രശ്മികയെ അൺഫോളോ ചെയ്ത് വിജയ് ദേവരകൊണ്ട!; വിവാഹമോചനത്തിലേക്കെന്ന് സോഷ്യൽമീഡിയ

'കോഫി വിത്ത് കരണി'ന്റെ കഴിഞ്ഞ എപ്പിസോഡിൽ താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയുമാണ് അതിഥികളായെത്തിയത്. അതിൽ താരങ്ങളുടെ തുറന്നുപറച്ചിൽ ഏറെ വിവാദങ്ങൾക്കിടയാക്കി. വിവാഹം കഴിക്കാമെന്ന് നൂറിലധികം തവണ രശ്മിക വിജയ്യോട് ചോദിച്ചതായും വിജയ് പറഞ്ഞിരുന്നു. 'നമുക്ക് വിവാഹം കഴിക്കാം' എന്ന് രശ്മിക ചോദിച്ചപ്പോൾ, 'നീ എന്നോട് നൂറുതവണ ചോദിക്കൂ' എന്നാണ് വിജയ് പറഞ്ഞതെന്നും അവർ വെളിപ്പെടുത്തിയിരുന്നു. താനൊരു വർഷം മുഴുവൻ ചോദിച്ചുവെന്ന് രശ്മികയും തുറന്നുപറഞ്ഞിരുന്നു.
പിന്നാലെ വിജയ്ക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണുണ്ടായത്. രശ്മികയെ അപമാനിക്കുന്ന തരത്തിലാണ് വിജയ് പെരുമാറിയതെന്നായിരുന്നു ആളുകളുടെ പ്രധാനവിമർശനം.
വിവാഹം ഒരു നിമിഷത്തെ വൈകാരിക ആവേശത്തിൽ എടുക്കേണ്ട തീരുമാനമാകരുതെന്ന് കരുതിയാണ് താനിങ്ങനെ പറഞ്ഞതെന്നായിരുന്നു വിജയ്യുടെ വിശദീകരണം. എന്നാൽ അതൊന്നും ആളുകൾക്ക് തൃപ്തികരമായ മറുപടിയായിരുന്നില്ല. പിന്നാലെ രൂക്ഷമായ ട്രോളുകളും വിജയ്ക്കെതിരെ ഉണ്ടായി. വിജയ് 'റെഡ് ഫ്ളാഗ്' ആണെന്നും ആളുകൾ ആരോപിച്ചു.
പിന്നാലെയിപ്പോൾ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. വിജയ് ഇൻസ്റ്റഗ്രാമിൽ രശ്മികയെ അൺഫോളോ ചെയ്തിരിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് ആളുകൾ ഇക്കാര്യം സമർഥിക്കുന്നത്. അവർക്കിടയിലെ വിള്ളലുകൾ കാരണമാണ് വിജയ് രശ്മികയെ അൺഫോളോ ചെയ്തതെന്നും പറയുന്നു. അതിനൊപ്പം അവരുടെ ദാമ്പത്യബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്നും അധികം വൈകാതെ വിവാഹമോചിതരാവുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇതൊക്കെ ചിലർ വെറുതെ പറയുന്നതാണെന്നും ഇതെല്ലാം കള്ളമാണെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ. നേരത്തെ തന്നെ വിജയ് ഇൻസ്റ്റഗ്രാമിൽ ആരെയും ഫോളോ ചെയ്തിരുന്നില്ലെന്നാണ് ചിലർ പറയുന്നത്. അദ്ദേഹത്തിന്റെ ഫോളോ ലിസ്റ്റ് വളരെക്കാലമായി 'സീറോ' ആയിരുന്നുവെന്നും അവർ പറയുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് രശ്മികയും വിജയ്യും വിവാഹിതരായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda reportedly unfollowed Rashmika Mandanna on Instagram., Social media speculates potential marital issues and divorce rumours., Fans defend Vijay, stating he has maintained a zero-following list for a long time