ലക്ഷ്വറി റിസോർട്ടുകൾ, വൈനറികൾ, ഹെറിറ്റേജ് ട്രെയിലുകൾ... വിർജീനിയ വിളിക്കുന്നു

അറ്റ്ലാന്റിക് പാർക്ക് സർഫിങ്
അറ്റ്ലാന്റിക് പാർക്ക് സർഫിങ്

സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷികോഘോഷത്തിന് തയ്യാറെടുക്കുകയാണ് അമേരിക്കയിലെ വിർജീനിയ. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനതല പരിപാടികൾ, ട്രൈബൽ നേഷൻ ആഘോഷങ്ങൾ, കൊളോണിയൽ വില്യംസ്ബർഗിൽ ജൂലൈ-4 ആഘോഷങ്ങൾ, സെയിൽ 250 അമേരിക്ക എന്നിവ സംഘടിപ്പിക്കും. റിച്ച്‌മോണ്ടിലെ ചരിത്രപ്രധാനമായ മെയിൻ സ്ട്രീറ്റ് സ്റ്റേഷൻ 125 വർഷം പൂർത്തിയാക്കുന്നു.

ഏജ്‌ക്രോഫ്റ്റ് ഹാളിനും ഇത് നൂറാം വാർഷികം. കൊളോണിയൽ വില്യംസ്ബർഗ് ഫൗണ്ടേഷൻ സ്ഥാപിതമായതിന്റെയും ലോകത്തിലെ ഏറ്റവും വലിയ യു.എസ്. ചരിത്ര മ്യൂസിയമായി വളർന്നതിന്റെയും ഒരു നൂറ്റാണ്ട് ഈ വർഷം ആഘോഷിക്കുന്നു.

പൊതു പാർക്കായും മ്യൂസിയമായും 100 വർഷം പൂർത്തിയാക്കുന്ന മെയ്മോണ്ട് പുനർനിർമ്മിതികളോടെയും വന്യജീവി പ്രദർശനങ്ങളോടെയുമാണ് വാർഷികത്തെ വരവേൽക്കുന്നത്. സിക്‌സ്ത് മൗണ്ട് സിയോൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ചരിത്രത്തിനും നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്. അതിനായി ജോൺ ജാസ്പർ മെമ്മോറിയൽ റൂം & മ്യൂസിയം ഒരുങ്ങിക്കഴിഞ്ഞു.

ആസ്വദിക്കാൻ
2026 ഒക്ടോബറിൽ ബ്രൗൺസ് ഐലൻഡ് വീണ്ടും തുറക്കും. മെച്ചപ്പെട്ട റിവർഫ്രണ്ട് പ്രവേശന സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, സന്ദർശക സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. റിവർഫ്രണ്ട് പാർക്ക് ആംഫിതിയേറ്ററും വൈകാതെ തുറക്കും. ഇത് നിരവധി പരിപാടികൾക്കുള്ള ഔട്ട്ഡോർ വേദിയാകുമിവിടം. നോർഫോക്ക് ബൊട്ടാണിക്കൽ ഗാർഡൻ 'ഗാർഡൻ ഓഫ് ടുമോറോ' എന്ന പേരിൽ പവലിയൻ, സ്‌കൈവാക്ക്, ചിഹുലി ഗ്ലാസ് കൺസർവേറ്ററി എന്നിവ ഉൾപ്പെടുത്തി വിപുലീകരിക്കും.

കോർട്ടുകൾ, ടർഫ് ഫീൽഡുകൾ, ഇവന്റ് സ്‌പേസ് എന്നിവ അടങ്ങിയ വലിയ ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സായിരിക്കും ഓഗസ്റ്റിൽ പ്രവർത്തനം തുടങ്ങുന്ന ഗ്രേറ്റർ വിർജീനിയ സ്‌പോർട്‌സ് & ഇവന്റ്‌സ് സെന്റർ. വിർജീനിയ ആഫ്രിക്കൻ അമേരിക്കൻ ഹെറിറ്റേജ് ട്രെയിൽ എന്ന 2.5 മൈൽ ദൈർഘ്യമുള്ള പാതയ്ക്കും തുടക്കമാകുകയാണ്. 300 വർഷത്തിലേറെയുള്ള കറുത്ത വർഗ്ഗക്കാരുടെ ചരിത്രം മാർക്കറുകൾ, ആർട്ട് വർക്കുകൾ, ഡിജിറ്റൽ സ്റ്റോറിടെല്ലിംഗ് എന്നിവയിലൂടെ വിശദീകരിക്കുകയാണ് പാതയുടെ ലക്ഷ്യം.

