വിവാഹിതനാകുമ്പോള്‍ ഷാഹിദിന് 34 വയസ്സ്, മിരയ്ക്ക് 21;ഷാഹിദിന്റെ പ്രണയങ്ങള്‍, വൈറലായ ചുംബനദൃശ്യങ്ങള്‍

2015ലായിരുന്നുവത്. ഒരുപാട് ആരാധികമാരുടെ ഹൃദയം തകര്‍ത്തുകൊണ്ട് ഒരു വാര്‍ത്ത പുറത്തുവന്നു. നടന്‍ ഷാഹിദ് കപൂര്‍ വിവാഹിതനായി. ഗോസ്സിപ്പ് കോളങ്ങളില്‍ പലര്‍ക്കൊപ്പവും പറഞ്ഞുകേട്ട പേരാണ് ഷാഹിദിന്റേത്. പക്ഷേ, പെട്ടെന്നൊരു വിവാഹം ആരും പ്രതീക്ഷിച്ചതല്ല.
ഷാഹിദിന്റെ പ്രണയബന്ധങ്ങള്‍ എന്നും വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു. ഒരു മ്യൂസിക് വീഡിയോയിലൂടെ അഭിനയ രംഗത്തെത്തിയതാണ് ഷാഹിദ്. നായകനായ 'ഇഷ്‌ക് വിഷ്ഖ്' എന്ന ആദ്യ ചിത്രം തന്നെ വന്‍ കമേഴ്സ്യല്‍ വിജയമായി. പിന്നെ തുടരെ ചിത്രങ്ങള്‍ ചെയ്തു. പക്ഷേ, എല്ലാം ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി. സിനിമയിലെ നായിക അമൃത റാവുമുമായി ഷാഹിദ് ഡേറ്റിങ്ങില്‍ ആണെന്ന് അന്ന് പറഞ്ഞുകേട്ടിരുന്നു. രണ്ടുപേരും വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ചെയ്തത്.
രണ്ടാമത്തെ ചിത്രമായ ഫിദയുടെ സെറ്റില്‍ വെച്ചാണ് ഷാഹിദും കരീനയും കണ്ടുമുട്ടുന്നത്. ബോളിവുഡിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പ്രണയബന്ധത്തിന്റെ തുടക്കമായിരുന്നു അത്. തങ്ങളുടെ ബന്ധം മറച്ചുവെക്കാന്‍ ഇരുവരും മെനക്കെട്ടില്ല. പരസ്യമായി മുന്നോട്ടുപോയ പ്രണയബന്ധം. ഇടക്കാലത്ത് ഇരുവരുടെയും ചുംബനത്തിന്റെ ചിത്രങ്ങള്‍ മിഡ് ഡേ എന്ന പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു വന്നു. വ്യാജമെന്ന് ഇരുവരും വിശദീകരിച്ചിട്ടും പ്രസിദ്ധീകരണം ചിത്രത്തിന്റെ ആധികാരികതയില്‍ ഉറച്ചുനിന്നു. ഇരുവരുടെയും ചുംബനത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.
2007ലാണ് ഇംതിയാസ് അലി സംവിധാനം ചെയ്ത 'ജബ് വി മെറ്റ്' പുറത്തിറങ്ങുന്നത്. അപ്പോഴേക്കും കരീനയും ഷാഹിദും പിരിഞ്ഞിരുന്നു. പക്ഷേ, സിനിമയിലെ അവരുടെ പ്രണയം ജനം ഏറ്റെടുത്തു. 'വിവാഹി'ന് ശേഷം ഷാഹിദിന് കിട്ടിയ േ്രബക്ക് ആയിരുന്നു ചിത്രം. അതിനുശേഷം ഷാഹിദ് തന്റെ വ്യക്തിജീവിതത്തില്‍ സ്വകാര്യത പാലിക്കാന്‍ തുടങ്ങി. നടി വിദ്യ ബാലനുമായി ചേര്‍ത്ത് ഷാഹിദിന്റെ പേര് പറഞ്ഞുകേട്ടതാണ്. അദ്ദേഹം പ്രതികരിച്ചില്ല.
പിന്നീടാണ് ഷാഹിദും പ്രിയങ്ക ചോപ്രയും റിലേഷന്‍ഷിപ്പിലാണെന്ന് വാര്‍ത്ത വന്നത്. പ്രിയങ്കയുടെ വീട്ടിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ ഷാഹിദിനെ കണ്ടെന്നും അവര്‍ ലിവ് ഇന്‍ റിലേഷനിലാണെന്നും വാര്‍ത്ത വന്നു. ഷാഹിദ് ഇതേക്കുറിച്ചു പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. പ്രിയങ്ക ചോദ്യങ്ങളെ ഒഴിവാക്കുകയാണ് ചെയ്തത്.
