‘അവൾ ചിരിച്ചാൽ മരണം, വീണാൽ പ്രകൃതിക്ഷോഭം, പാദം ഭൂമിയിൽ പതിയരുത്’

നേപ്പാളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മനുഷ്യദൈവം കുമാരി ആര്യതാരാ ശാക്യ| ചിത്രം: AP
നേപ്പാളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മനുഷ്യദൈവം കുമാരി ആര്യതാരാ ശാക്യ| ചിത്രം: AP

'യോദ്ധ' സിനിമ കണ്ട കാലം മുതല്‍ക്കേയുള്ള മോഹമായിരുന്നു നേപ്പാളില്‍ പോകണമെന്നത്. ഉണ്ണിക്കുട്ടനും അക്കോസേട്ടനും നടന്ന വഴികളിലൂടെ നടക്കണം, കണ്ട കാഴ്ചകള്‍ കാണണം എന്നൊക്കെ കുട്ടിക്കാലത്ത് ഒരുപാടാഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് കോളേജില്‍ പഠിക്കുന്ന കാലത്ത് ബിബിസി നിര്‍മ്മിച്ച ഒരു ഡോക്യൂമെന്ററി കണ്ട ശേഷം നേപ്പാള്‍ എനിക്കൊരു വല്ലാത്ത അഭിനിവേശമായി മാറി. ആ ഡോക്യൂമെന്ററിയിലൂടെയാണ് ഞാന്‍ 'കുമാരി' എന്ന ജീവിക്കുന്ന ദൈവത്തെക്കുറിച്ചറിയുന്നത്- A living, breathing God! രണ്ടു മുതല്‍ പന്ത്രണ്ടു വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയാണ് കുമാരിയായി തെരഞ്ഞെടുക്കുന്നത്. നേപ്പാളികളുടെ ദേവിയായ തലേജു ഭവാനിയുടെ മനുഷ്യാവതാരമാണ് കുമാരിയെന്നാണ് വിശ്വാസം. നേപ്പാളില്‍ പല സ്ഥലങ്ങളിലും കുമാരി സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും കാഠ്മണ്ഡുവിലെ കുമാരിയാണ് അതിവിശിഷ്ട.

കാഠ്മണ്ഡു നഗരത്തിന്റെ ഒത്തനടുക്ക് സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയറിലാണ് കുമാരി താമസിക്കുന്ന കുമാരി ഘർ. എല്ലാ ദിവസവും വൈകുന്നേരം നാലു മണി മുതല്‍ കുമാരി ഇവിടെ പൊതുജനങ്ങള്‍ക്ക് ദര്‍ശനം കൊടുക്കും. നേപ്പാളില്‍ കാലുകുത്തിയതും ഞാന്‍ നേരെ പുറപ്പെട്ടത് കുമാരി ഘറിലേക്കാണ്. ജയപ്രകാശ് മല്ല മഹാരാജാവ് 1757-ല്‍ നിര്‍മ്മിച്ചതാണ് ഈ കൊട്ടാരം. കുമാരിയും പരിചാരകരും ഈ കൊട്ടാരത്തിലാണ് ജീവിക്കുന്നത്. നാലുകെട്ടും തടികൊണ്ടുള്ള തൂണുകളുമൊക്കെയായി നമ്മുടെ വസ്തുകലയോട് അസാധ്യസാമ്യമുണ്ട് കുമാരി ഘറിന്. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ നടുമുറ്റത്തു ധാരാളം മനുഷ്യര്‍ തിങ്ങി നില്‍പ്പുണ്ട്. കൂടുതലും വെള്ളക്കാരാണ്. ഒരു മധ്യവയസ്‌കന്‍ ഇടയ്ക്കിടക്ക് ഈണത്തിലും താളത്തിലും വിളിച്ചു കൂവുന്നുണ്ട്- “മാഡം, സര്‍! നോ ഫോട്ടോസ്!, നോ ഫോട്ടോസ് ഓഫ് കുമാരി, കുമാരി നോ ഫോട്ടോസ്...”

Content Highlights: Discover Nepal`s Kumari tradition, where young girls are worshipped as living goddesses. Explore their unique lives, rituals

Continue reading