'അവളെ ഓർക്കുമ്പോൾ എനിക്ക് കണ്ണീർ അടക്കാനാവുന്നില്ല, അവളെക്കുറിച്ച് എന്തെങ്കിലും പറയാൻ എനിക്ക് അവകാശമില്ല'

ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു മനീഷ കൊയ്‌രാള-നാനാ പടേക്കർ ജോഡിയുടേത്. 1996-ൽ റിലീസായ 'അഗ്നിസാക്ഷി' എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് അവർക്കിടയിൽ സൗഹൃദവും പിന്നീട് പ്രണയവുമുണ്ടാകുന്നത്. അക്കാലത്ത് നാനാ വിവാഹിതനായിരുന്നു. എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ കാരണം അദ്ദേഹവും ഭാര്യ നീൽകാന്തിയും അകന്നുകഴിയുകയായിരുന്നു. 1998-ൽ 'യുഗ്പുരുഷ്' എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
അദ്ദേഹം മരിച്ചപ്പോൾ മനീഷ ആദരം അർപ്പിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ ഇങ്ങനെ കുറിച്ചു, ''ഒരു മികച്ച നടന്റെയും ശ്രദ്ധേയമായ സാന്നിധ്യത്തിന്റെയും യഥാർത്ഥ പ്രതിഭയുടെയും വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്.
സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും അർപ്പണബോധവും എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. ഓം ശാന്തി''. ഈ കുറിപ്പ് കണ്ടപ്പോൾ പലരും ഓർത്തത് ആ പ്രണയകാലമായിരുന്നു. തങ്ങൾ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് മനീഷയോ നാനാ പടേക്കറോ ഒരിക്കലും തുറന്നുസംസാരിക്കാൻ തയ്യാറായിരുന്നില്ല. വർഷങ്ങൾക്കുശേഷം ആ ബന്ധം പിരിയുകയും ചെയ്തു.
അതിനുശേഷം 1997-ൽ ഫിലിംഫെയറിനു നൽകിയ അഭിമുഖത്തിൽ നാനാ മനസ്സുതുറന്നിരുന്നു. മനീഷയെക്കുറിച്ചും ആ ബന്ധത്തെക്കുറിച്ചും തങ്ങൾ പിരിഞ്ഞതിനെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. ''അവൾക്ക് എല്ലാം ഉണ്ട്, അത് തന്നെ ധാരാളമാണ്. അവൾ സ്വയം എന്ത് ചെയ്യുന്നു എന്ന് കാണുമ്പോൾ എനിക്ക് കണ്ണുനീർ അടക്കിപ്പിടിക്കാൻ കഴിയുന്നില്ല. ഒരുപക്ഷേ, അവളെക്കുറിച്ച് എന്തെങ്കിലും പറയാൻ എനിക്ക് ഇന്ന് അവകാശമില്ലായിരിക്കാം! അവൾ വളരെ പെട്ടെന്ന് അസ്വസ്ഥയാകുന്നു. മുൻകാല ബന്ധങ്ങളിൽ അവൾ അനുഭവിച്ച കാര്യങ്ങളാകാം അതിന് കാരണം''.
പ്രണയബന്ധം പിരിഞ്ഞതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ, ''ബന്ധം വേർപിരിയുക എന്നത് വളരെ പ്രയാസകരമായ ഒരു ഘട്ടമാണ്. അതിന്റെ വേദന അറിയണമെങ്കിൽ അത് നേരിട്ട് അനുഭവിക്കേണ്ടതുണ്ട്. ഞാൻ അനുഭവിച്ച വേദന വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ദയവായി നമുക്ക് ഇതിനെക്കുറിച്ച് സംസാരിക്കാതിരിക്കാം. എനിക്ക് മനീഷയെ വല്ലാതെ മിസ്സ് ചെയ്യുന്നു''. പക്ഷേ അതിനുമുമ്പും ശേഷവും ആ ബന്ധത്തെക്കുറിച്ച് മനീഷ സംസാരിച്ചിട്ടേയില്ല. അവർ തന്റെ ജീവിതവുമായി മുന്നോട്ടുപോവുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Details of the 1990s high-profile romance between Nana Patekar and Manisha Koirala, How they met on the sets of Agnisakshi in 1996, Nana Patekar's emotional 1997 interview regarding their breakup and missing Manisha, Manisha Koirala's silence on the relationship over the years