നാം അപരിഷ്‌കൃതരെന്നു വിളിക്കുന്ന ഇവര്‍ ഒരു നോട്ടം കൊണ്ട് പോലും ആരെയും ബുദ്ധിമുട്ടിക്കുന്നില്ല

“മാഡം! മാഡം” തോളില്‍ തട്ടിവിളിക്കുന്ന പുരുഷശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. “ആപ്‌കെ കമ്പാര്‍ട്‌മെന്റ് മെ കോയി നഹി ഹെ. സേഫ് നഹി റഹേഗ. ബാജുവാല കമ്പാര്‍ട്‌മെന്റ് മെ ജായിയെ” (നിങ്ങളുടെ കമ്പാര്‍ട്‌മെന്റില്‍ ആരുമില്ല. സേഫ് അല്ല. തൊട്ടടുത്ത കമ്പാര്‍ട്‌മെന്റില്‍ പോയിരിക്കൂ)
കാക്കിക്കുപ്പായക്കാരന്‍ ഉറക്കത്തിനു ഭംഗംവരുത്തിയെങ്കിലും പറഞ്ഞതില്‍ കാര്യമുള്ളതുകൊണ്ട് ക്ഷമിച്ചു. ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി. ശരിയാണ്. ആരുമില്ല. ഇത് ഇന്ത്യാമഹാരാജ്യം ആയതുകൊണ്ടും ഞാനൊരു പെണ്ണായതുകൊണ്ടും റിസ്‌ക് എടുക്കാന്‍ മനസ്സുവന്നില്ല. എതിരൊന്നും പറയാതെ തൊട്ടടുത്ത കമ്പാര്‍ട്‌മെന്റിലേക്ക് നീങ്ങി. അവിടെയും അധികം ആളില്ല. മധ്യവയസ്‌കരായ രണ്ടു ദമ്പതികള്‍ മാത്രം. രാവിലെ 6.45-ന് വിശാഖപ്പട്ടിണത്തുനിന്നു പുറപ്പെട്ടപ്പോള്‍ മൊട്ടുസൂചി വെക്കാന്‍ സ്ഥലമില്ലാതിരുന്ന ട്രെയിനാണ്! ഏകദേശം എല്ലാവരും കോരാപ്പുട്ട് ഇറങ്ങിക്കാണണം. ഒഡിഷക്കാരുടെയും ആന്ധ്രാക്കാരുടെയും വയനാടാണ് കോരാപ്പുട്ട്. ഒരിക്കല്‍ പോയിട്ടുണ്ട്. മൂന്നാറും തിരുന്നെല്ലിയുമൊക്കെ കണ്ടു ശീലിച്ച നമ്മളെ ആകര്‍ഷിക്കാന്‍ തക്കതായി ഒന്നുംതന്നെയില്ല.
Content Highlights: Experience the vibrant Onukudelli tribal market in Odisha. Witness unique traditions and the warmth of indigenous communities.