ആ കൃഷ്ണകിരീടങ്ങൾ ആരും പറിക്കാഞ്ഞതിന് കാരണം, വേനലിനൊടുവിൽ വസന്തംവരുമെന്ന് ആ ജീവിതം ഓർമിപ്പിച്ചു

#ആർ. തുഷാര
പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

എല്ലാ ആഘോഷങ്ങളും കുറേ ഓർമകൾ ഉള്ളിലുണർത്തിക്കൊണ്ടാണ് വരുന്നത്.. ഓണവും അതുപോലെ തന്നെ. ഓർമയിൽ പൂക്കൾ പോലെ പല മുഖങ്ങളും വിരിയുന്നു, പല മനുഷ്യരും ഉള്ളിൽ നിറയുന്നു. ഓർമപ്പൂക്കൾ വിരിയുന്ന കാലം. പലകാലങ്ങളിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും മരിച്ച ശേഷവും പല മനുഷ്യരുടെ ഉയിരിലും ഉണർവിലും ബാക്കിയാവുകയും ചെയ്ത ചില മനുഷ്യരുടെ ഓർമകൾകൂടി കാലങ്ങൾ ഒപ്പം കൊണ്ടു വരുന്നുണ്ട്.

ഓണത്തിന് വിരിയുന്ന പൂക്കൾ പറിക്കാൻ കുന്നിലേക്ക് കയറിപ്പോവുന്ന വഴികൾ, കുന്നിന് മുകളിലും താഴെയുമായി ജീവിച്ചിരുന്ന അനേകം മനുഷ്യർ. താഴെ വെളുത്ത നേർത്ത പഞ്ചസാരത്തരികളെ ഓർമിപ്പിക്കുന്ന മണ്ണ്. കുന്നിന് മുകളിൽ വളർന്നു പടർന്ന് ചില്ലകൾ ഉയർത്തിയും ഊഞ്ഞാലാടാൻ പാകത്തിൽ താഴ്ത്തിയും നിൽക്കുന്ന കശു മാവുകളാണ്. ഒരു ദേശത്തിന്റെ അതിരു തിരിക്കും വിധം അവിടെ മണ്ണിന് ചുവപ്പു നിറമായിരുന്നു. പക്ഷേ അവിടെയുള്ള മനുഷ്യർ സ്നേഹത്തിന്റെ അദൃശ്യമായ നൂലുകളിൽ ബന്ധിക്കപ്പെട്ടു. പങ്കുവെയ്ക്കലുകൾ നിരുപാധികമായ പാരസ്പര്യത്തിന്റെ അടയാളങ്ങൾ പോലെ ജീവിതത്തെ തൊട്ടുനിന്നിരുന്നു.

Content Highlights: A poignant Onam story about two mothers, their children, and the enduring power of life amidst loss. A tale of resilience and the cyclical nature of life.

Continue reading