ബിൽ ഗേറ്റ്‌സിന്റെ മകളുടെ കാമുകൻ; ആരാണ് ആർതർ ഡൊണാൾഡ്?

ആർതർ ഡൊണാൾഡും ഫീബി ഗേറ്റ്സും / instagram
ആർതർ ഡൊണാൾഡും ഫീബി ഗേറ്റ്സും / instagram

ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനുമായ ബിൽ ഗേറ്റ്‌സിന്റെയും മെലിൻഡ ഫ്രഞ്ച് ഗേറ്റ്സിന്റെയും ഇളയ മകൾ ഫീബി ഗേറ്റ്‌സിന്റെ ഡേറ്റിങ് വിവരങ്ങൾ സമൂഹമാധ്യമത്തിൽ ചർച്ചയായിരുന്നു. ആർതർ ഡൊണാൾഡ് എന്നയാളുമായായാണ് ഫീബി ഡേറ്റ് ചെയ്യുന്നതെന്നാണ് വിവരം. ആരാണ് ആർതർ ഡൊണാൾഡ്?

പ്രശസ്ത ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവും സംഗീതജ്ഞനുമായ പോൾ മക്കാർട്ട്നിയുടെ ചെറുമകനാണ് അദ്ദേഹം. പോളിന്റെ ആദ്യ ഭാര്യ ലിൻഡയിലുള്ള മകളായ മേരി മക്കാർട്ട്നിയുടെ മൂത്ത മകനാണ് ആർതർ. 1999- ലാണ് ആർതർ ജനിക്കുന്നത്. ഹാർവാർഡിൽ നിന്ന് അദ്ദേഹം ചരിത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട്.

21 വയസ്സുള്ള ഫീബി ഗേറ്റ്‌സും ചില്ലറക്കാരിയല്ല. സ്റ്റാൻഫോർഡ് ബിരുദധാരിയായ അവർ ഒരു ടെക് സംരംഭകയും ഫാഷൻവിദഗ്ദ്ധയും ആണ്. കൂടാതെ എഐ പവേർഡ് ഷോപ്പിങ് പ്ലാറ്റ്ഫോമായ ഫിയയിലൂടെ സുസ്ഥിര ഫാഷനിൽ ഉയർന്നുവരുന്ന ശബ്ദവും കൂടിയാണ് ഫീബി. ഫീബിയും അവളുടെ സുഹൃത്ത് സോഫിയ കിയാനിയും ചേർന്ന് സ്ഥാപിച്ച ഈ ആപ്പ്, ഉപയോക്താക്കളെ  ബജറ്റിന് അനുയോജ്യമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കുന്നു. സെക്കൻഡ്ഹാൻഡ് ഷോപ്പിങ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം തുടങ്ങിയതെന്നാണ് ഫീബി പറയുന്നത്. സാമൂഹിക ആവശ്യങ്ങൾക്കും, സ്ത്രീകളുടെ അവകാശങ്ങൾക്കും, കാലാവസ്ഥാ അവബോധത്തിനും വേണ്ടി തന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനെക്കുറിച്ചും അവർ ശബ്ദമുയർത്തിയിട്ടുണ്ട്. ഫാഷൻ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്നയാളാണ് ഫീബി.

2023-ലാണ് ആർതറുമായി ഇവർ പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നത്. 2023 ഒക്ടോബറിൽ ഫീബി തന്റെ പാരീസ് യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതോടെയാണ് ഡേറ്റിങ് ഊഹാപോഹങ്ങൾ ആരംഭിച്ചത്. ആർതറിനെ ഒരു ചിത്രത്തിൽ ടാഗ് ചെയ്തതായി നെറ്റിസൺസ് കണ്ടെത്തി. കിംവദന്തികൾ പ്രചരിക്കാൻ അത് മതിയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: phoebe gates, daughter of bill gates, is dating arthur donald, grandson of paul McCartney.