വാസ്‌കോ ഡ ഗാമയെ അടക്കിയ ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പളളി

സെന്റ് ഫ്രാൻസിസ് പള്ളി
സെന്റ് ഫ്രാൻസിസ് പള്ളി

'Come to me, all you who are weary and burdened, and I will give you rest.'  - The Bible
ഏഴ് കടലുകള്‍ താണ്ടി ആദ്യമായി ഇന്ത്യയിലെത്തിയ യൂറോപ്പുകാരനായിരുന്നു വാസ്‌കോ ഡ ഗാമ. 1498-ല്‍ ഗാമ കോഴിക്കോട്ട് കപ്പലടുപ്പിച്ചതോടെ ലോക ചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. 1524-ല്‍ കേരളത്തിലേക്കുളള തന്റെ മൂന്നാം വരവില്‍ ഗുരുതരമായ അസുഖം പിടിപെട്ട് അദ്ദേഹം മരിച്ചപ്പോള്‍ അടക്കം ചെയ്തത് ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പളളിയിലാണ്.

ഫോര്‍ട്ട് കൊച്ചിയുടെ ഹൃദയഭാഗത്ത് തിരക്കേറിയ വഴിയോരങ്ങളില്‍ സഞ്ചാരികളെ വരവേല്‍ക്കുകയാണ് ചരിത്ര പ്രസിദ്ധമായ ഈ അള്‍ത്താര. കൊളോണിയല്‍ ഭരണകാലത്തിന്റെ ചരിത്രം ഉറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ പള്ളിയാണിത്. നൂറ്റാണ്ടുകള്‍ നീണ്ട കോളനിവല്‍ക്കരണത്തിന്റെ ചരിത്രവും പള്ളിയുടെ വാസ്തുസൗന്ദര്യവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

Content Highlights: Explore the historic St. Francis Church, India`s oldest European church. Discover its colonial past and Vasco da Gama`s tomb.

Continue reading