീരത്തിന്റെ വീണ്ടെടുപ്പിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രധാനമാണ്.
Content Highlights: 9-foods-to-boost-immunity-seasonal-infections