ലക്ഷ്വറി ലിവിങ്
കലാഹാരി റിസോർട്‌സ് & കൺവെൻഷന്റെ ഏറ്റവും പുതിയ റിസോർട്ട് ഈ വർഷം പ്രവർത്തനമാരംഭിക്കുകയാണ്. 175,000 ചതുരശ്ര അടിയിൽ അധികം വരുന്ന ഇൻഡോർ വാട്ടർ പാർക്ക്, 900 സ്യൂട്ടുകൾ, വലിയ കൺവെൻഷൻ സെന്റർ എന്നിവയാണ് പുതിയ റിസോർട്ട് വാഗ്ദാനം ചെയ്യുന്നത്. മസാനട്ടൻ റിസോർട്ട്‌സിന്റെ 140 മുറികളുള്ള പുതിയ ഹോട്ടൽ സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയ ക്യാമ്പസിൽ പ്രവർത്തിക്കുന്ന വിർജീനിയ ഗസ്റ്റ്ഹൗസിൽ കോൺഫറൻസ് സെന്ററും 214 മുറികളും 25,000 ചതുരശ്ര അടിയിൽ അധികമുള്ള മീറ്റിംഗ് ഹാളുമുണ്ട്. കാർമാക്‌സ് പാർക്ക് പുതിയ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ബേസ്‌ബോൾ കളികളും സമൂഹ-വിനോദ പരിപാടികളും നടക്കാനിരിക്കുന്നു.

ചരിത്രപ്രധാനമായ ബർട്വുഡ് മാനർ പുത്തൻ സൗകര്യങ്ങളോടെ പുതുക്കിപ്പണിതത് സന്ദർശകർക്കായി തുറക്കാനിരിക്കയാണ്. മാനർ മുറികൾ, കോട്ടേജുകൾ എന്നിവയ്‌ക്കൊപ്പം അന്താരാഷ്ട്ര രുചി വൈവിധ്യമൊരുക്കുന്ന ഹൈ-എൻഡ് ഡൈനിംഗ് പ്രോഗ്രാമും ഇവിടെയുണ്ടാകും. ഹൊരിഫാക്‌സ് കൗണ്ടിയിലെ വെൽഡ് മാനർ ഒരു ലക്ഷ്വറി വൈൽഡ് ലൈഫ് റിട്രീറ്റാണ്. ആകർഷകമായ താമസ സൗകര്യങ്ങളും വനജീവിതവും ഇവിടെ കൈകോർക്കുന്നു. ഹോട്ട് ടബ്, കിംഗ് ബെഡ്, ഫയർ പിറ്റ് സൗകര്യങ്ങളുള്ള ക്യാമ്പ് യെല്ലോ കാർഡിനൽ, 36 മുറികളുള്ള ദി ലോറൽ ബൊട്ടീക് ഹോട്ടൽ, 27 മുറികളും സംഗീത വേദിയും സ്പാനിഷ് റെസ്റ്ററന്റുമുള്ള  ദി പ്രോമിസറി ഹോട്ടൽ എന്നിങ്ങനെ അത്യാധുനിക ലക്ഷ്വറികളും ചരിത്രസ്മരണകളും ഉറപ്പുതരുന്ന ഹോട്ടലുകൾ അനവധി. ഇതേക്കൂടാതെ, 243 മുറികളുള്ള വിർജീനിയയിലെ ആദ്യത്തെ ജെ ഡബ്ല്യു മാരിയറ്റ് ബോട്ടൽ കൂടി പ്രവർത്തനമാരംഭിക്കുകയാണ്.

വീഞ്ഞും രുചിയും
അൽബാരിനോ, ഷാർഡോനെ തുടങ്ങിയ വിവിധതരം വൈനുകൾക്ക് പേരുകേട്ട ആർ കോൾസ് വൈനറിയിൽ പോയാൽ രുചിയും നുണയാം കാഴ്ചകളും കാണാം. ഹോപ്പ്വെല്ലിലെ ആദ്യത്തെ ബ്രൂവറിയായ ഗുഡ് ഷിപ്പ് ബ്രൂയിംഗ് & ഈറ്ററിയിൽ ബിയർ ഗാർഡൻ, ഫയർ പിറ്റ്, ലൈവ് മ്യൂസിക് സ്‌പേസ് എന്നിവ ഒരുക്കിയിട്ടുണ്ട്. സ്പാർക്ക്‌ലിംഗ് വൈനിന് മാത്രമൊരുക്കുന്ന വിർജീനിയയിലെ ആദ്യത്തെ വൈനറിയാണ് പെറ്റിറ്റ് ഡോമെയ്ൻ & എസ്റ്റേറ്റ്. 2025-ലാണ് ഇവിടം അവസാനം തുറന്നത്. എസ്റ്റേറ്റ് ഉത്പാദിപ്പിക്കുന്ന വൈനുകൾ 2027-ൽ പുറത്തിറങ്ങും. കൂടാതെ, എക്‌സിക്യൂട്ടീവ് ഷെഫ് ഷാനൻ ആൻഡീസ് നയിക്കുന്ന ഒണോങ്കിലെ ബ്രെഡ് & ബട്ടർ എന്ന പുതിയ റെസ്റ്ററന്റ് ഉടൻ തുറക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Celebration of the 250th anniversary of American independence., Major upgrades to riverfront parks and botanical gardens by 2026., Launch of new luxury accommodations like Kalahari Resorts and JW Marriott., Expansion of culinary experiences including new wineries and boutique restaurants., Inauguration of the Virginia African American Heritage Trail.