ബോണി കപൂർ ആദ്യഭാര്യയേയും മക്കളേയും കാണാൻ പോയപ്പോൾ ശ്രീദേവി വഴക്കിട്ടുവെന്ന് അയൽവാസി

ശ്രീദേവി, ബോണി കപൂർ | PTI
ശ്രീദേവി, ബോണി കപൂർ | PTI

ബോണി കപൂറിൻ്റെ ആദ്യഭാര്യയായ മോന കപൂറുമായി ശ്രീദേവി സൗഹൃദത്തിലായ സമയമുണ്ടായിരുന്നു. അന്നവർ കുടുംബത്തിനൊപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്. മിഥുൻ ചക്രവർത്തിയുമായി പ്രണയത്തിലായിരുന്ന അക്കാലത്ത് ബോണിയെ സഹോദരനായാണ് ശ്രീദേവി കണ്ടിരുന്നത്, ഒരിക്കൽ അദ്ദേഹത്തിന് രാഖി കെട്ടിക്കൊടുക്കുക പോലും ചെയ്തിട്ടുണ്ട്. പക്ഷേ, മിഥുനുമായുള്ള വേർപിരിയലോടെ ബോണിയുമായി ശ്രീദേവി അടുപ്പത്തിലായി.

1996-ൽ ഇരുവരും വിവാഹിതരായി, ഇതോടെ ശ്രീദേവിയെ 'കുടുംബംകലക്കി'യെന്ന് ഒരുപാട് പേർ കളിയാക്കി. ബോണിയുടെയും മോനയുടെയും ദാമ്പത്യം തകർത്തെന്ന പേരിൽ ശ്രീദേവിക്ക് പഴികേൾക്കേണ്ടി വന്നു. ബോണി, മോനയെയും അവരുടെ മക്കളെയും കാണാൻ പോകുമ്പോൾ ശ്രീദേവിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്ന സമയമുണ്ടായിരുന്നു.

മോനയുമായി വേർപിരിഞ്ഞതിന് ശേഷവും, ബോണിക്ക് അവരുമായും മക്കളായ അർജുൻ കപൂറുമായും അൻഷുല കപൂറുമായും വൈകാരികമായ ബന്ധമുണ്ടായിരുന്നു. ഒരിക്കൽ ബോണി, മോനയെ കാണാൻ പോവുകയും അർജുനെയും അൻഷുലയെയും പിക്നിക്കിന് കൊണ്ടുപോവുകയും ചെയ്തു എന്ന് പറയപ്പെടുന്നു. എന്നാൽ, ഇത് ശ്രീദേവിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവർക്ക് ദേഷ്യം വരികയും ബോണിയുമായി വഴക്കിടുകയും ചെയ്തു. 1997-ൽ 'സ്റ്റാർഡസ്റ്റിൽ' പ്രസിദ്ധീകരിച്ച വിവാദമായ വാർത്തയിലാണ് ഈ വിവരങ്ങളുള്ളത്. ഒരു അയൽവാസി അവർ ദേഷ്യപ്പെട്ട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബോണിയുടെയും ശ്രീദേവിയുടെയും ബന്ധത്തെക്കുറിച്ച് മോന മനസ്സുതുറന്നിരുന്നു. ശ്രീദേവി ഗർഭിണിയായിരുന്നതിനാൽ ബോണിക്ക് പിന്തിരിയാൻ കഴിയില്ലായിരുന്നു എന്നാണ് മോന വെളിപ്പെടുത്തിയത്.

'വിവാഹേതരബന്ധം എന്നത് വായിക്കുകയും കേൾക്കുകയും മാത്രം ചെയ്തിട്ടുള്ള ഒന്നായിരുന്നു. എന്നാൽ എനിക്കത് സംഭവിച്ചപ്പോൾ, ആ നിമിഷം തന്നെ എൻ്റെ വിവാഹജീവിതം അവസാനിച്ചു. എനിക്ക് ബഹുമാനമാണ് പ്രധാനം. സ്നേഹം അതിന് പിന്നാലെ വരും. നമ്മൾ വളരുമ്പോൾ ചിലപ്പോൾ ആവശ്യങ്ങളും മാറും. ബോണിക്കും മറ്റൊരാളെയായിരുന്നു ആവശ്യം, എന്നെയല്ല. ആ ബന്ധത്തിൽ ഒരു അവസരം കൂടി നൽകാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല, കാരണം ശ്രീദേവി അപ്പോഴേക്കും ഗർഭിണിയായിരുന്നു. അവരുടെ ബന്ധം ഉറച്ചതായിരുന്നു. അതിൽ നിന്ന് പിന്മാറാൻ എനിക്ക് അതുതന്നെ വലിയ കാരണമായിരുന്നു.'

2018 ഫെബ്രുവരിയിലാണ് ശ്രീദേവിയുടെ വിയോഗം. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ശ്രീദേവിയെ, ഹോട്ടൽ മുറിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Sridevi clashed with Boney Kapoor over his visits to ex-wife Mona and children Arjun & Anshula. Read about their complex relationship.