ത്രീ ഓഫ് അസ് സിനിമയിലെ വെങ്കുർള; ക്ഷേത്രങ്ങളും കടൽത്തീരങ്ങളുമുള്ള വിശുദ്ധിചോരാത്ത ശാന്തസുന്ദര ഗ്രാമം

1. ത്രീ ഓഫ് അസ് സിനിമയുടെ പോസ്റ്റർ, 2. ഗ്രാമത്തിൽനിന്നുള്ള ദൃശ്യം | ചിത്രങ്ങൾ: വിക്കിപീഡിയ, എൻ. ഗൗരി
1. ത്രീ ഓഫ് അസ് സിനിമയുടെ പോസ്റ്റർ, 2. ഗ്രാമത്തിൽനിന്നുള്ള ദൃശ്യം | ചിത്രങ്ങൾ: വിക്കിപീഡിയ, എൻ. ഗൗരി

2022-ൽ ഹിന്ദിയിൽ 'ത്രീ ഓഫ് അസ്' എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ടായിരുന്നു. ഷെഫാലി ഷാ നായികയായ ഒരു കുഞ്ഞു സിനിമ. സിനിമയിൽ, ഓർമ്മ നഷ്ടപ്പെട്ടു തുടങ്ങിയ ശൈലജ തന്റെ കുട്ടിക്കാലം ചെലവഴിച്ച ഗ്രാമത്തിലേക്ക് അവസാനമായി ഒന്നുകൂടി പോകാൻ ആഗ്രഹിക്കുന്നു. മറവി മസ്തിഷ്‌കത്തെ പരിപൂർണമായി വിഴുങ്ങുന്നതിനുമുൻപ് കുട്ടിക്കാലത്ത് കണ്ടുമറന്ന കളിക്കൂട്ടുകാരന്റെ മുഖം, താമസിച്ച വീട്, നടന്ന വഴികൾ, അയൽക്കാർ ഇവയെല്ലാം തിരഞ്ഞൊരു യാത്ര. ശൈലജ തിരഞ്ഞുപോയ ആ ഗ്രാമത്തിന്റെ പേര് വെങ്കുർള എന്നായിരുന്നു.

സിനിമയുടെ തുടക്കം മുതൽ ഒടുക്കംവരെ ആ ഗ്രാമം ഒരു മൂക കഥാപാത്രം പോലെയുണ്ട്. സിനിമ തീർന്നതും കൂട്ടുകാരി സൂർമ ചോദിച്ചു, 'വെങ്കുർള എവിടെയാണ്?' 'ആവോ, എനിക്കറിയില്ല. പക്ഷെ നല്ല സ്ഥലമല്ലേ, ഞാൻ എന്തായാലും തപ്പിപ്പിടിച്ചു പോകും.' ഞാൻ മറുപടി പറഞ്ഞു.

Content Highlights: travel to the village Vengurla in the 2022 movie Three of us, starred by Shefali Shah, dicover the serene landscape of the village with beaches and temples, and must try dishes from Vengurla

Continue reading