അങ്ങനെയിരിക്കെ 2015-ല്‍ ഷാഹിദ് മിര രാജ്പുത് എന്ന സിനിമ പശ്ചാത്തലമില്ലാത്ത ഒരു പെണ്‍കുട്ടിയെ വിവം കഴിക്കുന്നത്. ഷാഹിദിനെക്കാള്‍ 13 വയസ്സിന് ഇളയതാണ് മിര. വിവാഹം അറേന്‍ജ്ഡ് ആയിരുന്നു. രാധ സ്വാമി സത്സംഗ് ബിയാസ് എന്ന ആത്മീയ സംഘടനയിലെ അംഗങ്ങളാണ് ഷാഹിദും മിരയും. അതാണ് കണ്ടുമുട്ടലിനു വഴിവെച്ചതും. ആദ്യ കണ്ടുമുട്ടലില്‍ തന്നെ മിരയുമായി മണിക്കൂറുകളോളം സംസാരിക്കാനായെന്നും അപ്പോള്‍തന്നെ ഒരു കണക്ഷന്‍ തോന്നിയതായും ഷാഹിദ് പറഞ്ഞിട്ടുണ്ട്.
വിവാഹശേഷം അടുത്തവര്‍ഷം തന്നെ ഇരുവരും ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തു. കുഞ്ഞു പിറന്നതിനുശേഷം എങ്ങനെയാണ്കുഞ്ഞിനെ പിരിഞ്ഞ് ജോലിക്ക് പോകാന്‍ അമ്മയ്ക്ക് തോന്നുന്നതെന്ന് മനസ്സിലാകുന്നില്ല എന്ന് മീര വൈകാരികമായ പ്രതികരണം നടത്തിയിരുന്നു. പ്രസവശേഷം സിനിമയും കുഞ്ഞുമായി സമയം പങ്കിടുകയാണെന്ന് കരീന പറഞ്ഞതിനെ മീര മനപൂര്‍വം എതിര്‍ക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ, വലിയ വാഗ്വാദങ്ങളിലേക്ക് പോകാതെ സംഭവം കെട്ടടങ്ങി.
അറിയപ്പെടുന്ന യൂടൂബറാണ് മിര ഇപ്പോള്‍. മിരയുടെ ബ്യൂട്ടി, ഫിറ്റ്‌നസ് കണ്ടന്റുകളാണ് ആരാധകരെ ആകര്‍ഷിക്കുന്നത്. ഷാഹിദും രണ്ടു മക്കളും മിരയുടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നു.
ഷാഹിദിന്റെ അച്ഛന്‍ പങ്കജ് കപൂര്‍ ബോളിവുഡിലെ ശ്രദ്ധേയനായ അഭിനേതാക്കളില്‍ ഒരാളാണ്. അമ്മ നീലിമ അസീം അറിയപ്പെടുന്ന കഥക് നര്‍ത്തകിയും നടിയുമാണ്. അഞ്ചു വര്‍ഷത്തെ ആയുസ്സേ ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. ഷാഹിദിന് മൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛനമ്മമാര്‍ വഴി പിരിഞ്ഞു.
നാല് വര്‍ഷത്തിന് ശേഷം പങ്കജ് കപൂര്‍ നടി സുപ്രിയ പതക്കിനെ വിവാഹം കഴിച്ചു. ഷാഹിദിന് ഒന്‍പതു വയസ്സുള്ളപ്പോഴാണ് അമ്മയുടെ രണ്ടാം വിവാഹം. നടന്‍ രാജേഷ് ഖട്ടറായിരുന്നു പങ്കാളി. പങ്കജിന് പുതിയ ബന്ധത്തില്‍ മക്കളുണ്ടായി. അങ്ങനെ സങ്കീര്‍ണമായ കുടുംബ ചുറ്റുപാടിലാണ് ഷാഹിദ് വളര്‍ന്നത്. നീലിമയുടെയും രാജേഷിന്റെയും മകനാണ് യുവനടന്‍ ഇഷാന്‍ ഖട്ടര്‍. അതിതീവ്രമായ ബന്ധമാണ് ഷാഹിദും ഇഷാനും തമ്മിലുള്ളത്. മിരയും ഇഷാനും അടുത്ത ചങ്ങാതികളാണ്.
Content Highlights: shahid kapoor marriage and past relationships