പത്തില്‍ എട്ട് ഇന്ത്യന്‍ യാത്രക്കാരും വിദേശയാത്ര ചെയ്യുമ്പോഴെല്ലാം പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കുന്നു; പ്രചാരമേറി ഗ്രോസറി ടൂറിസം

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

2026-ല്‍ യാത്രക്കാര്‍ പലചരക്ക് കടകളിലേക്കും കണ്‍വീനിയന്‍സ് ഷോപ്പുകളിലേക്കും ആണ് കൂടുതല്‍ ഒഴുകിയെത്തുന്നത്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, ഒരു സ്ഥലത്തിന്റെ ആത്മാവിനെ അവിടുത്തെ ഭക്ഷണസാധനങ്ങളുടെ മനസ്സിലാക്കാനും കൂടിയാണിത്. പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകള്‍, മിനി-മാര്‍ട്ടുകള്‍, ചെറുകടകള്‍ എന്നിവയില്‍ സന്ദര്‍ശകര്‍ ബോധപൂര്‍വം സന്ദര്‍ശനം നടത്തുന്ന, ഭക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ഒരു യാത്രാരീതിയാണ് ഷെല്‍ഫ് ഡിസ്‌കവറി.

ഒരു നാടിന്റെ സംസ്‌കാരത്തെക്കുറിച്ച് അവിടുത്തെ ലഘുഭക്ഷണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, ദൈനംദിന പാക്കേജിങ് എന്നിവയിലൂടെ പഠിക്കുന്നതിനായാണ് ഈ രീതി ആളുകള്‍ തിരഞ്ഞെടുക്കുന്നത്.

സ്‌കൈ സ്‌കാനര്‍ പറയുന്നതനുസരിച്ച്, ഷെല്‍ഫ് ഡിസ്‌കവറി 2026-ലെ ഏറ്റവും വലിയ ആഗോള യാത്രാ മുന്നേറ്റങ്ങളിലൊന്നായിരിക്കും. ഇന്ത്യക്കാരാണ് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. ഇത് ഗ്രോസറി ടൂറിസത്തില്‍ വര്‍ദ്ധനവുണ്ടാക്കും. പത്തില്‍ എട്ട് ഇന്ത്യന്‍ യാത്രക്കാരും വിദേശയാത്ര ചെയ്യുമ്പോഴെല്ലാം പ്രാദേശിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് പറയുന്നു. അതേസമയം 73 ശതമാനം പേര്‍ പ്രാദേശിക വിഭവങ്ങളും നിത്യോപയോഗ സാധനങ്ങളും പരീക്ഷിക്കാന്‍ കണ്‍വീനിയന്‍സ് സ്റ്റോറുകളില്‍ നിര്‍ത്താറുണ്ട്.

ഇത് 'ഒരു നാട്ടുകാരനെപ്പോലെ ഭക്ഷണം കഴിക്കുക' എന്ന ആശയത്തെ 'ഒരു നാട്ടുകാരനെപ്പോലെ ഷോപ്പിങ് നടത്തുക' എന്നാക്കി മാറ്റുന്നു. ഷെല്‍ഫ് ഡിസ്‌കവറിയുടെ ഈ പ്രവണത 'ഗ്രോസറി ടൂറിസം' എന്ന പുതിയൊരു വിനോദസഞ്ചാര രീതിക്കും ഉദയം നല്‍കുന്നു. ഇത് വരുംവര്‍ഷങ്ങളില്‍ ആളുകള്‍ യാത്ര ചെയ്യുന്ന രീതിയെ തന്നെ മാറ്റിമറിക്കുന്നു.

തനിമയും കുറഞ്ഞ ചെലവും ഒരുപോലെ നല്‍കുന്നതിനാലാണ് ഗ്രോസറി ടൂറിസം ഒരു ട്രെന്‍ഡായി മാറുന്നത്. പതിവ് റെസ്റ്റോറന്റ് ബില്ലുകളോ ഗൈഡുകളോടൊപ്പമുള്ള ഭക്ഷണ യാത്രകളോ ഇല്ലാതെ ഒരു സംസ്‌കാരത്തിന്റെ ഹൃദയം അനുഭവിച്ചറിയാനുള്ള ഒരു ചെലവ് കുറഞ്ഞ മാര്‍ഗ്ഗമാണിത്. പലചരക്ക് കടകള്‍, പ്രാദേശിക താല്‍പ്പര്യങ്ങള്‍, കാര്‍ഷിക പാരമ്പര്യങ്ങള്‍, പാചകത്തിലെ സര്‍ഗ്ഗാത്മകത എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഈ യാത്രകൾ നമ്മെ സഹായിക്കുന്നു. 

സോഷ്യല്‍ മീഡിയയാണ് ഈ പ്രവണതയെ ജനകീയമാക്കിയത് . സ്‌നാക്ക്‌സ് തേടിയുള്ള വീഡിയോകളും സൂപ്പര്‍മാര്‍ക്കറ്റ് ഷോപ്പിങ് വീഡിയോകളും യാത്രാ ഗൈഡുകളായി മാറുന്നു. ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍, യാത്രക്കാര്‍ വിചിത്രമായ പാക്കേജിങ്, തനതായ രുചികള്‍, പരിമിതമായ അളവില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. ഇത് മറ്റുള്ളവരെ അവരുടെ യാത്രാ പദ്ധതികളില്‍ ഗ്രോസറിളിലെ സന്ദര്‍ശനം ഉൾപ്പെടുത്താൻ പ്രേരിപ്പിക്കുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: explore `shelf discovery,` a rising travel trend in 2026. discover local culture through grocery stores, convenience shops, and authentic food items.